കേരളത്തിലെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം ക്ഷാമബത്ത (DA) എന്നത് ശമ്പളത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃത്യസമയത്ത് DA അനുവദിക്കാത്തതും കുടിശ്ശികയാകുന്നതും ജീവനക്കാരുടെ സാമ്പത്തിക നിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ ജീവനക്കാരനും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഞെട്ടിക്കുന്നതാണ്.
എന്താണ് കേരളത്തിലെ DA പ്രതിസന്ധി?
സാധാരണഗതിയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നതിന് ആനുപാതികമായിട്ടാണ് സംസ്ഥാനത്തും DA പരിഷ്കരിക്കാറുള്ളത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം പല ഗഡുക്കളും കൃത്യസമയത്ത് നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇത് പിന്നീട് അരിയർ (Arrears) ആയി ജി പി എഫ് അക്കൗണ്ടിൽ ലയിപ്പിക്കുകയാണ് പതിവ്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 മുതൽ 2026 വരെയുള്ള കാലയളവിലെ വിവിധ സ്ലാബുകൾ പരിശോധിച്ചാൽ ഓരോ ശമ്പള വിഭാഗത്തിനും ലഭിക്കേണ്ട ഏകദേശ തുക താഴെ നൽകുന്നു. കുടിശ്ശിക കണക്കുകൾ ഒറ്റനോട്ടത്തിൽ (2021-2026) ഈ പട്ടിക നിങ്ങളുടെ ബേസിക് പേയ്ക്ക് അനുസരിച്ചുള്ള ഏകദേശ നഷ്ടം വ്യക്തമാക്കുന്നു.
നിങ്ങളുടെ നിലവിലെ ബേസിക് പേ Enter Current Basic Pay എന്നതിന്റെ താഴെയുള്ള ബോക്സിൽ ടൈപ്പ് ചെയ്‌താൽ ഈ അഞ്ചു വർഷത്തെ ആകെ കുടിശ്ശിക തുകയുടെ ഏകദേശ രൂപം ലഭിക്കും.
DA Arrears Calculator
Kerala Govt Employees (2021-2026)*Total Arrears in Rupees
മൊബൈൽ ഫോൺ ബ്രൗസറിൽ (Chrome) DA Arrears Calculator പ്രവർത്തിക്കുന്നില്ലെങ്കിൽ സെറ്റിംഗ്സ് എടുത്ത് Desktop Site ടിക്ക് ചെയ്യുക.
