തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഒന്നാം ഘട്ട റാൻഡമൈസേഷൻ പ്രക്രിയയ്ക്ക് ശേഷം ഓരോ ജീവനക്കാരുടെയും ഡ്യൂട്ടി സംബന്ധമായ വിവരങ്ങൾ 18.11.2025 രാവിലെ 08.00 മണി മുതൽ E-drop സോഫ്റ്റ് വെയറിൽ ലഭ്യമാകുന്നതായിരിക്കും. പ്രസ്തുത ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ നവംബർ 25 മുതൽ 28 വരെയുള്ള തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതായിരിക്കും. (ട്രെയിനിങ്ങ് കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആദ്യ ഘട്ട റാൻഡമൈസേഷനിലെ പോസ്റ്റിങ്ങ് ഓർഡറിൽ ലഭ്യമാണ്) എല്ലാ ഓഫീസ് മേധാവികളും ബന്ധപ്പെട്ട ജീവനക്കാർക്ക് പോസ്റ്റിംങ് ഓർഡർ ഡൗൺലോഡ് ചെയത് നല്കേണ്ടതാണ്.
പോളിങ്ങ് ഡ്യൂട്ടി ലഭിച്ച ജീവനക്കാർ അവരവരുടെ വ്യക്തിഗത E-drop ഐഡി മുഖേന സ്വന്തം ഫോട്ടോ, (ഐഡി കാർഡ് ജനറേറ്റ് ചെയ്യുന്നതിന്) ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ E-drop സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതാണ്.
Click here to view the steps for creating individual employee logins in the e-Drop portal.
മേൽ വിവരം ജില്ലാ ഓഫീസർമാർ അവരവരുടെ ബന്ധപ്പെട്ട എല്ലാ സബ് ഓഫീസർമാരെയും അറിയിക്കേണ്ടതാണ്.
Click here to visit the e-Drop portal..
Data updation menu in e-Drop portal..
Update Electoral Roll Local Body
Photo uploading
Update Bank Account Number
Update EPIC Number
