വയനാട് ഉരുൾപൊട്ടൽ ദുരന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ജീവനക്കാരുടെ വേതന വിഹിതം നല്കുന്നതിനുള്ള സംവിധാനം സ്പാർക്ക് (SPARK) -ൽ ഏർപ്പെടുത്തിയത് – ഡി.ഡി.ഒ (DDO) മാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
സംസ്ഥാനത്ത്, 2024 ജൂലൈയിൽ വയനാട്ടിൽ അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടൽ വരുത്തി വച്ചിട്ടുള്ള നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ടി ജില്ലയുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുന്നതിനുമായുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാനത്തെ സർക്കാർ/ അർദ്ധസർക്കാർ/പൊതുമേഖല/ എയ്‌ഡഡ് / യൂണിവേഴ്‌സിറ്റി/ ഗ്രാന്റ് ഇൻ എയ്ഡ് /ബോർഡ്/ കമ്മീഷൻ/ ട്രൈബ്യൂണൽ/മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ ജീവനക്കാർക്ക് തങ്ങളുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സൂചന ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിരുന്നു. അതിലേക്കായി ഒരു സമ്മതപത്രം ജീവനക്കാരിൽ നിന്നും ബന്ധപ്പെട്ട ഡി.ഡി.ഒ-മാർ സ്വീകരിക്കേണ്ടതാണ് എന്നും നിർദ്ദേശിച്ചിരുന്നു.
അപ്രകാരം, ജീവനക്കാരുടെ സമ്മതപത്രത്തിൻ്റെ അടിസ്ഥാനത്തിൽ അവരുടെ ശമ്പള തുകയിൽ നിന്നും സി.എം.ഡി.ആർ.എഫ് -ലേക്ക് സംഭാവനയായി നല്കേണ്ട തുക കുറവ് വരുത്തുന്നത് സംബന്ധിച്ച് സ്പാർക്കിൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ ഡി.ഡി.ഒ- മാരുടേയും അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. സർക്കാർ ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Software provision has been enabled in SPARK software for Contributing to CMDRF (Wayanad 2024) through various payment options.
