HSS PLUS

HSS GENERAL TRANSFER

ഗവണ്മെന്റ് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2025-26 വർഷത്തെ പൊതുസ്ഥലംമാറ്റ നടപടികൾ അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുൻപ് പൂര്‍ത്തിയാക്കും : മന്ത്രി വി ശിവന്‍കുട്ടി

ഗവണ്മെന്റ് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2025-26 വർഷത്തെ പൊതുസ്ഥലംമാറ്റ നടപടികൾ 2025-26 അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്നും ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ച് പരമാവധി ഒന്നരമാസത്തിനുള്ളിൽ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഹയർ സെക്കണ്ടറി 2025-26 പൊതുസ്ഥലംമാറ്റ നടപടികൾ 2025-26 അക്കാദമിക് വർഷം ആരംഭിക്കുന്നതിന് മുൻപ്
തന്നെ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്നും ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ച് പരമാവധി ഒന്നരമാസത്തിനുള്ളിൽ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി അധ്യാപകരുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ഡി.എച്ച്.എസ്.ഇ ട്രാൻസ്ഫർ സോഫ്റ്റ് വെയർ എൻ.ഐ.സി. യിൽ നിന്നും കൈറ്റിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്നും 2025-26 പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സി. യുടെ പിൻതുണയോടെ കൈറ്റ് നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കൈറ്റിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Downloads and important links

Exit mobile version