Click here to visit Order Portal
പോളിംഗ് ഉദ്യോഗസ്ഥരുടെയും മൈക്രോ ഒബ്സർവർമാരുടേയും മൂന്നാം റാൻഡമൈസേഷൻ പൂർത്തിയായി. രാത്രി 12:05 മണിക്ക് ഓർഡർ പബ്ലിഷ് ചെയ്യും. ഉദ്യോഗസ്ഥർക്കുള്ള ഓർഡർ കോപ്പി (രണ്ട് പകർപ്പ്), ഐ ഡി കാർഡ് എന്നിവ ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ നിന്ന് സീൽഡ് കവറിൽ വൈകിട്ടോടെ ലഭ്യമാക്കും. നിയമിതരായ ഉദ്യോഗസ്ഥർക്ക് രാത്രി 12:30 മുതൽ എസ് എം എസ് വഴി ഓർഡർ വിവരം ലഭ്യമാകും. ഓർഡർ പബ്ലിഷ് ചെയ്താൽ വരണാധികാരിയുടെ ലോഗിനിൽ നിന്നും പോളിംഗ് പാർട്ടി vs പോളിംഗ് സ്റ്റേഷൻ ലിസ്റ്റ്, പോളിംഗ് സ്റ്റേഷൻ vs പോളിംഗ് പാർട്ടി ലിസ്റ്റ്, അറ്റന്റൻസ് എന്നിവ ലഭ്യമാകും.
ഓർഡർ പബ്ലിഷ് ചെയ്താൽ ഉടൻ പ്രിസൈഡിംഗ് ഓഫീസർമാരുടെ വിവരം ഇ സി ഐ നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. റിസർവിൽ നിന്നും മാറ്റി നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം ഇ സി ഐ നെറ്റിൽ ഉടനടി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
പോളിംഗ് ഉദ്യോഗസ്ഥർ വ്യക്തിഗത വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം
തൃശ്ശൂർ : വിവിധ മണ്ഡലങ്ങളിൽ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും ഓർഡർ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം. https://order.ceo.kerala.gov.in എന്ന ലിങ്കിലൂടെ വ്യക്തിപരമായി ലോഗിൻ ചെയ്ത് വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്ത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എട്ടിൽ വിതരണ കേന്ദ്രത്തിൽ വരുമ്പോൾ സ്റ്റാമ്പ് സൈസ് ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും കൊണ്ടുവരണമെന്നും അധികൃതർ അറിയിച്ചു.
Click here to know more about updating personal details in the Order Portal
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ORDER പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ORDER പോർട്ടൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരുടെ ബാങ്ക് വിവരങ്ങൾ, ഫോട്ടോ, വോട്ടർ ഐഡി (EPIC) തുടങ്ങിയ വിവരങ്ങൾ ORDER പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
1. ഡാറ്റ അപ്‌ഡേഷൻ (Data Updation) മെനു
പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം Dashboard-ലെ Data Updation എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ഇടത് വശത്തുള്ള Updations ലിസ്റ്റിൽ താഴെ പറയുന്ന ഓപ്ഷനുകൾ കാണാം:
പോളിംഗ് സ്റ്റേഷൻ വിവരങ്ങൾ
- Epic Number Updation: വോട്ടർ ഐഡി വിവരങ്ങൾ ചേർക്കാൻ.
- Bank Details Updation: പ്രതിഫലം ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാൻ.
- Employee Photo Uploading: ഐഡി കാർഡിനായി ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ.
- Eroll LAC Updation: നിയോജകമണ്ഡലവും വോട്ടർ പട്ടികയിലെ വിവരങ്ങളും പുതുക്കാൻ.
2. വോട്ടർ ഐഡി (EPIC) നമ്പർ ചേർക്കുന്ന വിധം
Epic Number Updation സെക്ഷനിൽ പോയി നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം Submit ബട്ടൺ അമർത്തുക. നിങ്ങളുടെ വോട്ടർ ഐഡി നമ്പർ അറിയില്ലെങ്കിൽ Voters’ Service Portal വഴി പേരോ മൊബൈൽ നമ്പറോ ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.
3. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്ന വിധം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട അലവൻസുകൾ ലഭിക്കുന്നതിന് കൃത്യമായ അക്കൗണ്ട് നമ്പർ, IFSC കോഡ് തുടങ്ങിയ ബാങ്ക് വിവരങ്ങൾ അത്യാവശ്യമാണ്.
- നിങ്ങളുടെ ബാങ്കിന്റെ IFSC Code നൽകുക.
- Account Number ശ്രദ്ധാപൂർവ്വം ടൈപ്പ് ചെയ്യുക.
- Confirm Account Number എന്ന കോളത്തിൽ ഒരിക്കൽ കൂടി അക്കൗണ്ട് നമ്പർ നൽകുക.
- വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം Submit ചെയ്യുക.
4. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന രീതി
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനായി നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- Format: ഫോട്ടോ .jpg, .jpeg അല്ലെങ്കിൽ .png ഫോർമാറ്റിൽ ആയിരിക്കണം.
- Size: ഫയൽ സൈസ് 100kb-യിൽ താഴെയായിരിക്കണം.
- Browse ബട്ടൺ അമർത്തി ഫോട്ടോ തിരഞ്ഞെടുക്കുക.
- ആവശ്യമെങ്കിൽ ഇമേജ് സ്ലൈഡർ ഉപയോഗിച്ച് ഫോട്ടോ ക്രമീകരിക്കാം (Crop/Adjust).
- അവസാനം പച്ച നിറത്തിലുള്ള Upload ബട്ടൺ അമർത്തുക.
5. വോട്ടർ പട്ടികയിലെ വിവരങ്ങൾ (Electoral Roll LAC)
- Electoral Roll LAC: നിങ്ങളുടെ നിയോജകമണ്ഡലം തിരഞ്ഞെടുക്കുക (ഉദാഹരണത്തിന്: 001-Manjeshwar).
- Polling Station: നിങ്ങൾ വോട്ട് ചെയ്യുന്ന പോളിംഗ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.
- Serial No: വോട്ടർ പട്ടികയിലെ നിങ്ങളുടെ ക്രമനമ്പർ (Serial Number) നൽകുക.
