ECINET PRO ആപ്ലിക്കേഷൻ രണ്ടാം ഘട്ട ഫീൽഡ് ടെസ്റ്റിംഗ്
ATTENTION
ECI HAVE CLEARED ALL PREVIOUS DATA AND YOU MAY START THE PROCESS OF LOGGED IN AND POLL PARTY STATUS NOW
- CLICK HERE TO DOWNLOAD THE LETTER NO.E13/66/2026-ELEC
- ECINET PRO – PRESIDING OFFICER CHECKLIST
- Click here to download ECI NET PRO APP from Google Play Store
- Click here to download ECI NET PRO APP from App Store (Apple)
2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇസിനെറ്റ് പ്രോ (ECINET PRO) ആപ്ലിക്കേഷന്റെ രണ്ടാം ഘട്ട ഫീൽഡ് ടെസ്റ്റിംഗ് നടത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

പ്രധാന സമയക്രമങ്ങൾ
- തീയതികൾ : 2026 ഏപ്രിൽ 6-ന് പോളിംഗ് ദിനമായും ഏപ്രിൽ 5-ന് പി-1 (P-1) ദിനമായും കണക്കാക്കിയാണ് പരിശോധന നടക്കുന്നത്.
- ലോഗിൻ സമയം : ഏപ്രിൽ 5-ന് വൈകുന്നേരം 4:00 മണിക്ക് മുമ്പായി പ്രിസൈഡിംഗ് ഓഫീസർമാർ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് ‘പോൾ പാർട്ടി സ്റ്റാറ്റസ്’ രേഖപ്പെടുത്തണം.
- വിവരങ്ങൾ രേഖപ്പെടുത്തേണ്ട സമയം : ഏപ്രിൽ 6-ന് രാവിലെ 9:00, 11:00, ഉച്ചയ്ക്ക് 1:00, വൈകുന്നേരം 3:00, 5:00 എന്നീ സമയങ്ങളിൽ പോളിംഗ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
- സമാപനം : വൈകുന്നേരം 6:30-ന് മുമ്പായി ‘ക്ലോസ് ഓഫ് പോൾ’ ഡാറ്റ നൽകി പരിശോധന പൂർത്തിയാക്കണം.
ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ
- റിസർവ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള എല്ലാ പ്രിസൈഡിംഗ് ഓഫീസർമാരുടെയും പങ്കാളിത്തം നിർബന്ധമാണ്.
- ആർ.ഒ (RO), ഡി.ഇ.ഒ (DEO) ഡാഷ്ബോർഡുകൾ യഥാർത്ഥ തിരഞ്ഞെടുപ്പ് ദിനത്തിലേതുപോലെ തന്നെ നിരീക്ഷണത്തിനായി ഉപയോഗിക്കണം.
- നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
- ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഈ പരിശോധനയുടെ പുരോഗതി നേരിട്ട് വിലയിരുത്തേണ്ടതാണ്.
ECINET PRO ആപ്ലിക്കേഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങളും (Do’s) ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ (Don’ts)
ചെയ്യേണ്ട കാര്യങ്ങൾ (Do’s)
- കൃത്യനിഷ്ഠ : എല്ലാ വിവരങ്ങളും ഒട്ടും വൈകാതെ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് തന്നെ രേഖപ്പെടുത്തേണ്ടതാണ്.
- ലോഗിൻ പരിശോധന : വിതരണ കേന്ദ്രത്തിൽ (Distribution Centre) നിന്ന് പുറപ്പെടുന്നതിന് മുൻപ്, ആപ്ലിക്കേഷനിൽ വിജയകരമായി ലോഗിൻ ചെയ്തെന്നും നിങ്ങളുടെ പോളിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമാണെന്നും ഉറപ്പുവരുത്തുക.
- ക്രമം പാലിക്കുക : വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ നിശ്ചിത ക്രമം പാലിക്കണം. ‘Poll Party Status’ൽ ആരംഭിച്ച് ‘Close of Poll’ വരെ ക്രമമായി വിവരങ്ങൾ നൽകുക.
