ഏഴ് ചോദ്യങ്ങളുമായി സർക്കാർ
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരണോ, എങ്കിൽ എങ്ങനെ വേണമെന്ന് ആലോചിക്കാൻ പെൻഷൻകാരുടെയും സംഘടനകളുടെയും യോഗം വിളിച്ച് സർക്കാർ. നിലവിലെ പദ്ധതിയുടെ കാലാവധി അടുത്ത വർഷം ജൂൺ 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഏപ്രിൽ നാലിന് സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിലാണ് യോഗം.
സർക്കാറിൻ്റെ ചോദ്യങ്ങൾ
മെഡിസെപ്പിന്റെ കാലാവധി തീരു മ്പോൾ പുതിയ പദ്ധതി വേണോ
അലോപ്പതിക്ക് പുറമേ ആയുർ വേദവും ഹോമിയോയും ഉൾപ്പെടുത്തണോ?
ഇൻഷുറൻസ് മൂന്നുവർഷത്തേക്ക് എന്ന നിലവിലെ രീതിക്കു പകരം രണ്ടുവർഷ കാലാവധിയാക്കണോ?
പദ്ധതിയിലെ അംഗത്വം നിർബന്ധമാക്കണോ?
സർക്കാരിന്റെ മറ്റ് ഇൻഷുറൻ സ് പദ്ധതികളിൽ ഉള്ളവരെ ഒഴിവാക്കണോ?
പ്രീമിയം തുക സ്ലാബ് അടിസ്ഥാനത്തിൽ നിശ്ചയിക്കാമോ?
ജിവനക്കാർക്കും പെൻഷൻകാർക്കും ഒരേ പ്രീമിയം എന്നത് മാറ്റി വ്യത്യസ്ത പ്രീമിയം നിശ്ചയിക്കാമോ?
Download : Questionnare- MEDISEP Service organisation