🍁🍁🍁🍁🍁🍁🍁🍁🍁
പ്രിയരെ,
ഖാദർ കമ്മറ്റി രണ്ടാംഘട്ട റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ സ്കൂൾ ഏകീകരണ കോർ കമ്മറ്റി സ്പെഷ്യൽ റൂൾസ് ഭേദഗതി റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതു സമൂഹത്തിൽ ചർച്ചക്ക് വെക്കേണ്ടതുണ്ട്. ഖാദർ കമ്മറ്റിയുടെ പ്രസിദ്ധപ്പെടുത്താത്ത രണ്ടാം ഘട്ട റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള കോർ കമ്മിറ്റി റിപ്പോർട്ട് ഹയർസെക്കൻഡറിയെ ഹൈസ്കൂളിൽ ലയി പ്പിച്ചുകൊണ്ട് ഇല്ലായ്മ ചെയ്യാനാണ് ആലോചിക്കുന്നത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ ഹയർ സെക്കന്ററി മേഖല നൽകിയ നിസ്തുലമായ സംഭാവന കേരളീയസമൂഹം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിലാകമാനമുള്ള ഉന്നത പഠനകേന്ദ്രങ്ങളിലും വിദേശത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്നതിന് പ്രേരകമായ മികച്ച അക്കാദമിക നിലവാരമുള്ള വിദ്യാഭ്യാസമാണ് ഹയർ സെക്കന്ററി മേഖലയിൽ നിന്നും ലഭിച്ചതെന്ന് ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ഹയർസെക്കൻ്ററി മേഖലയിൽ നടത്താൻ ഉദ്ദേശിക്കുന്ന പുതിയ പരിഷ്കരണ പദ്ധതി ഹയർസെക്കന്ററി പഠന സംവിധാനത്തിന്റെ ഫല പ്രാപ്തിയുള്ള ഉള്ളടക്കത്തെ നശിപ്പിക്കുന്നതിനാണ് കാരണമാവുക.
കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് ഇത് തീർത്തും ദോഷകരമായേ ബാധിക്കൂ എന്നാണ് വിദ്യാഭ്യാസ വിദഗ്ധർ നിരീക്ഷിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ
വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക- വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , സാമൂഹിക സാംസ്കാരിക പ്രവർത്തകർ , ദൃശ്യ-അച്ചടി മാധ്യമ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു തുറന്ന സംവാദം നടത്തുവാൻ ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.
2024 മാർച്ച് 09 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക്
മാതൃഭൂമി കെ പി കേശവമേനോൻ ഹാളിൽ (കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം) നടക്കുന്ന ഈ സംവാദം കേരളത്തിൻ്റെ നിയമനിർമ്മാണ സഭയിൽ ഹയർ സെക്കൻ്ററി മേഖലയുടെ ശബ്ദമായി നിലകൊണ്ട മുൻ എം എൽ എ യും ചിന്തകനും പ്രഭാഷകനുമായ ശ്രീ കെ എൻ എ ഖാദർ നിർവ്വഹിക്കും.
തുടർന്ന് കേരളത്തിൻ്റെ സാമൂഹ്യ പരിഛേദത്തിൻ്റെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വങ്ങൾ വിഷയത്തെ അഭിസംബോധന ചെയ്ത് നിലപാടുകൾ വ്യക്തമാക്കും.
ഹയർ സെക്കണ്ടറി മേഖലയെ തനിമയോടെ നിലനിർത്താനുള്ള വലിയ ശ്രമത്തിൻ്റെ ഭാഗമായി നടക്കുന്ന ആശയങ്ങളുടെ സംവാദഭൂമികയിലേക്ക് താങ്കളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
അഭിവാദനങ്ങളോടെ
ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
Related downloads