HSS PLUS

STATE SCHOOL KALOLSVAM – ACCOMODATION & DIGITAL FACILITIES ARE READY

തൃശൂർ റെഡി..! കലോത്സവത്തിനായി ഡിജിറ്റൽ താമസസൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും ഒരുങ്ങി

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിലേക്ക് തൃശൂർ ഉണരുകയാണ്. പതിനാലായിരത്തിലധികം കുട്ടിപ്രതിഭകൾ എത്തുന്ന ഈ കലാമേളയിൽ, മത്സരാർഥികൾക്കും അധ്യാപകർക്കും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത ‘ഡിജിറ്റൽ താമസകേന്ദ്രങ്ങൾ’ ആണ്.

വഴി തെറ്റില്ല; എല്ലാം വിരൽത്തുമ്പിൽ!

താമസകേന്ദ്രങ്ങൾ കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ടതില്ല. 20 സ്കൂളുകളിലായി ഒരുക്കിയിരിക്കുന്ന താമസസൗകര്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാണ് ലഭ്യമാക്കുക. Download here.

സുരക്ഷിതമായ താമസം, മികച്ച സൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 10 സ്കൂളുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ 5 സ്കൂളുകൾ റിസർവ് പട്ടികയിലുമുണ്ട്.

“സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ വിനിയോഗിച്ചാണു താമസകേന്ദ്രങ്ങളുടെ ക്രമീകരണം. താമസകേന്ദ്രങ്ങൾ നേരത്തെ മനസ്സിലാക്കുവാനും കേന്ദ്രങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുവാനുള്ള സൗകര്യം ഡിജിറ്റൽ പോസ്‌റ്ററിലുണ്ട്. അക്കോമഡേഷൻ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ പേരുകളിൽ ക്ലിക്ക് ചെയ്താലും, താഴെ ഉള്ള QR കോഡ് സ്‌കാൻ ചെയ്താലും ലൊക്കേഷൻ വിവരങ്ങൾ ലഭിക്കുന്നതാണ്. മൊബൈൽ നമ്പറിൽ ക്ലിക്ക് ചെയ്താൽ കോൾ ഓപ്ക്ഷൻ ലഭിക്കുന്നതാണ്.

  • വിമൽ ജോസഫ്, അക്കമഡേഷൻ കമ്മിറ്റി കൺവീനർ

താമസകേന്ദ്രങ്ങളുടെ പട്ടിക (Download)

പെൺകുട്ടികൾക്കുള്ള കേന്ദ്രങ്ങൾ (10 എണ്ണം)

  1. സെന്റ് മേരീസ് എച്ച്.എസ്, ഒല്ലൂർ
  2. സെന്റ് റാഫേൽസ് എച്ച്.എസ്.എസ്, ഒല്ലൂർ
  3. സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്.എസ്, മിഷൻ ക്വാർട്ടേഴ്‌സ്
  4. ബത്‌ലഹേം ജി.എച്ച്.എസ്.എസ്, മുക്കാട്ടുകര
  5. എൻ.എഫ് സിജി എച്ച്.എസ്.എസ്, ഒളരിക്കര
  6. സെന്റ് ആൻസ് എച്ച്.എസ്.എസ്, പടിഞ്ഞാറേക്കോട്ട
  7. ഇൻഫന്റ് ജീസസ് എച്ച്.എസ്, അരണാട്ടുകര
  8. വിവേകോദയം ഗേൾസ് എച്ച്.എസ്.എസ്, തൃശൂർ
  9. സെന്റ് പോൾസ് എച്ച്.എസ്.എസ്, കുരിയച്ചിറ
  10. ലൂർദ് സെന്റ് മേരീസ് യു.പി, തൃശൂർ

ആൺകുട്ടികൾക്കുള്ള കേന്ദ്രങ്ങൾ (10 എണ്ണം) (Download)

  1. ഹോളി ഏഞ്ചൽസ് എച്ച്.എസ്.എസ്, ഒല്ലൂർ
  2. സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, കുരിയച്ചിറ
  3. ഡോൺ ബോസ്കോ എച്ച്.എസ്.എസ്, മണ്ണുത്തി
  4. ജെ.പി.ഇ എച്ച്.എസ്.എസ്, കൂർക്കഞ്ചേരി
  5. സെന്റ് തോമസ് എച്ച്.എസ്.എസ്, തോപ്പ്
  6. സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്, കുട്ടനെല്ലൂർ
  7. തരകൻസ്‌ എച്ച്.എസ്.എസ്, അരണാട്ടുകര
  8. സെന്റ് തോമസ് കോളജ് എച്ച്.എസ്.എസ്, തൃശൂർ
  9. ലൂർദ് സെന്റ് മേരീസ് യു.പി, കിഴക്കേക്കോട്ട
  10. എൻ.എസ്.എസ് ഇ.എം എച്ച്.എസ്.എസ്, തൃശൂർ

റിസർവ് കേന്ദ്രങ്ങൾ

പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ചാണ് കലോത്സവം നടക്കുന്നത്. അക്കമഡേഷൻ കമ്മിറ്റി ചെയർമാൻ വി.ആർ. സുനിൽകുമാർ എം.എൽ.എ, കൺവീനർ വിമൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

എല്ലാ പ്രതിഭകൾക്കും തൃശൂരിന്റെ മണ്ണിലേക്ക് സ്വാഗതം!

Exit mobile version