എച്ച് എസ് എസ് ടി എ സംസ്ഥാന സമ്മേളനം ആരംഭിച്ചു.
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച് എസ് എസ് ടി എ) മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ആരംഭിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ- മാധ്യമ സെമിനാർ ഡോ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിഷ്കരണങ്ങൾ കേരളത്തിൻ്റെ അക്കാദമിക നേട്ടങ്ങളെ തിരസ്കരിക്കുന്നതാണെന്നും ശക്തമായ പ്രക്ഷോഭത്തിലൂടെ അത് തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എസ് ഡാനിഷ് അധ്യക്ഷത വഹിച്ചു. കേരളാ യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് വകുപ്പു മുൻ മേധാവി ഡോ അച്യുത് ശങ്കർ, ആരോഗ്യ സാമൂഹ്യ പ്രവർത്തകൻ ഡോ എസ് എസ് ലാൽ, ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ ജി വി ഹരി, എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ കെ വി മനോജ്, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡൻ്റ് അനിൽ അടൂർ, ലീഗൽ അഡ്വൈസർ അഡ്വ ടി ബേബി എന്നിവർ സെമിനാറിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻ്റ് കെ വെങ്കിട മൂർത്തി, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, സംസ്ഥാന ട്രഷറർ റിയാസ് എം, കെ പി എസ് ടി എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ,
അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി കെ രാജരാജൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി അഭിരാം സി പി നന്ദിയും പറഞ്ഞു.
ഇന്ന് നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം ടി സിദ്ധീഖ് എം എൽ എ യും , സാംസ്കാരിക സമ്മേളനം പി സി വിഷ്ണുനാഥ് എം എൽ എ യും യാത്രയയപു സമ്മേളനം എ വിൻസെൻ്റ് എം എൽ എയും പുരസ്കാര സമർപ്പണം ചാണ്ടി ഉമ്മൻ എം എൽ എ യും വനിതാ സമ്മേളനം കെ കെ രമ എം എൽ എയും ഉദ്ഘാടനം ചെയ്യും..
