പരിഷ്കരിച്ച ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റ മാനദണ്ഡങ്ങൾ – കരട്
1. ഓപ്പൺ വേക്കൻസി
- പൊതു സ്ഥലംമാറ്റത്തിനായി ലഭ്യമായ ഒഴിവുകളാണ് ഓപ്പൺ വേക്കൻസികൾ.
- താഴെപ്പറയുന്നവ ഓപ്പൺ വേക്കൻസികളായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിക്കും.
- ഒരു ജില്ലയിൽ അതാത് വർഷം മെയ് 31-ന് അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുന്ന അധ്യാപകരുടെ തസ്തികകൾ.
- ആ വർഷം ഉണ്ടാകുന്ന എല്ലാ പുതിയ ഒഴിവുകളും.
- ആദ്യമായി പി.എസ്.സി വഴിയോ ബൈ-ട്രാൻസ്ഫർ വഴിയോ നിയമനം ലഭിച്ച അധ്യാപകർ ജോലി ചെയ്യുന്ന തസ്തികകൾ.
- LWA, Deputation re-joining നിയമിക്കുന്ന തസ്തികകൾ.
2. അപേക്ഷ
Conditional Status –
- ഓപ്പൺ വേക്കൻസികളിലേക്ക് സർക്കാർ ഹയർസെക്കൻ്ററി അധ്യാപക തസ്തികയിൽ അതാതു തസ്തികയിൽ (ജൂനിയർ/സീനിയർ) 3 വർഷം റഗുലർ സർവ്വീസ് പൂർത്തിയാക്കിയവർക്ക് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്.
- എന്നാൽ Compassionate & Retained വിഭാഗത്തിലെ (വിഭാഗം 4) ക്രമനമ്പർ (1), (5), (6) (7) & (8) വിഭാഗത്തിൽപ്പെടുന്നവർക്കും Other Compassionate വിഭാഗത്തിൽപ്പെട്ട മുഴുവൻ അധ്യാപകർക്കും അപേക്ഷ സമർപ്പിക്കുവാൻ 3 വർഷത്തെ സർവ്വീസ് നിർബന്ധമല്ല.
- ഹയർസെക്കന്ററി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള റിമോട്ട് ഏരിയ സ്കൂളുകളിൽ ജോലി ചെയ്യുന്ന ഹയർസെക്കന്ററി അധ്യാപകർക്ക് ഒരു വർഷ സേവനം 1.5 വർഷ സേവനമായി പരിഗണിക്കും.
- പ്രസ്തുത മേഖലയിലെ തുടർച്ചയായ രണ്ടു വർഷത്തെ സേവനമുള്ളവർക്കു മാത്രമേ ഒരു വർഷം ഒന്നര വർഷമായി പരിഗണിക്കുന്നതിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
- ഇത്തരം സ്കൂളുകളിൽ ജോലി ചെയ്യുന്ന ഹയർസെക്കന്ററി അധ്യാപകർക്ക് അതത് വർഷം മെയ് 31 ന് രണ്ട് വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്.
- ഹയർസെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റ അപേക്ഷകൾ ഓൺലൈനായി പ്രിൻസിപ്പൽ മുഖാന്തിരം മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. അല്ലാത്തവ പരിഗണിക്കുകയില്ല.
- പൊതുസ്ഥലം മാറ്റത്തിനു പരിഗണിക്കുന്ന മാനദണ്ഡം താഴെപ്പറയും വിധമാണ്:
- ഹോംസ്റ്റേഷനിലേക്കുള്ള സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡം ഹോം സ്റ്റേഷന് പുറത്തുള്ള അതാത് തസ്തികയിലെ (ജൂനിയർ/സീനിയർ) ഹയർസെക്കൻ്ററി സർവ്വീസ് ദൈർഘ്യം (ഔട്ട്സ്റ്റേഷൻ സർവ്വീസ് വെയിറ്റേജ് ഉൾപ്പെടെ) ആയിരിക്കും.
- ഹോം സ്റ്റേഷന് പുറത്തുള്ള മറ്റു ജില്ലകളിലേക്ക് സർവ്വീസ് സീനിയോറിറ്റിയാണ് മാനദണ്ഡമായി കണക്കാക്കുന്നത്.
- സർവ്വീസ് ദൈർഘ്യം/സർവ്വീസ് സീനിയോറിറ്റി കണക്കാക്കുന്നത് താഴെപ്പറയും വിധമാണ്:
- ഹയർസെക്കന്ററി ജൂനിയർ/സീനിയർ അധ്യാപകർ ബൈ-ട്രാൻസ്ഫർ വഴിയാണ് നിയമനമെങ്കിൽ പ്രസ്തുത നിയമന ഉത്തരവിന്റെ തീയതിയും ഉത്തരവിലെ ക്രമനമ്പരും.
- പി.എസ്.സി മുഖാന്തിരമാണ് ഹയർസെക്കന്ററി ജൂനിയർ/സീനിയർ അധ്യാപക നിയമനമെങ്കിൽ പ്രസ്തുത നിയമനത്തിനായി നിയമന ഉത്തരവ് തീയതിയും ക്രമനമ്പരും.
