- Camp Starting – 03/04/2025
- First valuation – Plus One Improvement
- CV Camp Break I – 12/04/25 to 14/04/25
- CV Camp Break II – 17/04/25 to 20/04/25
2025 ലെ ഹയർസെക്കൻററി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിനും ടാബുലേഷനുമായി 89 കേന്ദ്രീകൃത മൂല്യനിർണ്ണയക്യാമ്പുകൾ വിവിധ ജില്ലകളിലായി ക്രമീകരിച്ചിട്ടുണ്ട്. 2025 മാർച്ചിലെ ഹയർസെക്കൻററി പരീക്ഷകളുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ 03/03/2025 മുതൽ പ്രവർത്തിച്ചു വരുന്നു.

2025 മാർച്ചിലെ ഹയർസെക്കൻററി പരീക്ഷകളുടെ മൂല്യനിർണയം 03/04/2025 ന് ആരംഭിക്കുന്നതാണ്. 2025 മാർച്ചിലെ ഹയർസെക്കൻററി പരീക്ഷകളുടെ മൂല്യനിർണയ ഡ്യൂട്ടി ഐ എക്സാമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട മൂല്യ നിർണയ ക്യാമ്പുകളിൽ യഥാസമയം ഹാജരാകേണ്ടതാണ്. പ്രിൻസിപ്പൽമാർ അധ്യാപകർക്ക് സർവ്വീസ് സർട്ടിഫിക്കറ്റു നൽകി മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകാൻ നിർദേശം നൽകേണ്ടതാണ്. മൂല്യനിർണ്ണയ ക്യാമ്പ് ഓപ്റ്റ് ചെയ്യുന്നതിന് അധ്യാപകർക്ക് അവസരം നല്കിയിരുന്നു ആയതിനാൽ ക്യാമ്പ് മാറ്റി നല്കുന്നതിനുള്ള മുഖാന്തിരമോ നേരിട്ടോ ലഭ്യമാക്കേണ്ടതില്ല. അപേക്ഷകൾ മെയിൽ മുഖാന്തിരമോ നേരിട്ടോ ലഭ്യമാക്കേണ്ടതില്ല. മൂല്യനിർണ്ണയ ഡ്യൂട്ടിയിൽ നിന്നും ആരെയും ഒഴിവാക്കുന്നതല്ല.
ഒന്നാം വർഷ ഇംപ്രൂവ്മെൻറ് ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയമാണ് ആദ്യം നടത്തേണ്ടത്. ഒന്നാം വർഷ ഇംപ്രൂവ്മെൻറ് ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയം പൂർത്തിയാകുന്ന മുറക്ക് രണ്ടാം വർഷ ഉത്തരകടലാസുകളുടെ മൂല്യ നിർണ്ണയം നടത്തേണ്ടതാണ്. രണ്ടാം വർഷ ഉത്തരകടലാസുകളുടെ മൂല്യനിർണ്ണയം അവസാനിച്ച ശേഷം ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കേണ്ടതാണ്. ഏതെങ്കിലും വിഷയങ്ങളുടെ ഒന്നാം വർഷ ഇംപ്രൂവ്മെൻറ് ഉത്തരക്കടലാസുകൾ എത്തിചേരാത്ത പക്ഷം രണ്ടാം വർഷ മൂല്യനിർണ്ണയം ആരംഭിക്കാവുന്നതും ഒന്നാം വർഷ ഇംപ്രൂവ്മെൻറ് ഉത്തരകടലാസുകൾ എത്തിച്ചേരുന്ന മുറയ്ക്ക് ഒന്നാം വർഷ ഇംപ്രൂവ്മെൻറ് മൂല്യനിർണ്ണയം ആരംഭിക്കേണ്ടതുമാണ്. ഒന്നാം വർഷ ഇപ്രൂവ്മെൻ്റ് / സപ്ളിമെൻ്ററി പരീക്ഷ ഉത്തരക്കടലാസുകൾ ഉള്ള വിഷയങ്ങളുടെ മൂല്യനിർണയം ആദ്യം മതിയായ അദ്ധ്യാപകരെ ഉപയോഗിച്ച് അടിയന്തിരമായി പൂർത്തിയാക്കുക. ഒന്നാം വർഷ ഇപ്രൂവ്മെന്റ്റ് / സപ്ളിമെന്ററി പരീക്ഷ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനു പേപ്പറുകൾ ഇല്ലാതെ വരികയോ മൂല്യനിർണയം പൂർത്തിയാകുന്നതോ ആയ മുറയ്ക്ക് രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം ആരംഭിക്കേണ്ടതാണ് .
