- LAST DATE : 30-04-2025
- APPLICATION FORM
- VISIT OFFICIAL WEBSITE OF KERALA SOCIAL SECURITY MISSION
- Snehapoorvam Scholarship – Date extended to 30-04-2025 Download – Circular dated 11-04-2025
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി പ്രകാരം 2024-25 അദ്ധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി 14/03/2025 മുതൽ സമർപ്പിക്കാവുന്നതാണ്.
ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി upload ചെയ്യേണ്ടതാണ്. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.04.2025 ആകുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ലും ടോൾഫ്രീ നമ്പർ 1800-120-1001 ലും ലഭ്യമാണ്.
സ്കൂളിൽ സമർപ്പിക്കേണ്ട രേഖകൾ
1 അപേക്ഷ ഫോറം
2 കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി
3 മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി
4 കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി
(ജോയിന്റ് അക്കൗണ്ട് തന്നെ വേണം സിംഗിൾ അക്കൗണ്ട് പറ്റില്ല)
5 റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി (റേഷൻ കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്, ഗ്രാമ പ്രദേശങ്ങളിൽ 20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് )
Help Line :
- Snehapoorvamonline@gmail.com
Phone Numbers
- 1800 120 1001,
- 0471-2341200,
- 7593802032