- ഔട്ട് സ്റ്റേഷൻ സർവ്വീസിന് പരിഗണിക്കുന്നത് പ്രസ്തുത തസ്തികയിൽ അധ്യാപക സേവനത്തിൽ പ്രവേശിക്കുന്ന തീയതി മുതലാണ്. ഇത് പൊതു സ്ഥലംമാറ്റത്തിന് മാത്രം ബാധകമാകും.
- പി.എസ്.സി മുഖാന്തിരം ഹയർ സെക്കൻ്ററി സീനിയർ അധ്യാപകർ, ഹയർ സെക്കന്ററി ജൂനിയർ അധ്യാപകരായി നിയമിക്കപ്പെട്ടവർ ജോലിയിൽ ചേർന്നത് നിയമന തീയതിക്ക് 45 ദിവസത്തിന് ശേഷമാണെങ്കിൽ അവർ സർവ്വീസിൽ ചേർന്ന ദിവസം മുതൽ മാത്രമേ സീനിയോറിറ്റി കണക്കാക്കുകയുള്ളൂ.
- താഴെപ്പറയുന്ന കാലയളവ് സ്ഥലം മാറ്റത്തിനു സീനിയോറിറ്റി ആയി പരിഗണിക്കുന്നതല്ല:
- പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും മറ്റ് വകുപ്പുകളിലെയും ഹയർ സെക്കന്ററി അധ്യാപകരുടെ അന്യത്ര സേവനകാലം.
- മറ്റ് സേവനങ്ങളിലോ/വിദേശത്തോ/ഇന്ത്യക്കുള്ളിലോ മെച്ചപ്പെട്ട തൊഴിൽ തേടുന്നതിനു വേണ്ടിയുള്ള ശമ്പളരഹിത അവധിക്കാലം.
- മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലല്ലാതെയുള്ള ശമ്പളരഹിത അവധിക്കാലം എന്നിവ സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റിക്ക് പരിഗണിക്കുകയില്ല.
3. ഹോംസ്റ്റേഷനും വെയിറ്റേജും
- എല്ലാ ഗവൺമെൻ്റ് ഹയർസെക്കൻ്ററി അധ്യാപകരുടേയും ഹോം സ്റ്റേഷൻ പി.എസ്.സി അഡ്വൈസിലെ റവന്യൂ ജില്ലയായിരിക്കും.
- പ്രസ്തുത റവന്യൂ ജില്ല ഹോം സ്റ്റേഷനായി ഹയർ സെക്കന്ററി സർവ്വീസിൽ ജോയിൻ ചെയ്യുന്ന സമയത്ത് തന്നെ പ്രിൻസിപ്പാൾ സർവ്വീസ് ബുക്കിൽ ഹോംസ്റ്റേഷനായി രേഖപ്പെടുത്തേണ്ടതാണ്.
- എന്നാൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ സർവ്വീസ് കാലയളവിൽ ഹോംസ്റ്റേഷൻ ഒരിക്കൽ മാറ്റാവുന്നതാണ്. ഹോംസ്റ്റേഷൻ ഒരിക്കൽ മാറ്റിയ അധ്യാപകർക്ക് വീണ്ടും സർവ്വീസ് കാലയളവിൽ ഹോംസ്റ്റേഷന് മാറ്റുവാൻ സാധ്യമല്ല.
- ഹോംസ്റ്റേഷൻ മാറ്റിയ തിയതി മുതൽ, ആദ്യ ഹോംസ്റ്റേഷൻ ഔട്ട്സ്റ്റേഷൻ ആയി പരിഗണിക്കുന്നതാണ്.
- മുൻകാല പ്രാബല്യത്തിൽ ഔട്ട്സ്റ്റേഷൻ സർവീസ് വെയിറ്റേജ് ഈ കാലയളവിനു ഉണ്ടായിരിക്കുന്നതല്ല.
- എന്നാൽ ഈ കാലയളവ് സർവീസ് സീനിയോറിറ്റിയിൽ ഉൾപ്പെടുത്തുന്നതാണ്.
- ഹോംസ്റ്റേഷനിലേയ്ക്ക് പൊതുസ്ഥലംമാറ്റം ലഭിച്ച ഉത്തരവ് തീയതി മുതൽ അഞ്ച് വർഷം തുടർച്ചയായ സർവ്വീസ് പൂർത്തിയാക്കുന്ന അധ്യാപകരുടെ മുൻകാല ഔട്ട്സ്റ്റേഷൻ സർവ്വീസ് വെയിറ്റേജ് (ദൂരപരിധി/വിദൂരപ്രദേശം) ഹോംസ്റ്റേഷൻ വിഭാഗത്തിലേക്ക് മാത്രം (Priority വിഭാഗത്തിനല്ല) രണ്ട് വർഷത്തേയ്ക്ക് പൂജ്യമായി കണക്കാക്കുന്നതാണ്.
- പ്രസ്തുത കാലയളവിന് ശേഷം ആയത് പുനഃസ്ഥാപിക്കുന്നതാണ്.
- ഹോംസ്റ്റേഷനു പുറത്തുള്ള സേവനത്തിന് ദൂരപരിധി കണക്കിലെടുത്ത് താഴെപ്പറയും പ്രകാരം വെയ്റ്റേജ് നൽകുന്നതാണ്.