ഒന്നാം വർഷ ഇപ്രൂവ്മെൻ്റ് / സപ്ളിമെൻ്ററി പരീക്ഷയുടെ ടാബുലേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ രണ്ടാം വർഷ ടാബുലേഷൻ നടത്തേണ്ടതാണ് ഒന്നാം വർഷ ഇപ്രൂവ്മെന്റ് / സപ്ളിമെൻ്ററി പരീക്ഷയുടെ ടാബുലേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഡാറ്റ റിസൾട്ട് പ്രോസസിങ് എടുക്കുകയും ഒന്നാം വർഷ ഡാറ്റ ടാബുലേഷനായി സോഫ്റ്റ്‌വെയർ നൽകുന്നതാണ്.
ഡബിൾ വാല്വേഷൻ ക്യാമ്പുകളിൽ വി.എച്ച്.എസ്.ഇ അധ്യാപകരെ കൂടി മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്തുന്നതിന് ക്യാമ്പ് കോ-ഓർഡിനേറ്റർമാർ ക്രമീകരണം നടത്തേണ്ടതാണ്. തപാൽ ഉദ്യോഗസ്ഥർ ക്യാമ്പുകളിൽ ഉത്തരകടലാസ് ബണ്ടിലുകൾ എത്തിക്കുന്ന സമയത്ത് തന്നെ ക്യാമ്പിൽ ആയവ സ്വീകരിക്കേണ്ടതും തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.
2025 ലെ ഹയർസെക്കൻററി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിന് 12/04/2025, 13/04/2025, 14/04/2025, 17/04/2025, 18/04/2025, 19/04/2025, 20/04/2025 എന്നീ ദിവസങ്ങൾ ക്യാമ്പ് ബ്രേക്ക് ആയിരിക്കും .
മൂല്യ നിർണ്ണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് മാതൃസ്കൂളിലെ പരീക്ഷ അവസാനിച്ച ശേഷം മിച്ചം വരുന്ന ചോദ്യകടലാസ് പ്രിൻസിപ്പൽമാർ നൽകേണ്ടതാണ്. അധ്യാപകർ അവ കൈപ്പറ്റുകയും ചോദ്യപേപ്പർ നല്ലവണ്ണം പരിചയിച്ച് അതുമായി മൂല്യനിർണ്ണയ ക്യാമ്പുകളിൽ എത്താൻ ശ്രദ്ധിക്കേണ്ടതുമാണ്. അതാതു മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ഉത്തരസൂചിക ലഭ്യമാക്കാൻ ക്യാമ്പ് കോ-ഓർഡിനേറ്റർമാർ ശ്രദ്ധിക്കേണ്ടതാണ്. മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും ലഭ്യമാകുന്ന ഉത്തര സൂചിക ഉപയോഗിച്ച് മാത്രമേ മൂല്യനിർണ്ണയം നടത്താൻ പാടുള്ളൂ.
എല്ലാ പരീക്ഷകളും അവസാനിച്ച ശേഷം ജില്ലാ കേന്ദ്രങ്ങളിൽ ബാക്കിയുള്ള ചോദ്യപേപ്പർ മൂല്യനിർണ്ണ ക്യാമ്പുകളിൽ നിന്നും ആവശ്യപ്പെടുന്ന പക്ഷം ആയത് മൂല്യനിർണ്ണ ക്യാമ്പുകൾക്കു നൽകാൻ ജില്ലാ കേന്ദ്രം പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തുന്നു.