HSS PLUS

INSTRUCTIONS FOR INVIGILATORS – HIGHER SECONDARY EXAMINATION

ഓർക്കുക :

ഇത്തവണ ഹയർ സെക്കൻ്ററി പരീക്ഷകൾ ഉച്ചക്ക് ശേഷമാണ് നടത്തുന്നത്. മാർച്ച് 29 ന് നടക്കുന്ന പരീക്ഷ മാത്രം രാവിലെ 09.30 AM ന് ആരംഭിക്കും..

ഹയർസെക്കൻഡറി പരീക്ഷ (മാർച്ച്‌ 2025)
ഇൻവിജിലേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ

Download

  1. പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ 01.00 pm ന് തന്നെ സ്കൂളിൽ എത്തുകയും 01.15 PMന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് , നൂല്, കട്ടിംഗ് ബ്ലേഡ് എന്നിവയുമായി പോകേണ്ടതാണ്. (മാർച്ച് 29ന് പരീക്ഷ രാവിലെ 9 30 ആയിരിക്കും ആരംഭിക്കുക)
  2. ഡ്യൂട്ടിക്ക് നിയമിച്ച ക്ലാസിൽ എത്തിച്ചേർന്നാൽ, തന്നിരിക്കുന്ന സീറ്റിംഗ് ലെ ഔട്ട് പ്രകാരം കുട്ടികളെ കൃത്യമായി പരീക്ഷാഹാളിൽ ഇരുത്തേണ്ടതാണ്
  3. എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും അതിൽ സൈൻ ചെയ്യുകയും, ഹാജർ. കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക.
  4. വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സിങ്ങ് ഷീറ്റിൽ രജിസ്റ്റർ നമ്പർ (ആദ്യ വരിയിൽ അക്കത്തിലും രണ്ടാമത്തെ വരിയിൽ അക്ഷരത്തിലും) ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ശേഷം മെയിൻ ഷീറ്റിൽ തീയതിയോടുകൂടി ഒപ്പുവെക്കുകയും ചെയ്യുക. (കുട്ടി എഴുതിയതിൽ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ തെറ്റു വന്ന ഭാഗം ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം.)
  5. കുട്ടിയുടെ രജി. നമ്പർ തെറ്റായി രേഖപ്പെടുത്തിയാൽ ഇൻവിജിലേറ്ററും ഡെപ്യൂട്ടി ചീഫ് മാരും ചീഫ് സൂപ്രണ്ടും തിരുവനന്തപുരത്തേക്ക് വിളിപ്പിക്കപ്പെടുന്നതാണ്
  6. ചീഫ് /ഡെപ്യൂട്ടി ചീഫ്മാർ കൊണ്ടുവരുന്ന ചോദ്യ പേപ്പർ പാക്കറ്റുകൾ അതത് ദിവസത്തേതാണെന്ന് ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക.
  7. ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റേത് തന്നെ എന്ന് ഉറപ്പു വരുത്തി കൃത്യം 01.30 ന് ബെല്ലടിച്ചാൽ കുട്ടിക്ക് നൽകുക. ചോദ്യ പേപ്പർ കോഡ്,മെയിൻ ഷീറ്റിൽ വലതുഭാഗത്ത് അടിഭാഗത്തായി നൽകിയ ബോക്സിൽ എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുക.
  8. ചോദ്യപേപ്പറിന് മുകളിൽ രജിസ്റ്റർ നമ്പറും പേരും കുട്ടി രേഖപ്പെടുത്തണം
  9. Cool off time 01.30 PM മുതൽ 01.45 PM വരെയാണ് . വെള്ളിയാഴ്ച 2 മണി മുതൽ 2.15 വരെ.(ബയോളജിക്ക് കൂൾ ഓഫ് ടൈം വ്യത്യാസപ്പെടുന്നതാണ്)
  10. 01.45 PM മുതൽ കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സമയമാണ്.