- ഇപ്രകാരം ലഭിക്കുന്ന വെയിറ്റേജ് ഔട്ട്സ്റ്റേഷൻ സർവ്വീസ് കണക്കാക്കുന്നതിന് മാത്രം പരിഗണിക്കുന്നതാണ്.
- ഹോംസ്റ്റേഷനിൽ നിന്നും 100 കിലോമീറ്റർ വരെ മുൻഗണന ഇല്ല.
- ഹോംസ്റ്റേഷനിൽ നിന്നും 101 മുതൽ 200 കിലോമീറ്റർ വരെ 1 വർഷ സേവനം = 1.10 വർഷം.
- ഹോംസ്റ്റേഷനിൽ നിന്നും 201 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ 1 വർഷ സേവനം = 1.25 വർഷം.
- ഹോംസ്റ്റേഷനിൽ നിന്നും 301 മുതൽ 400 കിലോമീറ്റർ വരെ 1 വർഷ സേവനം = 1.35 വർഷം.
- 401 കിലോമീറ്റർ മുതൽ 1 വർഷം = 1.50 വർഷം.
- പി.എസ്.സി അഡ്വൈസിലെ സ്ഥിരം മേൽവിലാസത്തിലോ അല്ലെങ്കിൽ പുതിയ ഹോംസ്റ്റേഷനിലെ അംഗീകൃത തിരിച്ചറിയൽ രേഖയിൽ (ആധാർ/റേഷൻകാർഡ്/വോട്ടേഴ്സ് ലിസ്റ്റ്/പാസ്പോർട്ട്.) രേഖപ്പെടുത്തിയതോ ആയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഔട്ട്സ്റ്റേഷനിലെ നിലവിൽ പ്രവർത്തിക്കുന്ന (മുമ്പ് പ്രവർത്തിച്ച) സ്കൂൾ സ്ഥിതി ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിലേക്കുള്ള അകലമായിരിക്കും ഇപ്രകാരം ദൂരപരിധിയുടെ വെയ്റ്റേജിന് പരിഗണിക്കുക.
- തദ്ദേശ ഭരണ സ്ഥാപനം തിരിച്ചുള്ള ദൂരപരിധി ട്രാൻസ്ഫർ സൈറ്റിൽ മുൻകൂട്ടി പ്രസിദ്ധീകരിക്കും.
- വിവിധ റവന്യൂജില്ലകളിലെ വിദൂര പ്രദേശം, മലയോര മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 1 വർഷം സേവനം 1.5 വർഷ സേവനമായി പരിഗണിക്കും.
- Hill/Remote ഏരിയയിൽ ഉൾപ്പെട്ട സ്കൂളുകളിൽ തുടർച്ചയായി 2 വർഷത്തിൽ കുറഞ്ഞ സർവ്വീസ് ഉള്ളവരെ ഈ ആനുകൂല്യത്തിന് പരിഗണിക്കുകയില്ല.
- ഇത്തരം സ്കൂളുകളുടെ ലിസ്റ്റ് പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രത്യേകം പ്രസിദ്ധീകരിക്കുന്നതാണ്.
- Remote & Hilly Area അല്ലെങ്കിൽ ദൂരപരിധി ഇതിലേതെങ്കിലും ഒന്നു മാത്രമേ (ആദ്യം Remote/Hilly) വെയ്റ്റേജിന് പരിഗണിക്കൂ.
4. അനുകമ്പാർഹവും പരിരക്ഷിതവുമായ വിഭാഗങ്ങൾ (Compassionate & Retained)
- താഴെപ്പറയുന്ന വിഭാഗം അധ്യാപകരെ പൊതുസ്ഥലംമാറ്റത്തിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി നിലവിലുള്ള സ്കൂളുകളിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുമതി നൽകുന്നതാണ്:
- അതത് വർഷം മെയ് 31 ന് ഉദ്യോഗത്തിൽ നിന്നും വിരമിക്കാൻ രണ്ട് വർഷം മാത്രമുള്ള അധ്യാപകരെ ആദ്യം വിരമിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ട്.
- തനത് വർഷം മെയ് 31 നകം അംഗീകൃത പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി ചുമതലയുള്ള അധ്യാപകർക്ക് അവരുടെ യൂണിറ്റ് പ്രവർത്തിക്കുന്ന സ്കൂളിൽ പരമാവധി 7 വർഷം വരെ. ഇവരുടെ പ്രവർത്തന മികവ് പരിശോധിച്ച് തൃപ്തികരമാണെങ്കിൽ മാത്രം.
- തനത് വർഷം മെയ് 31 നകം അംഗീകൃത പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി ചുമതലയുള്ള അധ്യാപകർക്ക് അവരുടെ യൂണിറ്റ് പ്രവർത്തിക്കുന്ന സ്കൂളിൽ പരമാവധി 7 വർഷം വരെ. ഇവരുടെ പ്രവർത്തന മികവ് പരിശോധിച്ച് തൃപ്തികരമാണെങ്കിൽ മാത്രം.