- വോട്ടർ ടേൺഔട്ട് (Voter Turnout) : നിശ്ചയിച്ചിട്ടുള്ള ഓരോ സമയക്രമത്തിലും (09:00 AM, 11:00 AM, 01:00 PM, 03:00 PM, 05:00 PM) വോട്ടർമാരുടെ എണ്ണം ഉടൻ രേഖപ്പെടുത്തുക. ഓരോ സമയപരിധി ആരംഭിച്ച് പരമാവധി 10 മിനിറ്റിനുള്ളിൽ ഇത് പൂർത്തിയാക്കണം.
- പോളിംഗ് അവസാനിപ്പിക്കൽ : വോട്ടെടുപ്പ് അവസാനിച്ചാലുടൻ (Close of Poll) വിവരങ്ങൾ രാത്രി 09:30-ന് മുൻപായി രേഖപ്പെടുത്താൻ ശ്രമിക്കുക. അർദ്ധരാത്രി 12 മണിക്ക് ശേഷം എല്ലാ വിവരങ്ങളും ഫ്രീസ് (Freeze) ചെയ്യപ്പെടുകയും തുടർന്ന് അവ പരസ്യപ്പെടുത്തുകയും ചെയ്യും.
- ലോഗിൻ നിലനിർത്തുക : വിതരണ കേന്ദ്രത്തിൽ ലോഗിൻ ചെയ്ത ശേഷം ആപ്ലിക്കേഷൻ തുടർന്നും ലോഗിൻ മോഡിൽ തന്നെ നിലനിർത്തുക.
- ഓഫ്ലൈൻ സൗകര്യം : ഇന്റർനെറ്റ് ലഭ്യമല്ലെങ്കിലും വിവരങ്ങൾ രേഖപ്പെടുത്തുക. ആപ്ലിക്കേഷനിൽ ഓഫ്ലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.
- ബാറ്ററി ചാർജിംഗ് : പോളിംഗ് പ്രക്രിയയിലുടനീളം മൊബൈൽ ഫോൺ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ചാർജറുകളും പവർ ബാങ്കുകളും കരുതുക.
- നിർബന്ധിത ഉപയോഗം : എല്ലാ പ്രിസൈഡിംഗ് ഓഫീസർമാരും ECINET PRO ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണം. ഇതിൽ വരുത്തുന്ന വീഴ്ചകൾ ഗൗരവമായി പരിഗണിക്കും.
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ (Don’ts)
- ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കാതെയും വിതരണ കേന്ദ്രത്തിലെ ഐടി ഹെൽപ്പ് ഡെസ്കിൽ (IT Helpdesk) അത് സ്ഥിരീകരിക്കാതെയും കേന്ദ്രം വിട്ടുപോകരുത്.
- നിശ്ചിത സമയക്രമം പാലിക്കാതെ വിവരങ്ങൾ നൽകാൻ വൈകുകയോ അല്ലെങ്കിൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യരുത്.
- വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ക്രമത്തിൽ മാറ്റം വരുത്തരുത്.
- ഓരോ സമയപരിധി തുടങ്ങി 10 മിനിറ്റിനുള്ളിൽ വോട്ടർ ടേൺഔട്ട് വിവരങ്ങൾ നൽകാതെ അത് മാറ്റിവെക്കരുത്.
- തെറ്റായതോ പൂർണ്ണമല്ലാത്തതോ ആയ വിവരങ്ങൾ അശ്രദ്ധമായി നൽകരുത്. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുന്നതുമാണ്.
- RO കൺട്രോൾ റൂമിൽ നിന്നുള്ള പ്രത്യേക നിർദ്ദേശമില്ലാതെ ഒരിക്കൽ ലോഗിൻ ചെയ്ത ആപ്ലിക്കേഷൻ ലോഗൗട്ട് (Logout) ചെയ്യരുത്.

Click here to download the letter No.E13/66/2026-ELEC
ECINET PRO – Presiding Officer Checklist
Read more here..