GUIDELINES FOR UPDATING PROFILE DETAILS AND REPORTING VACANCY ON THE TRANSFER PORTAL

HSS Transfer Portal ൽ Profile Update ചെയ്യുന്നതിനും Verify ചെയ്യുന്നതിനുമുള്ള സമയം 21.04.2025 വരെ നീട്ടിയിരിക്കുന്നു. നൽകിയ വിവരങ്ങളുടെ കൃത്യത ഈ സമയത്തിനുളിൽ ഉറപ്പാക്കുക.

THE VIDEO TUTORIAL FOR PRINCIPALS

All the teachers are requested to check their service details thoroughly and report if anything wrong. Login using the mobile number and old password. Teacher’s details can be corrected by the principal of the school, if it is not forward to the directorate. Corrections in the confirmed record will be done by principal only after resetting the confirmation by the directorate.

വരുന്ന അധ്യയനവർഷത്തിലെ സർക്കാർ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ പ്രവർത്തനമാരംഭിച്ചു. കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുൻപ് സ്ഥലംമാറ്റവും നിയമനവും പൂർത്തീകരിക്കും.
https://dhsetransfer.kerala.gov.in/ എന്ന പോർട്ടലിൽ ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇതു പരിശോധിച്ച് കൃത്യത ഉറപ്പാക്കി വീണ്ടും അധ്യാപകർ പ്രൊഫൈൽ ‘കൺഫേം’ ചെയ്യണം. പ്രൊഫൈൽ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരാതികളും അധ്യാപകർ പോർട്ടൽവഴി വേണം പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. പ്രത്യേകം പരാതികൾ നൽകേണ്ടതില്ല. നൽകിയ വിവരങ്ങളുടെ അല്ലെങ്കിൽ പരാതികളുടെ സ്റ്റാറ്റസ് ഓരോ അധ്യാപകനും അവരുടെ ലോഗിനിൽ ലഭ്യമാക്കും. സാങ്കേതിക പിന്തുണയ്ക്കായി കൈറ്റിൻെറ ഹെൽപ്പ് ഡെസ്ക്കും നിലവിൽ വന്നു. അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പോർട്ടൽ ഉപയോഗിക്കാനുള്ള വീഡിയോകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

എച്ച് എസ് എസ് ടി സ്ഥലംമാറ്റം – അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

HSST Transfer – Instructions for Teachers

സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപരുടെ ഓണ്‍ലൈന്‍ സ്ഥലമാറ്റ പ്രക്രിയ KITE ന്റെ സാങ്കേതിക നേതൃത്വത്തില്‍ 2025 ഏപ്രില്‍ 7 മുതല്‍ ആരംഭിച്ചു. ഇതിനായി അധ്യാപരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ അത് വെരിഫൈ ചെയ്യാനും കൃത്യായ വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാനും ഹയര്‍സെക്കന്ററി ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ ഈ വര്‍ഷം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങള്‍ നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ജനറല്‍ ട്രാന്‍സ്ഫര്‍ പ്രക്രിയ ജൂണ്‍ 1 ന് മുന്‍പ് പൂര്‍ത്തീകരിക്കാന്‍ കഴിയൂ.

DHSE TRANSFER PORTAL

തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അധ്യാപകര്‍ക്കും അത് കൃത്യമായി പരിശോധിക്കാതെ കണ്‍ഫേം ചെയ്യുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സര്‍ക്കാർ ഉത്തരവിലെ 8 (VIII) നിര്‍ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

Leave a Reply