- പ്രസവാവധിയിൽ നിന്നും മടങ്ങിവരുന്ന അധ്യാപികമാർ (അവർ ഏതു സ്കൂളിൽ നിന്നാണോ അവധിയിൽ പ്രവേശിച്ചത് ആ സ്കൂളിൽ ഒരുവർഷം വരെ, അനുവദിക്കപ്പെട്ട പ്രസവാവധിക്ക് ശേഷം നിലനിർത്തുന്നതാണ് ).
- 60% ൽ കൂടുതൽ അംഗവൈകല്യമുള്ള അധ്യാപകർ.
- 60% ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ.
- 60% ഭിന്നശേഷിയുള്ള ജീവിത പങ്കാളിയെ സംരക്ഷിക്കുന്ന അധ്യാപകർ.
- താഴെപ്പറയുന്ന തരത്തിൽ ഗുരുതരമായ അസുഖബാധിതർ:
- ക്യാൻസർ (ഏതെങ്കിലും സ്റ്റേജ്) Tertiary care ആവശ്യമുള്ള വിധം.
- ഹൃദ്രോഗത്തിന് മേജർ ഓപ്പറേഷൻ നടത്തിയവർ (eg: Post-Surgery or Severe coronary disease). ആൻജിയോപ്ലാസ്റ്റി മാത്രം പരിഗണിക്കില്ല.
- ഡയാലിസിസ്/ട്രാൻസ്‌പ്ലാൻ്റ് ആവശ്യമായവിധം വൃക്കരോഗ ബാധിതർ.
- കരൾ-വൃക്ക എന്നിവ ദാനം ചെയ്തവർ (Transplants or failures).
- അവയവ മാറ്റിവെക്കലിന് (Organ Transplant) വിധേയരായവർ (failures ഉൾപ്പെടെ).
- Paralysis, Multiple Sclerosis, Advance Parkinsons Neurological Disorders ഉള്ളവർ.
- മേൽ വിഭാഗങ്ങളിൽ 4(2), 4(3), 4(4) ഉപവിഭാഗങ്ങൾക്ക് നിലവിൽ ജോലി ചെയ്യുന്ന സ്കൂളുകളിൽ മാത്രമേ ഇപ്രകാരം പരിരക്ഷ ലഭിക്കൂ.
- എന്നാൽ മറ്റു വിഭാഗങ്ങൾക്ക് (4(1), 4(5), 4(6), 4(7), 4(8)) അവർ അപേക്ഷിക്കുന്നപക്ഷം മറ്റു സ്കൂളുകളിലേക്കും അവർ നൽകുന്ന ഓപ്ഷനിലുള്ള വേക്കൻസി അനുസരിച്ച് സ്ഥലം മാറ്റത്തിന് മുൻഗണന നൽകുന്നതാണ്.
- 4(1) മുതൽ 4(7) വരെയുള്ള ഉപവിഭാഗങ്ങളുടെ കാര്യത്തിൽ അവർ ഹാജരാക്കുന്ന രേഖകൾ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ കൃത്യമായി പരിശോധിക്കേണ്ടതും അതിന് ശേഷം “പരിഗണിക്കാവുന്നതാണ്/പരിഗണിക്കാൻ കഴിയില്ല/വിശദ പരിശോധന ആവശ്യമുണ്ട്” എന്നിങ്ങനെ റിമാർക്സ് രേഖപ്പെടുത്തി ട്രാൻസ്ഫർ പോർട്ടൽ വഴി ഡയറക്ടറേറ്റിന്റെ പരിഗണനയ്ക്കായി നൽകേണ്ടതാണ്.
- 4(5), 4(6), 4(7) വിഭാഗങ്ങൾക്ക് അംഗപരിമിതർക്കായി കേന്ദ്ര സർക്കാരിൻ്റെ ഭിന്നശേഷി മന്ത്രാലയം നൽകുന്ന UDID കാർഡ് മാനദണ്ഡമാക്കേണ്ടതാണ്.
- UDID കാർഡ് തനത് വർഷം (മെയ് 31 ന്) valid ആയിരിക്കണം.
- 4(8) വിഭാഗം അപേക്ഷകൾ ജില്ലാ മെഡിക്കൽ ബോർഡിൻ്റെ ശുപാർശ സഹിതം പ്രിൻസിപ്പൽമാർ ട്രാൻസ്ഫർ പോർട്ടലിൽ ഫോർവേഡ് ചെയ്യേണ്ടതാണ്.
- ഗുരുതരമായ അസുഖമായി ജില്ലാ മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ ഈ 6 വിഭാഗം രോഗങ്ങൾക്ക് മാത്രമേ ഈ വിഭാഗത്തിൽ പരിരക്ഷ ലഭിക്കുകയുള്ളൂ.
- ഈ വിഭാഗക്കാരുടെ കാര്യത്തിൽ ട്രാൻസ്ഫർ ആദ്യം നടത്തേണ്ടതും ആയതിന്റെ പട്ടിക (Compassionate & Retained) പ്രത്യേകം ട്രാൻസ്ഫർ സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.
