HSS PLUS

ECINET PRO APPLICATION – SECOND ROUND OF FIELD TESTING

ECINET PRO ആപ്ലിക്കേഷൻ രണ്ടാം ഘട്ട ഫീൽഡ് ടെസ്റ്റിംഗ്

ATTENTION
ECI HAVE CLEARED ALL PREVIOUS DATA AND YOU MAY START THE PROCESS OF LOGGED IN AND POLL PARTY STATUS NOW

2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസിനെറ്റ് പ്രോ (ECINET PRO) ആപ്ലിക്കേഷന്റെ രണ്ടാം ഘട്ട ഫീൽഡ് ടെസ്റ്റിംഗ് നടത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

പ്രധാന സമയക്രമങ്ങൾ

ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ

ECINET PRO ആപ്ലിക്കേഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Do’s) ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ (Don’ts)

ചെയ്യേണ്ട കാര്യങ്ങൾ (Do’s)

  1. കൃത്യനിഷ്ഠ : എല്ലാ വിവരങ്ങളും ഒട്ടും വൈകാതെ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് തന്നെ രേഖപ്പെടുത്തേണ്ടതാണ്.
  2. ലോഗിൻ പരിശോധന : വിതരണ കേന്ദ്രത്തിൽ (Distribution Centre) നിന്ന് പുറപ്പെടുന്നതിന് മുൻപ്, ആപ്ലിക്കേഷനിൽ വിജയകരമായി ലോഗിൻ ചെയ്തെന്നും നിങ്ങളുടെ പോളിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമാണെന്നും ഉറപ്പുവരുത്തുക.
  3. ക്രമം പാലിക്കുക : വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നിശ്ചിത ക്രമം പാലിക്കണം. ‘Poll Party Status’ൽ ആരംഭിച്ച് ‘Close of Poll’ വരെ ക്രമമായി വിവരങ്ങൾ നൽകുക.
  4. വോട്ടർ ടേൺഔട്ട് (Voter Turnout) : നിശ്ചയിച്ചിട്ടുള്ള ഓരോ സമയക്രമത്തിലും (09:00 AM, 11:00 AM, 01:00 PM, 03:00 PM, 05:00 PM) വോട്ടർമാരുടെ എണ്ണം ഉടൻ രേഖപ്പെടുത്തുക. ഓരോ സമയപരിധി ആരംഭിച്ച് പരമാവധി 10 മിനിറ്റിനുള്ളിൽ ഇത് പൂർത്തിയാക്കണം.
  5. പോളിംഗ് അവസാനിപ്പിക്കൽ : വോട്ടെടുപ്പ് അവസാനിച്ചാലുടൻ (Close of Poll) വിവരങ്ങൾ രാത്രി 09:30-ന് മുൻപായി രേഖപ്പെടുത്താൻ ശ്രമിക്കുക. അർദ്ധരാത്രി 12 മണിക്ക് ശേഷം എല്ലാ വിവരങ്ങളും ഫ്രീസ് (Freeze) ചെയ്യപ്പെടുകയും തുടർന്ന് അവ പരസ്യപ്പെടുത്തുകയും ചെയ്യും.
  6. ലോഗിൻ നിലനിർത്തുക : വിതരണ കേന്ദ്രത്തിൽ ലോഗിൻ ചെയ്ത ശേഷം ആപ്ലിക്കേഷൻ തുടർന്നും ലോഗിൻ മോഡിൽ തന്നെ നിലനിർത്തുക.
  7. ഓഫ്‌ലൈൻ സൗകര്യം : ഇന്റർനെറ്റ് ലഭ്യമല്ലെങ്കിലും വിവരങ്ങൾ രേഖപ്പെടുത്തുക. ആപ്ലിക്കേഷനിൽ ഓഫ്‌ലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.
  8. ബാറ്ററി ചാർജിംഗ് : പോളിംഗ് പ്രക്രിയയിലുടനീളം മൊബൈൽ ഫോൺ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ചാർജറുകളും പവർ ബാങ്കുകളും കരുതുക.
  9. നിർബന്ധിത ഉപയോഗം : എല്ലാ പ്രിസൈഡിംഗ് ഓഫീസർമാരും ECINET PRO ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണം. ഇതിൽ വരുത്തുന്ന വീഴ്ചകൾ ഗൗരവമായി പരിഗണിക്കും.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ (Don’ts)

  1. ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കാതെയും വിതരണ കേന്ദ്രത്തിലെ ഐടി ഹെൽപ്പ് ഡെസ്കിൽ (IT Helpdesk) അത് സ്ഥിരീകരിക്കാതെയും കേന്ദ്രം വിട്ടുപോകരുത്.
  2. ​നിശ്ചിത സമയക്രമം പാലിക്കാതെ വിവരങ്ങൾ നൽകാൻ വൈകുകയോ അല്ലെങ്കിൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യരുത്.
  3. ​വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ക്രമത്തിൽ മാറ്റം വരുത്തരുത്.
  4. ​ഓരോ സമയപരിധി തുടങ്ങി 10 മിനിറ്റിനുള്ളിൽ വോട്ടർ ടേൺഔട്ട് വിവരങ്ങൾ നൽകാതെ അത് മാറ്റിവെക്കരുത്.
  5. ​തെറ്റായതോ പൂർണ്ണമല്ലാത്തതോ ആയ വിവരങ്ങൾ അശ്രദ്ധമായി നൽകരുത്. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുന്നതുമാണ്.
  6. ​RO കൺട്രോൾ റൂമിൽ നിന്നുള്ള പ്രത്യേക നിർദ്ദേശമില്ലാതെ ഒരിക്കൽ ലോഗിൻ ചെയ്ത ആപ്ലിക്കേഷൻ ലോഗൗട്ട് (Logout) ചെയ്യരുത്.

Click here to download the letter No.E13/66/2026-ELEC

ECINET PRO – Presiding Officer Checklist

Read more here..

Exit mobile version