KERALA STATE SCHOOL KALOLSAVAM DATE

സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറില്‍ നടക്കില്ല; ജനുവരിയിലേക്ക് മാറ്റി

സംസ്ഥാന സ്‌കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചിരുന്ന തീയതിയിൽ മാറ്റം. ഡിസംബറിൽ നടത്താനിരുന്ന കലോത്സവം നടക്കുക 2025 ജനുവരിയിൽ

അറുപത്തി മൂന്നാം കേരള സ്‌കൂൾ കലോത്സവം 2024 ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ 2024 ഡിസംബർ 4 ന് ദേശീയ അടിസ്ഥാനത്തിൽ നാഷണൽ അച്ചീവ്‌മെന്റ് സർവ്വെ പരീക്ഷ നടത്താൻ തീരുമാനിച്ച വിവരം കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സർക്കുലർ പ്രകാരം അറിയിച്ചിട്ടുണ്ട്.


ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് ഒമ്പതാം ക്ലാസ്സിലെ കുട്ടികളും NAS പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതിരിക്കുന്ന സാഹചര്യം ഉണ്ടാകും.
ഡിസംബർ മാസത്തിൽ 12 മുതൽ 20 വരെ രണ്ടാം പാദ വാർഷിക പരീക്ഷ നടക്കുന്നതിനാലും 21 മുതൽ 29 വരെ ക്രിസ്തുമസ് അവധി ആയിരിക്കുന്നതിനാലും കേരള സ്‌കൂൾ കലോത്സവം നേരത്തെ നിശ്ചയിച്ച തീയതിയിൽ നടത്താൻ ആകാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് കലോത്സവം സംഘടിപ്പിക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും.


2025 ജനുവരിയിലേക്ക് കലോത്സവം മാറ്റിയ സാഹചര്യത്തിൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങൾ, ഇനി പറയും പ്രകാരം ക്രമീകരിക്കും.
* സ്‌കൂൾതലം : ഒക്‌ടോബർ 15 നകം പൂർത്തീകരിക്കും.
* സബ്ജില്ലാതലം : നവംബർ 10 നകം പൂർത്തീകരിക്കും.
* ജില്ലാതലം : ഡിസംബർ 3 നകം പൂർത്തീകരിക്കും

Leave a Reply