5. അനുകമ്പാർഹമായ മറ്റുള്ളവർ (Other Compassionate)
- റവന്യൂ ജില്ലയിൽ സ്ഥലംമാറ്റ മാനദണ്ഡപ്രകാരം ഉള്ള എല്ലാ ഒഴിവുകളും ജില്ലാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും കണക്കാക്കി അതിൻ്റെ 10% അനുകമ്പാർഹമായ മറ്റുള്ളവർ എന്ന വിഭാഗങ്ങൾ ഉൾപ്പെടുത്തി സ്ഥലം മാറ്റം നടത്തേണ്ടതാണ്.
- താഴെപ്പറയുന്ന വിഭാഗം അധ്യാപകരാണ് അനുകമ്പാർഹമായ മറ്റുള്ളവർ വിഭാഗത്തിൽ ഉൾപ്പെടുന്നത്77.
- അധ്യാപകരുടെ വിഭാഗം 4(8) ൽ പറഞ്ഞിട്ടുള്ളവിധം ഗുരുതരമായ അസുഖം ബാധിച്ച ഭർത്താവ്/ഭാര്യ/മക്കൾ.
- അധ്യാപകരുടെ വിഭാഗം 4(8) ൽ പറഞ്ഞിട്ടുള്ളവിധം ഗുരുതരമായ അസുഖം ബാധിച്ച അച്ഛൻ/അമ്മ. ഇവർ അധ്യാപകരോടൊപ്പം താമസിക്കുന്നവരാണെന്നും മറ്റാരും സംരക്ഷിക്കാനില്ലായെന്നും ഉള്ള guardianship certificate റവന്യൂ വകുപ്പിൽ നിന്നും അധ്യാപകർ സമർപ്പിക്കണം.
- 40% മുകളിൽ അംഗവൈകല്യമുള്ള അധ്യാപകർ.
- 40% മുകളിൽ ഭിന്നശേഷി ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ.
- 40% ഭിന്നശേഷി ഉള്ള ജീവിത പങ്കാളിയെ സംരക്ഷിക്കുന്ന അധ്യാപകർ.
- ഈ വിഭാഗത്തിലുള്ളവർ എല്ലാവരും ബന്ധുത്വം തെളിയിക്കുന്ന രേഖകൾ റവന്യൂ അധികാരികളിൽ നിന്ന് ശേഖരിക്കേണ്ടതാണ്.
- 5(2) (1), 5(2) (2) വിഭാഗങ്ങളിൽ വിഭാഗം 4(5) ൽ വ്യക്തമാക്കിയപോലെ ജില്ലാ മെഡിക്കൽ ബോർഡിൻ്റെ ആ വർഷത്തെ സർട്ടിഫിക്കേറ്റും, 5(2) (3), 5(2) (4), 5(2) (5) വിഭാഗങ്ങളിൽ മെയ് 31 ന് valid ആയ UDID കാർഡിൻ്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പും പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
- സംസ്ഥാന തലത്തിൽ പരിശോധന ആവശ്യമാകുന്ന പക്ഷം സംസ്ഥാന തലത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചോ അല്ലെങ്കിൽ മെഡിക്കൽ വിദഗ്‌ധരുൾപ്പെടെയുള്ള സമിതി രൂപീകരിച്ചോ 4(8), 5(2) (1), 5(2) (2) വിഭാഗങ്ങളുടെ കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിഭാഗത്തിന് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി തീരുമാനമെടുക്കേണ്ടതാണ്.
- ഈ വിഭാഗത്തിൽപ്പെടുന്നതും ജനറൽ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ പൊതുയോഗ്യത ഇല്ലാത്തതുമായ (ഉദാ: മൂന്ന് വർഷത്തിൽ താഴെ മാത്രം സർവീസ്) അധ്യാപകരെ ഈ വിഭാഗത്തിൽ മാത്രമേ പരിഗണിക്കൂ.
- ഈ വിഭാഗക്കാരുടെ ട്രാൻസ്ഫർ രണ്ടാമത് നടത്തേണ്ടതും ഇവരുടെ പട്ടിക (Other Compassionate) ട്രാൻസ്ഫർ സൈറ്റിൽ പ്രത്യേകം പ്രസിദ്ധീകരിക്കേണ്ടതുമാണ്.
6. പ്രത്യേക മുൻഗണന (Priority)
- റവന്യൂ ജില്ലയിൽ സ്ഥലംമാറ്റ മാനദണ്ഡ പ്രകാരമുള്ള എല്ലാ ഒഴിവുകളും ജില്ലാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും കണക്കാക്കി അതിൻ്റെ 20% പ്രത്യേക മുൻഗണന (Priority) വിഭാഗത്തിൽ നൽകേണ്ടതാണ്.
- ഈ വിഭാഗത്തിൽ പരിഗണിക്കുന്ന ഒഴിവുകളിലേക്ക് മുൻഗണനാ ക്രമപട്ടികയിൽ ആദ്യം വരുന്നവർക്ക് അവരുടെ വിഷയത്തിൽ പ്രസ്തുത ജില്ലയിൽ ഒഴിവുകളുണ്ടെങ്കിൽ മാത്രം മുൻഗണനാ ക്രമത്തിൽ സ്ഥലം മാറ്റം നൽകേണ്ടതാണ്.
