HSS PLUS

First Phase Training Program for Polling Officers – General Election 2024

തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഫോൺ നമ്പരും OTP യും ഉപയോഗിച്ച് അവരവരുടെ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഒന്നാംഘട്ട പരിശീലനത്തിനായി എത്തിച്ചേരുന്ന പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ ഭാഗം നമ്പർ (പാർട്ട് നമ്പർ), ക്രമ നമ്പർ, മൊബൈൽ നം. എന്നിവ ചേർത്ത ഫോം നമ്പർ 12 & 12A എന്നിവ കൃത്യമായി പൂരിപ്പിച്ച് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിൻ്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.

പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുളള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. വീഴ്ചവരുത്തുന്നവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യനിയമം സെക്ഷൻ 134 പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത പോളിംഗ് ഓഫീസർമാരായി നിയമിച്ച ഉദ്യോഗസ്ഥർ 12 & 12 A ഫോമുകളിൽ കൃത്യമായ വിവരങ്ങൾ ചേർത്ത് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് സഹിതം 04.04.2024 -നകം അതത് ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ എത്തിക്കേണ്ടതാണ്.

ഒറിജിനൽ സോഴ്സ് : https://trivandrum.nic.in
തിയതി : ഏപ്രിൽ 2 , 2024
ജില്ല : തിരുവനന്തപുരം

Exit mobile version