പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറു മുതൽ.
കൺഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 6 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളിൽ നടക്കും. കാൻഡിഡേറ്റ് ലോഗിനിലെ ‘ട്രാൻസ്ഫർ അലോട്ട് റിസൾട്ട്സ്’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂൾ / കോഴ്സിൽ ആഗസ് 6 ന് രാവിലെ 10 നും ആഗസ്ത് 8 ന് വൈകിട്ട് 4 മണിക്കും ഉള്ളിൽ പ്രവേശനം നേടേണ്ടതാണ്.
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ആഗസ്റ്റ് 6 ന് പ്രസിദ്ധീകരിക്കും.