എസ്.ഐ.ആർ കരട് പട്ടിക ; പരിശോധിക്കേണ്ട വിധം
ഏതെങ്കിലും വെബ്സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിക്കാതെ തന്നെ വെറും ഒരു SMS വഴി നിങ്ങൾക്ക് വോട്ടർ പട്ടികയിലെ വിവരങ്ങൾ അറിയാൻ സാധിക്കും.
ചെയ്യേണ്ട കാര്യങ്ങൾ:
- നിങ്ങളുടെ മൊബൈലിലെ മെസ്സേജ് ആപ്പ് (Message App) തുറക്കുക.
- അയക്കേണ്ട നമ്പർ (Recipient): 1950 എന്ന് ടൈപ്പ് ചെയ്യുക.
- മെസ്സേജ് ബോക്സിൽ ECI എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്ത ശേഷം ഒരു Space ഇടുക.
- തുടർന്ന് നിങ്ങളുടെ വോട്ടർ ഐഡി (Voter ID) കാർഡ് നമ്പർ ടൈപ്പ് ചെയ്യുക. (ECI ABC098765542)
- മെസ്സേജ് അയക്കുക. (അനുമതി ചോദിക്കുകയാണെങ്കിൽ ‘Allow’ നൽകുക).
മറുപടി ലഭിക്കുമ്പോൾ ശ്രദ്ധിക്കാൻ:
- പേര് ലിസ്റ്റിൽ ഉണ്ടെങ്കിൽ: മറുപടിയായി വരുന്ന SMS-ൽ വോട്ടർ പട്ടികയിലെ നിങ്ങളുടെ പേര്, ക്രമനമ്പർ (Serial Number), പാർട്ട നമ്പർ, നിയമസഭാ മണ്ഡലം, ജില്ല എന്നിവ കാണാൻ സാധിക്കും.
- ലിസ്റ്റിൽ പേര് ഇല്ലെങ്കിൽ: “Note Found” അല്ലെങ്കിൽ “Error” എന്നാണ് മറുപടി ലഭിക്കുന്നതെങ്കിൽ പുതിയ കരട് പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാം.
ഓൺലൈനിൽ വോട്ടർ പട്ടികയിൽ പേര് എങ്ങനെ കണ്ടെത്താം?
വോട്ടർമാർക്ക് പ്രധാനമായും രണ്ട് രീതികളിൽ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്:
PDF വോട്ടർ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം : വോട്ടേഴ്‌സ് സർവീസ് പോർട്ടൽ (Voters’ Service Portal) വഴി നിങ്ങളുടെ ജില്ലയും നിയമസഭാ മണ്ഡലവും തിരഞ്ഞെടുത്ത് ‘Draft Roll’ ഡൗൺലോഡ് ചെയ്യാം. ഇതിനായി നിങ്ങളുടെ പാർട്ടും (Part Number) പോളിംഗ് സ്റ്റേഷൻ്റെ പേരും അറിഞ്ഞിരിക്കണം.
ഓൺലൈനായി തിരയാം : https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴി താഴെ പറയുന്ന മൂന്ന് രീതികളിൽ പേര് കണ്ടെത്താം:
- EPIC നമ്പർ വഴി: നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ (EPIC) നൽകി സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം ക്യാപ്ച കോഡ് നൽകി സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കും.
- വിവരങ്ങൾ നൽകി തിരയാം (Search by Details): നിങ്ങളുടെ പേര്, ബന്ധുവിൻ്റെ പേര്, ജനനത്തീയതി, ജില്ല, മണ്ഡലം എന്നിവ നൽകി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
- മൊബൈൽ നമ്പർ വഴി: വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചും വിവരങ്ങൾ കണ്ടെത്താവുന്നതാണ്.
വോട്ടർ പട്ടികയിൽ പേര് കണ്ടില്ലെങ്കിൽ എന്ത് ചെയ്യണം?
പരിശോധനയിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ കാണുന്നില്ലെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ല. താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
- ബി.എൽ.ഒ-യെ സമീപിക്കുക : നിങ്ങളുടെ പ്രദേശത്തെ ബൂത്ത് ലെവൽ ഓഫീസറെയോ (BLO) ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസിനെയോ (BDO) നേരിട്ട് കണ്ട് വിവരം അറിയിക്കുക.
- പരാതികൾ സമർപ്പിക്കുക : പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ ഇലക്ഷൻ ഓഫീസർക്ക് പരാതി സമർപ്പിക്കാം.
- അവസാന തീയതി : വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 22 ആണ്.
- അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.
