- “ORDER” സോഫ്റ്റ് വെയർ – ലോക് സഭ തിരഞ്ഞെടുപ്പ് 2024 – തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം
- ORDER പോർട്ടൽ സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
- ORDER പോർട്ടലിൽ ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാവുന്നതാണ്.
- AN INTRODUCTION TO ORDER PORTAL – GENERAL ELECTION 2024
2024 ലോക് സഭ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ “ORDER” സോഫ്റ്റ് വെയർ സജ്ജീകരിച്ചിട്ടുള്ളതാണ്. “ORDER’ സോഫ്റ്റ് വെയറിൽ കാര്യാലയങ്ങൾക്ക് സ്വയം രജിസ്റ്റർ ചെയ്യാവുന്നതും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം രജിസ്റ്റർ ചെയ്തതിന് ശേഷം ലഭ്യമാക്കിയ User Name, Password ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും ആണ്. “ORDER’ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഒരു നോഡൽ ഓഫീസറിനെ നിയമിക്കേണ്ടതാണ്. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടേയും വിവരം order software ൽ ഉൾപ്പെടുത്തി സമയബന്ധിതമായി തദ്ദേശ സ്വയം സ്ഥാപനത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പു വരുത്തേണ്ടതാണ്. സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
കാര്യാലയങ്ങൾ ‘ORDER” സോഫ്റ്റ് വെയറിൽ നിർവ്വഹിക്കേണ്ട പ്രവർത്തനങ്ങൾ
http://www.order.ceo.kerala.gov.in (ORDER സോഫ്റ്റ് വെയർ) Home Page- Institution Registration കാര്യാലയങ്ങൾക്ക് സ്വയം രജിസ്ട്രേഷൻ നടത്താവുന്നതാണ്.

രജിസ്ട്രേഷൻ പ്രക്രിയ 21.03.2024 തീയതി ഉച്ചയ്ക്ക് 12.00 മണിക്ക് മുൻപ് പൂർത്തിയാക്കേണ്ടതാണ്. സ്വയം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം ലഭിയ്ക്കുന്ന മുറയ്ക്ക് ജീവനക്കാരുടെ വിശദാംശങ്ങൾ “ORDER” സോഫ്റ്റ് വെയറിൽ ചേർക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനം രജിസ്റ്റർ ചെയ്തതിന് ശേഷം ലഭ്യമാക്കുന്ന User Name, Password എന്നിവ ഉപയോഗിച്ച് “ORDER” സോഫ്റ്റ് വെയറിൽ ലോഗിൻ ചെയ്ത് Institution Updation ചെയ്തതിന് ശേഷം ജീവനക്കാരുടെ വിവരം Data Entry ചെയ്യേണ്ടതാണ്.

(Dashboard Employee Entry Institution Updation Employee Registration)
ജീവനക്കാരുടെ വിവരം Import From Spark Menu ഉപയോഗിച്ച് Spark-ൽ നിന്നും നേരിട്ട് ചേർക്കാവുന്നതാണ്. (Dashboard Employee Entry Import From Spark)
ജീനക്കാരുടെ ഡാറ്റാ എൻട്രി സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടതും ആയതിലേക്കായി കൂടുതൽ യൂസർ ലോഗിനുകൾ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടേണ്ടതുമാണ്.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടേയും വിവരം 24.03.2024 വൈകുന്നരം 5.00 മണിക്ക് മുൻപ് പൂർത്തിയാക്കി Final Submission ചെയ്യേണ്ടതാണ്. (Dashboard Employee Entry Final Submission)
Final Submission ചെയ്തതിന് ശേഷം “ORDER” സോഫ്റ്റ് വെയറിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ഡൌൺലോഡ് ചെയ്ത് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി, ഇലക്ഷൻ ഡ്യട്ടിയിൽ നിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി റിമാർക്ക് രേഖപെടുത്തിയതിന് ആധാരമായ രേഖകൾ സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.
(Dashboard Employee Entry Final Submission Download)
First Randomisation Report, Second Randomisation Report പരിശോധിച്ച് posting order download ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകി വിവരം order serve option-ൽ രേഖപ്പെടുത്തേണ്ടതാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് order software ൽ നിന്നും ഫോൺ നമ്പർ ഉപയോഗിച്ച് നേരിട്ടും posting order download ചെയ്യാവുന്നതാണ്.

“ORDER” സോഫ്റ്റ് വെയർ സംബന്ധിച്ച ട്യൂട്ടോറിയൽ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.