  11. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് (60 മാർക്ക് ) 01.45 മുതൽ 03. 45 pm വരെയും പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് (80 മാർക്ക്) 04. 15 വരെയും ആണ് പരീക്ഷ സമയം. വെള്ളിയാഴ്ചകളിൽ രണ്ടു മണിക്കാണ് പരീക്ഷ ആരംഭിക്കുക.
  12. പരീക്ഷ സമയം മുഴുവൻ കുട്ടിയെ എഴുതാൻ അനുവദിക്കുക.
  13. അഡീഷണൽ ഷീറ്റ് ആവശ്യമുള്ള കുട്ടിക്ക് കുട്ടിയുടെ ഇരിപ്പിടത്തിലേക്ക് കൊണ്ട് പോയി കൊടുക്കുക. അഡീഷണൽ ഷീറ്റിൻ്റെ എണ്ണം തന്നിട്ടുള്ള ഫോമിൽ കൃത്യമായി വരി മാറിപ്പോകാതെ രേഖപ്പെടുത്തുക. ആവശ്യത്തിലധികം അഡീഷണൽ ഷീറ്റുകൾ ഒപ്പ് വയ്ക്കുന്നത് ഒഴിവാക്കുക.
  14. അഡീഷണൽ ഷീറ്റിൽ മോണോഗ്രാം ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.
  15. പരീക്ഷ സമയം തീരുന്നതിനുള്ള ലോങ്ങ്ബെൽ അടിച്ചതിന് ശേഷം മാത്രം പേപ്പർ തുന്നിക്കെട്ടാൻ ആവശ്യപ്പെടുക. പേപ്പർ തുന്നി കെട്ടുമ്പോൾ ഉത്തരക്കടലാസ് ചുരുട്ടാതെ കെട്ട് ബലമായി, പേപ്പറുകൾ സ്വതന്ത്രമായി മറിക്കാൻ പാകത്തിൽ കെട്ടാൻ ആവശ്യപ്പെടണം
  16. അഡീഷണൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ ( വലതുഭാഗം മുകളിൽനൽകിയ കോളത്തിൽ) രേഖപ്പെടുത്താൻ കുട്ടികളെ ഓർമിപ്പിക്കുക.
  17. എഴുതി കഴിഞ്ഞതിന് ഏറ്റവും അടിഭാഗത്ത് നീളത്തിൽ രണ്ട് വര വരയ്ക്കുകയും ക്യാൻസൽഡ് എന്ന് രേഖപ്പെടുത്തുകയും – ചെയ്യണം. ശേഷമുള്ള ഭാഗം കുട്ടികളോട് ക്രോസിൽ വരക്കാൻ പറയുക. ശേഷം ഇൻവിജിലേറ്റർ ഒപ്പ് വെക്കുകയും ചെയ്യണം.
  18. റൂമിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികളുടെയും ഉത്തര കടലാസ് കിട്ടിയതിനു ശേഷം മാത്രം കുട്ടികളെ പുറത്ത് വിടുക.
  19. അവസാന പേജിൽ മോണോഗ്രാം വെക്കുകയും രജിസ്റ്റർ നമ്പർ ക്രമത്തിൽ എല്ലാ ഉത്തരക്കടലാസുകളും ചീഫിനെ / ഡെപ്യൂട്ടി ചീഫിനെ ഏൽപ്പിക്കുകയും ചെയ്യുക.
  20. പരീക്ഷാ ഹാളിൽ അഡീഷണൽ ഷീറ്റുകൾ മറന്നുവച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
  21. മൊബൈൽ ഫോണിന്റെ ഉപയോഗം പരീക്ഷഹാളിൽ നിയമം വഴി നിരോധിച്ചതാണ്. പരീക്ഷാഹാളിനകത്ത് ന്യൂസ് പേപ്പറോ മാഗസിനുകളോ വായിക്കാനായി കൊണ്ടുപോകാൻ പാടില്ല
  22. രണ്ടാംവർഷ ഹയർ സെക്കൻഡറി സയൻസ് വിഭാഗം കുട്ടികളുടെ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് പരീക്ഷകൾക്ക് ബാർകോഡഡ് ആൻസർ ഷീറ്റും, മോണോഗ്രാം ഇല്ലാത്ത അഡീഷണൽ ഷീറ്റും കൊടുക്കുവാൻ ഇൻവിജിലേറ്റർ ശ്രദ്ധിക്കേണ്ടതാണ്.
  23. ബാർകോഡ് ഉള്ള ഉത്തരക്കടലാസുകൾ ഇൻവിജിലേറ്ററിന്റെ നിർദ്ദേശപ്രകാരം മാത്രം പൂരിപ്പിക്കാൻ ആവശ്യപ്പെടണം
  24. പരീക്ഷ ഹാളിൽ പൂർണ്ണ ഉത്തരവാദിത്വത്തോടും ശ്രദ്ധയോടും കൂടി ജോലി നിർവഹിക്കുകയും , കുട്ടികളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ അച്ചടക്കലംഘനങ്ങളും സംഭവിക്കുന്നില്ല എന്നും ഉറപ്പുവരുത്തുക.

എല്ലാവർക്കും നല്ല പരീക്ഷാ കാലം ആശംസിക്കുന്നു

Exit mobile version