പ്ലസ് വൺ പ്രവേശനം – ഓൺലൈൻ അപേക്ഷ ആരംഭിച്ചു..
Last Date : 20/05/2025
Apply Online SWS is now Available. Read Prospectus & User Manual before apply online. Online Application Invited for 10% Additional Marginal Increase. Read Circular for more details. School Details Entry Updation link is now available in ADMIN user. Read Circular for more details.
- View Prospectus
- How to Apply Online? (User Manual)
- Frequently Asked Doubts
- Instruction for Viewing Last Rank
- CREATE CANDIDATE LOGIN – SWS
- CANDIDATE LOGIN – SWS
- GET USERNAME / APPLICATION NUMBER
ഹയർ സെക്കൻഡറിയിലേക്കുള്ള പ്രവേശന നടപടി തുടങ്ങി. ആദ്യ ദിവസം സാങ്കേതിക പ്രശ്നങ്ങളോടെയാണ് തുടങ്ങിയത്. രാവിലെ മുതൽ തന്നെ അപേക്ഷ നൽകാനുള്ള ലോഗിൻ സംവിധാനം, ‘എച്ച്എസ് ക്യാപ്പ് എന്ന പോർട്ടലിൽ സജ്ജമായിരുന്നു. എന്നാൽ, പോർട്ടൽ ഇടക്കിടെ നിശ്ചലമാകുന്ന അവസ്ഥയുണ്ടായി. ഇതോടെ, ലോഗൗട്ട് ചെയ്യാനാകാതെ വിദ്യാർഥികൾ കുഴങ്ങി. ലോഗിൻ ചെയ്ത് വിവരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ വിദ്യാർഥികളുടെ പേരുകൾക്കൊപ്പം ഇനീഷ്യൽ വരാത്ത പ്രശ്നവുമുണ്ടായിരുന്നു.
സ്കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലുമാണ് കൂടുതൽ പേരും അപേക്ഷ സമർപ്പിക്കാനെത്തിയത്. സർക്കാർ, എയ്‌ഡഡ് വിഭാഗത്തിലെ സ്കൂളുകളിൽ സഹായകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അപേക്ഷ നൽകാനും സംശയങ്ങൾ ദൂരീകരിക്കാനുമായാണ് സഹായകേന്ദ്രമൊരുക്കിയത്. മെയ് 20 വരെ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കണം, അതീവ ശ്രദ്ധയോടെ..
ഏകജാലക സംവിധാനത്തിൽ ഓരോ ഓപ്ഷൻസ് തിരഞ്ഞെടുക്കുമ്പോഴും അതീവ ശ്രദ്ധവേണം. സമയമെടുത്തുവേണം അപേക്ഷിക്കാൻ. നമ്മൾ തിരഞ്ഞെടുത്തവയിൽ ട്രയൽ അലോട്മെൻ്റിൽ തിരുത്താനുള്ള സൗകര്യമുണ്ടാകും. ട്രയൽ കഴിഞ്ഞാൽ പിന്നീട് തിരുത്താനാകില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഏതെങ്കിലും വിവരങ്ങൾ തെറ്റുകയും അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച് സാക്ഷ്യപത്ര പരിശോധനാസമയത്ത് ഇത് കണ്ടെത്തുകയും ചെയ്താൽ പ്രവേശനസാധ്യത ഇല്ലാതാകും. പിന്നീട് പ്രവേശന നടപടി കഴിയുംവരെ കാത്തിരിക്കേണ്ടിവരും. സംശ യങ്ങൾക്ക് സഹായകേന്ദ്രങ്ങളെ സമീപിക്കുകയോ പ്രോസ്പെക്ടസ് വായിച്ച് തിരുമാനിക്കുകയോ ചെയ്യണം.
വിഎച്ച്എസ്‌ഇയിലും അപേക്ഷിക്കാം
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലും അപേക്ഷ സ്വീകരിച്ചു തുടങ്ങി. ‘വിഎച്ച്എസ് ക്യാപ്’ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പ്ലസ്‌ടുവിന് തുല്യമായ കോഴ്സുകൾക്കൊപ്പം തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന കോഴ്‌സുകളാണുള്ളത്. അപേക്ഷാ സംബന്ധമായ സംശയനിവാരണങ്ങൾക്കായി സഹായകേന്ദ്രങ്ങൾ ചൊവാഴ്ച മുതൽതന്നെ തുടങ്ങിയിട്ടുണ്ട്.
പ്ലസ് വൺ പ്രവേശനത്തിനു വേണ്ടി ഓൺലൈൻ ആയി അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായിട്ടുള്ള രേഖകൾ :
1. SSLC റിസൾട്ട് പ്രിന്റ് (കേരള SSLC വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകുമ്പോൾ രജിസ്റ്റർ നമ്പർ നൽകിയാൽ അവരുടെ SSLC സർട്ടിഫിക്കറ്റ് വിവരങ്ങൾ അപ്ലിക്കേഷൻ സൈറ്റിൽ വരും.)
2. ആധാർ കാർഡ്
3. മതിയായ ബാലൻസുള്ള മൊബെൽ ഫോൺ (ഫോണിൽ OTP വരും).
4. സ്കൂളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള ക്ലബ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണെങ്കിൽ അവ ( ക്ലബ് സർട്ടിഫിക്കറ്റിൽ സർട്ടിഫിക്കറ്റിൻ്റെ നമ്പറും തീയതിയും ഉണ്ടായിരിക്കണം. )
5. EWS വിഭാഗത്തിൽ പെട്ടവർക്ക് (മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്.
6. റേഷൻ കാർഡ് (നിങ്ങളുടെ ജില്ല, താലൂക്ക്, പഞ്ചായത്ത് എന്നിവ രേഖപ്പെടുത്താൻ.. )
7. കല / കായിക / ശാസ്ത്രമേളകളിൽ ജില്ലാ തലത്തിലോ അതിനു മുകളിലോ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അവ.
8. LSS / USS പോലെ മികവ് തെളിയിക്കുന്ന പരീക്ഷകളിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റ്. NMMS നേടിയവർ ആണെങ്കിൽ അതിന്റെ റിസൾട്ട് പേജ്.
9. മറ്റെന്തെങ്കിലും ബോണസ് പോയിന്റുകൾ (Scout, Little Kites, JRC, SPC, etc.) വെയിറ്റേജും ഉള്ള വിദ്യാർത്ഥികൾ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
10. അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും ഒരു ലിസ്റ്റ് മുൻഗണന ക്രമത്തിൽ തയ്യാറാക്കിയത് കയ്യിൽ കരുതണം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്കും വിശദവിവരങ്ങളും ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..
Circulars
- Online Application Status

- School Details Entry : Instruction all Principals

- Additional 10% Marginal Increase – Apply Online : Instruction to Principals

- Model Residential School Plus One Admission : Instruction
- Certificates to be Produced for Admission : Instruction to Applicants
- Instruction to RDDs, DDs, DEOs, HSS District Coordinators, Principals, HMs