DA enhancement (15%) as per G.O.(P)No.29/2025/FIN Dated, 20-03-2025 and G.O.(P)No.30/2025/FIN Dated, 20-03-2025 has been updated in SPARK..
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുതുതായി മൂന്നുശതമാനം ഡിഎ തരവിൽ പ്രഖ്യാപിച്ച ഉത്തരവിൽ 39 മാസത്തെ കുടിശ്ശികയെക്കുറിച്ച് പരാമർശമില്ല. ഇത് മൂന്നാം തവണയാണ് ഡിഎ പ്രഖ്യാപിക്കുമ്പോൾ മുൻകാല പ്രാബല്യം നൽകാതെ ഉത്തരവിറക്കുന്നത്. പ്രഖ്യാപിച്ച മൂന്ന് ഡിഎകളിലെ കുടിശ്ശിക നഷ്ടപ്പെട്ടതോടെ ജീവനക്കാർക്കും അധ്യാപകർക്കും 70,000 രൂപമുതൽ നാലുലക്ഷം രൂപവരെ നഷ്ടം വരും. 28,000 അടിസ്ഥാന ശമ്പളമുള്ള ഓഫീസ് അറ്റൻഡൻ്റിന് ഡിഎ കുടിശ്ശിക ഇല്ലാത്തതു മൂലം 71,760 രൂപയാണ് നഷ്ടം. 35,600 അടിസ്ഥാന ശമ്പളമുള്ള പ്രൈമറി ടീച്ചർക്ക് 1,11,072 രൂപയും 41,300 അടിസ്ഥാന ശമ്പളമുള്ള ഹൈസ്കൂൾ ടീച്ചർ ക്ക് 1,28,856 രൂപയും 75,400 അടിസ്ഥാന ശമ്പളമുള്ളവർക്ക് 2,35,248 രൂപയും നഷ്ടമാകും. ഓരോ വർഷവും ഇൻക്രിമെൻ്റ് ലഭിക്കുമ്പോൾ നഷ്ടം വർധിക്കും. ഇനി അനുവദിക്കാൻ ബാക്കിയുള്ള ഡിഎയ്ക്ക് കൂടി കുടിശ്ശിക അനുവഅനുവദിക്കുന്നില്ലെങ്കിൽ നഷ്ടം മൂന്നിരട്ടിയോളമാകും.
2022 ജനുവരിയിൽ അനുവദിക്കേണ്ട മൂന്നുശതമാനം ഡിഎയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സർവീസിലുള്ളവർക്ക് മേയിൽ ലഭിക്കുന്ന ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പവും പെൻഷൻകാർക്ക് ഏപ്രിൽ മാസം വാങ്ങുന്ന പെൻഷനോടൊപ്പവും പുതുക്കിയ ഡിഎ ലഭിക്കും. 2022 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള 39 മാസത്തെ ഡിഎയെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല. മുൻകാലങ്ങളിൽ ഡിഎ ഉത്തരവിൽ ഏതുമാസം മുതലാണ് പ്രാബല്യത്തിൽ വരുമെന്ന് പറയുകയും കുടിശ്ശിക പിഎഫിൽ ലയിപ്പിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ 2024 മുതലാണ് കുടിശ്ശികയെക്കുറിച്ച് പറയാതെ ഉത്തരവിറങ്ങാൻ തുടങ്ങിയത്.
2021 ജനുവരിമുതൽ ലഭി ക്കേണ്ട രണ്ടുശതമാനം ഡിഎ 2024 ഏപ്രിലിൽ പ്രഖ്യാപിച്ചുവെങ്കിലും അതുവരെയുള്ള 39 മാസത്തെ കുടിശ്ശിക നൽകിയില്ല. അതുപോലെ 2021 ജൂലായ് മുതൽ ലഭിക്കേണ്ട മൂന്നുശതമാനം ഡിഎ 2024 ഒക്ടോബറിൽ പ്രഖ്യാപിച്ചുവെങ്കിലും 39 മാസത്തെ കുടിശ്ശിക നൽകിയില്ല.
ഇനി 2022 ജൂലായ് (മൂന്നുശതമാനം), 2023 ജനുവരി (നാലുശതമാനം), 2023 ജൂലായ് (മൂന്നുശതമാനം), 2024 ജനുവരി (മൂന്നുശതമാനം), 2024 ജൂലായ് (മൂന്നുശതമാനം) എന്നിങ്ങനെ 16 ശതമാനം ഡിഎയാണ് അനുവദിക്കാൻ ബാക്കിയുള്ളത്. 2025 ജനുവരി മുതലുള്ള മൂന്നുശതമാനം ഡിഎ കൂടി കേന്ദ്രം അനുവദിക്കുന്നതോടെ കുടിശ്ശിക 19 ശതമാനമായി വർധിക്കും.
ഇനി ലഭിക്കാനുള്ള കുടിശിക
| 2022 ജൂലൈ | 3% |
| 2023 ജനുവരി | 4% |
| 2023 ജൂലൈ | 3% |
| 2024 ജനുവരി | 3% |
| 2024 ജൂലൈ | 3% |
| ആകെ കുടിശിക | 16% |
Payment of Dearness Allowance to State Government Employees. Click the relevant link to download.
