TRANSFER 2024_ TRANSIT PERIOD REGULARISATION URGENT DETAILS CALLED FOR

പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം-2023 -2024 ഹയർ സെക്കൻ്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം ട്രാൻസ്ഫർ ഉത്തരവ് സ്റ്റേ ആയതിനെത്തുടർന്ന് സർവ്വീസ് ബ്രേക്ക് വന്ന അധ്യാപകരുടെ ബ്രേക്ക് കാലയളവ് ക്രമീകരിക്കുന്നത് സംബന്ധിച്ച്..

ഹയർസെക്കൻഡറി അധ്യാപകരുടെ 2023-2024 വർഷത്തെ പൊതുസ്ഥലംമാറ്റ ഉത്തരവ് തീയതിയായ 17/02/2024 തീയതി മുതൽ പഴയ സ്കൂളിൽ നിന്ന് റീലീവ് ചെയ്യുകയും എന്നാൽ ഉത്തരവ് സ്റ്റേ വന്നതിനാൽ ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ ജോയിൻ ചെയ്യാൻ സാധിക്കാതിരുന്നതുമായ അധ്യാപകരുടെ സേവനഭംഗം വന്ന കാലയളവ് ക്രമീകരിക്കുന്നതിലേക്കായി അധ്യാപകർക്ക് സേവനഭംഗം വന്ന കാലയളവിൽ എല്ലാ ശമ്പളാനുകൂല്ല്യങ്ങളും നൽകിയിരുന്നോ എന്നത് സംബന്ധിച്ച് സൂചന പ്രകാരം സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാൽ എല്ലാ പ്രിൻസിപ്പാൾമാരും മേൽ പരാമർശിച്ച പ്രകാരമുള്ള അധ്യാപകർക്ക് ശമ്പളാനുകൂല്യങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതോടൊപ്പം ചുവടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഫോം മുഖേന വിവരങ്ങൾ 05/04/2025 തീയതി വൈകീട്ട് 5 ലഭ്യമാക്കേണ്ടതാണെന്ന് അറിയിക്കുന്നു. ഗൂഗിൾ ഫോം മുഖേന ആവശ്യപ്പെട്ട വിവരങ്ങൾ ഇംഗ്ലീഷിൽ സമർപ്പിക്കേണ്ടതാണ്.

Leave a Reply