- പ്രത്യേക മുൻഗണനാ സ്ഥലം മാറ്റം ഹോം സ്റ്റേഷനിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ വിഭാഗം സ്ഥലം മാറ്റത്തിന് റാങ്ക് പട്ടിക തയ്യാറാക്കുന്നത് ഔട്ട് സ്റ്റേഷൻ സർവീസ് ദൈർഘ്യം മാത്രം മാനദണ്ഡമാക്കിയായിരിക്കും.
- പ്രത്യേക മുൻഗണന സ്ഥലം മാറ്റത്തിന് സർവീസിൽ ഒരിക്കൽ മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
- ഹോം സ്റ്റേഷനിൽ തുടർച്ചയായി 5 വർഷത്തിൽ കൂടുതൽ ജോലി ചെയ്തു വരുന്ന അധ്യാപകരെ ഈ വിഭാഗത്തിൽ പരിഗണിക്കുന്നതല്ല.
- പ്രത്യേക മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർ, ഇതിനായി ഹാജരാക്കേണ്ട രേഖകൾ തുടങ്ങിയവ അനുബന്ധം ആയി നൽകിയിട്ടുണ്ട്.
- ഈ വിഭാഗക്കാരുടെ ട്രാൻസ്ഫർ മൂന്നാമത് നടത്തേണ്ടതും ഇവരുടെ പട്ടിക (Priority) വെബ്‌സൈറ്റിൽ പ്രത്യേകം പ്രസിദ്ധീകരിക്കേണ്ടതുമാണ്.
7. ഹോം സ്റ്റേഷൻ, റാൻഡം ട്രാൻസ്ഫർ
- പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൻ്റെ ട്രാൻസ്ഫറിന് ശേഷം Home Station & Other district option വിഭാഗത്തിലേക്കുള്ള ട്രാൻസ്ഫർ നടത്തേണ്ടതും ആയതിൻ്റെ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.
- ഓൺലൈനായി പൊതുസ്ഥലമാറ്റത്തിനുള്ള ഓപ്ഷനുകൾ നൽകിയ സ്കൂളുകളിലൊന്നും സ്ഥലംമാറ്റം ലഭിക്കാത്തവരും, പൊതുസ്ഥലമാറ്റത്തിൽ അപേക്ഷിക്കാൻ അർഹതയില്ലാത്തവരും, ഓപ്പൺ വേക്കൻസി ആയി പരിഗണിക്കപ്പെട്ട പോസ്റ്റുകളിൽ സേവനം അനുഷ്ടിച്ചു ഓൺലൈനായി പൊതുസ്ഥലമാറ്റത്തിനുള്ള ഓപ്ഷനുകൾ കൊടുക്കാത്തവരുമായ അധ്യാപകരെ, ശേഷം വരുന്ന ഒഴിവുകളിലേക്ക് Random ട്രാൻസ്ഫർ വിഭാഗത്തിൽ പരിഗണിക്കേണ്ടതും ഇതിന്റെ പട്ടിക അവസാന വിഭാഗമായി പ്രസിദ്ധീകരിക്കേണ്ടതുമാണ്.
8. മറ്റുള്ളവ
- അതാതു തസ്തികയിൽ മുന്ന് വർഷം റഗുലർ സർവ്വീസ് പൂർത്തിയാക്കിയവരുടെ പോസ്റ്റിങ്ങ് സ്റ്റാറ്റസ് Normal ആയിരിക്കും.
- മറ്റുള്ള എല്ലാ പോസ്റ്റിങ്ങുകളും Conditional ആയിരിക്കും. Normal സ്റ്റാറ്റസിൽ നിയമനം നടത്തിയ അധ്യാപകർക്ക് സാധാരണ നിലയിൽ ഒരു ജില്ലയിൽ തുടർച്ചയായി പരമാവധി 5 വർഷം വരെ തുടരാവുന്നതാണ്.
- എന്നാൽ പ്രമോഷനോ മറ്റ് ആകസ്മിക സാഹചര്യങ്ങളോ ഉണ്ടായാൽ മേൽ വ്യവസ്ഥ ബാധകമായിരിക്കുകയില്ല.
- പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പ് അധ്യാപകർക്ക് അവരുടെ പ്രൊഫൈലിൽ ട്രാൻസ്ഫർ സൈറ്റിലൂടെ പരിശോധിച്ച് കൃത്യമാക്കാൻ സമയം നൽകേണ്ടതാണ്.
- ഇപ്രകാരം പ്രൊഫൈലിൽ നിർദ്ദേശിക്കുന്ന തിരുത്തലുകൾ അധ്യാപകൻ ട്രാൻസ്ഫർ സൈറ്റിലൂടെ ബന്ധപ്പെട്ട രേഖകളോടെ പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കേണ്ടതും ആയത് പ്രിൻസിപ്പൽമാർ വ്യക്തമായി പരിശോധിച്ച് പോർട്ടലിലൂടെത്തന്നെ അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്യേണ്ടതും ആയത് ബന്ധപ്പെട്ട അധ്യാപകൻ അവരുടെ ലോഗിനിൽ confirm ചെയ്യേണ്ടതുമാണ്.
