കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും – സമയക്രമം
2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള സമയക്രമം ചീഫ് ഇലക്ടറൽ ഓഫീസർ പുറപ്പെടുവിച്ചു. ‘ORDER’ സോഫ്റ്റ്‌വെയർ മുഖേനയാണ് ഉദ്യോഗസ്ഥരുടെ വിന്യാസം നടപ്പിലാക്കുന്നത്.
Election Class and Proceedings Timeline
പ്രധാന തീയതികൾ താഴെ പറയുന്നവയാണ്:
- 📌 മാർച്ച് 19, 2026 : പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരശേഖരണം പൂർത്തിയാക്കേണ്ട അവസാന തീയതി.
- 📌 മാർച്ച് 20 – 21 : ഡാറ്റാ ക്ലീനിംഗ്, വെരിഫിക്കേഷൻ, ഒഴിവാക്കൽ (Exemption) നടപടികൾ.
- 📌 മാർച്ച് 22, 2026 : ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ.
- 📌 മാർച്ച് 24 – 29 : ഒന്നാം ഘട്ട പരിശീലനം.
- 📌 മാർച്ച് 27, 2026 : ഉദ്യോഗസ്ഥരുടെ റദ്ദാക്കൽ അപേക്ഷകൾ തീർപ്പാക്കേണ്ട അവസാന തീയതി.
- 📌 മാർച്ച് 30, 2026 : രണ്ടാം ഘട്ട റാൻഡമൈസേഷൻ.
- 📌 ഏപ്രിൽ 04, 2026-നകം രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കണം.
- 📌 ഏപ്രിൽ 07, 2026 : മൂന്നാം ഘട്ട റാൻഡമൈസേഷൻ (പോളിംഗ് സ്റ്റേഷൻ അനുവദിക്കൽ).
ശ്രദ്ധിക്കുക : തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും റാൻഡമൈസേഷൻ നടപടികൾ നടക്കുക. പരിശീലന പരിപാടികളിൽ എല്ലാ ഉദ്യോഗസ്ഥരും നിശ്ചിത സമയത്തിനകം പങ്കെടുക്കുന്നുണ്ടെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണ്.
Disclaimer :
These tips should not be considered exhaustive in every respect, nor should they be treated as a substitute for the various provisions of election laws governing the conduct of elections. In case of any doubt or lack of clarity regarding the instructions contained herein, reference must be made to the relevant Acts and Rules.
