പ്ലസ് ടു സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12 മുതൽ
- ഹയർ സെക്കൻഡറി വിജയശതമാനം 78.69 ആണ്.
- കഴിഞ്ഞ വർഷം 82.95 ആണ്.
- വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആണ്.
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആണ്. വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആണ്.
പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ തീയതികളിലായി നടക്കും. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15 ആണ്. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 14.
ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ
2024 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D+ ഗ്രേഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് സേ പരീക്ഷ എഴുതാം.
2024 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ ആദ്യമായി എഴുതി എല്ലാ വിഷയങ്ങളും വിജയിച്ച റെഗുലർ വിദ്യാർത്ഥികൾക്ക് ഗ്രേഡ് മെച്ചപ്പെടുത്താൻ ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ്മെന്റ് ചെയ്യാം.
സ്‌കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മെയ് 15.
ടൈം ടേബിൾ, അപേക്ഷ ഫോം, നോട്ടിഫിക്കേഷൻ എന്നിവ ഡൗൺലോഡ് ചെയ്യാം.

Download :
1. Application form for Higher Secondary Plus Two SAY/Improvement Exam June 2024
2. SAY/Improvement Examination Notification
3. Revaluation Notification – HSE II Year
അപേക്ഷാ ഫീസ്
സേ പരീക്ഷ (പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക്) : 150/പേപ്പർ
സേ പരീക്ഷ (പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങൾക്ക്) : 175/പേപ്പർ
ഇംപ്രൂവ്മെന്റ് : 500/പേപ്പർ
സർട്ടിഫിക്കറ്റ് : 40
ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 ജൂണിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 12ന് ആരംഭിച്ച് 20ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ മേയ് 15 വരെയും 600 രൂപ പിഴയോടുകൂടി മേയ് 17 വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസ് ‘0202-01-102-93VHSE Fees” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കാം.