- പ്രൊഫൈൽ കൃത്യമാക്കാനുള്ള സമയപരിധിക്കുള്ളിൽത്തന്നെ പ്രിൻസിപ്പൽമാർ അതത് സ്കൂളിലെ കൃത്യമായ ഒഴിവുകൾ (vacancy) ട്രാൻസ്ഫർ സൈറ്റ് വഴി റിപ്പോർട്ട് ചെയ്യേണ്ടതും ആയത് ട്രാൻസ്ഫർ സൈറ്റിൽ തത്സമയം പ്രസിദ്ധീകരിക്കേണ്ടതുമാണ്.
- ജനറൽ ട്രാൻസ്ഫർ പ്രക്രിയയിൽ പരമാവധി സുതാര്യത പുലർത്താനും പരാതി പരിഹാരത്തിനും താഴെപ്പറയുന്ന സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏർപ്പെടുത്തേണ്ടതാണ്:
- മുഴുവൻ സർക്കുലറുകളും, ഉത്തരവുകളും ട്രാൻസ്ഫർ പോർട്ടൽ വഴി പ്രസിദ്ധീകരിക്കുക.
- അന്തിമ സ്ഥലംമാറ്റ പട്ടികയ്ക്ക് മുമ്പ് പ്രൊവിഷണൽ ലിസ്റ്റോ, ലിസ്റ്റുകളോ പ്രസിദ്ധീകരിക്കുകയും ആയതിന്മേലുള്ള ആക്ഷേപങ്ങൾ പരിഹരിക്കാൻ ആവശ്യമായ സമയം നൽകുക.
- പരാതികൾ ഉന്നയിക്കാനും പരിശോധിക്കാനും ട്രാൻസ്ഫർ പോർട്ടലിൽത്തന്നെ സൗകര്യമൊരുക്കുക.
- ജനറൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ പരിശോധിക്കാനും തീരുമാനമെടുക്കാനും സർക്കാർ പ്രതിനിധി, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധി, സാങ്കേതിക വിദഗ്ധൻ എന്നിവരുൾപ്പെടുന്ന ഒരു കമ്മിറ്റി സർക്കാർ രൂപീകരിക്കേണ്ടതാണ്.
- പൊതുസ്ഥലംമാറ്റത്തിനു ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേക്ക് (Adjustment Transfer) എല്ലാവർക്കും (മൂന്ന് വർഷം സർവ്വീസ് പൂർത്തിയാകാത്തവർക്കടക്കം) അപേക്ഷിക്കാവുന്നതാണ്.
- ഈ സ്ഥലംമാറ്റ പ്രക്രിയ സർവീസ് സീനിയോറിറ്റി മാത്രം പരിഗണിച്ച് (മുൻഗണനകൾ ഒന്നും പരിഗണിക്കാതെ) ഓൺലൈനായി നടത്തേണ്ടതാണ്. ഇപ്രകാരമുള്ള ട്രാൻസ്ഫർ ലഭിക്കുന്നവരുടെ സ്റ്റാറ്റസ് കണ്ടീഷണൽ ആയിരിക്കും.
- പി.എസ്.സി മുഖേനയോ/ബൈട്രാൻസ്ഫർ വഴിയോ നടത്തുന്ന നിയമനങ്ങൾ കണ്ടീഷണൽ നിയമനങ്ങളായിരിക്കും. അത്തരം നിയമനങ്ങൾ നൽകിയ തസ്തികകൾ ഓപ്പൺ വേക്കൻസികളായി തുടർന്നുണ്ടാകുന്ന പൊതുസ്ഥലംമാറ്റത്തിൽ വ്യവസ്ഥപ്പെടുത്തി കണ്ടീഷണൽ നിയമനം ലഭിച്ച അധ്യാപകരെ മറ്റു വിദ്യാലയങ്ങളിലേക്ക് മാറ്റി നിയമിക്കുന്നതുമാണ്. ഇപ്രകാരം മാറ്റി നിയമിക്കപ്പെടുന്ന അധ്യാപകർക്ക് Adjustment ട്രാൻസ്ഫറിൽ അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷയിലെ വിശദാംശങ്ങളിലോ, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളിലോ സത്യമല്ലാത്തതോ വസ്തുതകളല്ലാ ത്തതോ വളച്ചൊടിച്ചതോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ആയ എന്തെങ്കിലും കാര്യം ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഏതെങ്കിലും കാലത്ത് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധ്യാപകനെതിരെയും രേഖകൾ തയ്യാറാക്കിയ ആൾക്കെതിരെയും അതറിഞ്ഞുകൊണ്ട് സാക്ഷ്യപ്പെടുത്തിയവർക്കെതിരെയും സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾക്ക് പുറമെ ക്രിമിനൽ നടപടിയും സ്വീകരിക്കുന്നതാണ്.
അനുബന്ധം: പ്രത്യേക മുൻഗണന (Priority) തെളിയിക്കാൻ ചെയ്യേണ്ടവ/അപ്ലോഡ് ചെയ്യേണ്ട ഡോക്യുമെന്റുകൾ
| മുൻഗണന | തെളിയിക്കാൻ അപ്ലോഡ് ചെയ്യേണ്ട ഡോക്യുമെന്റുകൾ |
| പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ജീവനക്കാർ | റവന്യൂ അധികാരികളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള ജാതി സർട്ടിഫിക്കറ്റ് |
| അന്ധരായ ഉദ്യോഗസ്ഥർ | കേന്ദ്രസർക്കാർ ഭിന്നശേഷി മന്ത്രാലയം നൽകുന്ന തനത് വർഷം മെയ് 31 വരെ Validity ഉള്ള UDID കാർഡിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് |
| വികലാംഗരായ ജീവനക്കാർ | കേന്ദ്രസർക്കാർ ഭിന്നശേഷി മന്ത്രാലയം നൽകുന്ന തനത് വർഷം മെയ് 31 വരെ Validity ഉള്ള UDID കാർഡിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് |
| മൂകരും ബധിരരുമായ ജീവനക്കാർ | കേന്ദ്രസർക്കാർ ഭിന്നശേഷി മന്ത്രാലയം നൽകുന്ന തനത് വർഷം മെയ് 31 വരെ Validity ഉള്ള UDID കാർഡിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് |
| സെറിബ്രൽ പാൾസി ഉൾപ്പടെയുള്ള ചലനവൈകല്യം, ഭേദപ്പെട്ട കുഷ്ഠരോഗം, അസാധാരണമായ പൊക്കക്കുറവ്, ആസിഡ് ആക്രമണത്തിന് വിധേയരായവർ, പേശീ സംബന്ധമായ അസുഖമുള്ളവർ (Locomotor disability including cerebral palsy, cured leprosy, dwarfism, acid attack victim, muscular dystrophy) | തനതു വർഷം ജില്ലാ മെഡിക്കൽ ബോർഡിൽ നിന്നും ലഭ്യമായിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് |
| ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ/ബുദ്ധിമാന്ദ്യമുള്ള സഹോദരങ്ങളെ പൂർണ്ണമായും സംരക്ഷിക്കുന്ന ജീവനക്കാർ | ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ/ബന്ധുത്വം തെളിയിക്കുന്ന അധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. ബുദ്ധിമാന്ദ്യമുള്ള സഹോദരങ്ങളെ പൂർണ്ണമായി സംരക്ഷിക്കുന്ന ജീവനക്കാർക്ക് റവന്യൂ അധികാരിയിൽ നിന്നും ലഭിക്കുന്ന Guardianship certificate. |
| ഓട്ടിസം/സെറിബ്രൽ പാൾസി, ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ | തനതു വർഷം ജില്ലാ മെഡിക്കൽ ബോർഡിൽ നിന്നും ലഭ്യമായിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് |
| യുദ്ധത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർ (ഭാര്യ/ഭർത്താവ്/അച്ഛൻ/അമ്മ/ മകൻ/മകൾ) | അതത് മിലിട്ടറി ഓഫീസർ നൽകുന്ന Officer ‘killed in action’ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. റവന്യൂ അധികാരികളിൽ നിന്നും ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. ആശ്രിതർ ഭാര്യ/ഭർത്താവ് ആണെങ്കിൽ Non-remarriage certificate. |
| സ്വാതന്ത്ര്യസമരസേനാനിയെ സംരക്ഷിക്കുന്ന മകൻ/മകൾ | റവന്യൂ അധികാരികളിൽ നിന്നോ സ്റ്റേറ്റ് ഗവ. ഫ്രീഡം ഫൈറ്റർ സെല്ലിൽ നിന്നോ ലഭ്യമാക്കിയിട്ടുള്ള സർട്ടിഫിക്കറ്റ്. |
| വിധവകൾ/വിഭാര്യൻ/പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതർ | റവന്യൂ അധികാരികളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള വിധവാ സർട്ടിഫിക്കറ്റ്. പുനർവിവാഹം ചെയ്തിട്ടില്ല എന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. |
| മിശ്രവിവാഹിതർ | റവന്യൂ അധികാരികളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള സർട്ടിഫിക്കറ്റ്. (ഭാര്യ/ഭർത്താവ് ഒരാൾ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ ആയിരിക്കണം) . |
| നിയമപരമായി കുട്ടികളെ ദത്തെടുത്തിട്ടുള്ള ജീവനക്കാർ | ദത്തെടുത്ത പ്രദേശത്തെ കോടതിയിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള നിയമാനുസൃത ദത്തെടുക്കൽ ഉത്തരവിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. കുട്ടികൾക്ക് 18 വയസിൽ കൂടുതലാകാൻ പാടില്ല. |
| അംഗീകൃത സർവ്വീസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി | അംഗീകൃത സംഘടനകളുടെ ലെറ്റർപാഡിൽ നിർദിഷ്ട പോസ്റ്റുകളിലേക്ക് നിയമിച്ചുകൊണ്ടുള്ള ഓർഡർ. |
| പൂർത്തിയാക്കിയ സൈനിക സേവനം ഉള്ള ജീവനക്കാർ | ബന്ധപ്പെട്ട ജില്ലാ സൈനിക വെൽഫയർ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്. |
| ജവാൻ ബന്ധു (ഭാര്യ/ഭർത്താവ്/ അച്ഛൻ/അമ്മ/മകൻ/മകൾ) | അതത് Regiment military officer നൽകുന്ന സർട്ടിഫിക്കറ്റ്. റവന്യൂ അധികാരികളിൽ നിന്നും ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. |
