LSGD ELECTION 2025 & E-DROP PORTAL LATEST UPDATES

വോട്ടെടുപ്പ് സമയം ‘ഇൻഡലിബിൾ ഇങ്ക്’ സൂക്ഷിക്കുന്നതിനായി നൽകിയിട്ടുള്ള ‘പേപ്പർ ഡിസ്പോസിബിൾ ഗ്ലാസ്’ നിരോധിത വസ്തുവാണെന്ന് പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ, പ്രസ്തുത “പേപ്പർ ഡിസ്പോസിബിൾ ഗ്ലാസ്” അതിനായി ഉപയോഗിക്കേണ്ടതില്ലെന്നും പകരം പ്രിസൈഡിങ് ഓഫീസറുടെ ചുമതലയിൽ ‘ഇൻഡലിബിൾ ഇങ്ക്’ സൂക്ഷിച്ചിരിയ്ക്കുന്ന പേപ്പർ ബോക്സിൽ തന്നെയോ, ഉചിതമായ തരത്തിൽ പേപ്പർ ചുരുട്ടിയെടുത്ത് അതിൽ സുരക്ഷിതമായി മണൽ നിറച്ച് ശേഷം ‘ഇൻഡലിബിൾ ഇങ്ക്’ ന്റെ ബോട്ടിൽ സൂക്ഷിയ്ക്കുകയോ, അതല്ലെങ്കിൽ ചെറിയ സ്റ്റീൽ ഗ്ലാസ് / സ്ഫ്‌ടിക ഗ്ലാസ് റിട്ടേർണിംഗ് ഓഫീസർമാർ ലഭ്യമാക്കുകയോ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. Download instructions here.

CLICK HERE TO VISIT E-DROP PORTAL

ഡിസംബർ 11ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സെക്കൻഡ് റാന്‍ഡമൈസേഷൻ പൂർത്തിയായിട്ടുണ്ട്. പോസ്റ്റിങ്ങ് ഓർഡറുകൾ ഡിസംബർ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഡൗൺലോഡിനായി ഇ ഡ്രോപ്പിൽ ലഭ്യമാകുന്നതാണ്.

2025 ഡിസംബർ നാലാം തീയതിയിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള പോളിങ്ങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ പ്രക്രിയയ്ക്ക് ശേഷം ഓരോ ജീവനക്കാരുടെയും ഡ്യൂട്ടി/പോസ്റ്റിങ്ങ് സംബന്ധമായ വിവരങ്ങൾ 06.12.2025 തീയതി മുതൽ E-drop സോഫ്റ്റ് വെയറിൽ ലഭ്യമാകുന്നതായിരിക്കും. എല്ലാ ഓഫീസ് മേധാവികളും ബന്ധപ്പെട്ട ജീവനക്കാർക്ക് പോസ്റ്റിങ്ങ് ഓർഡർ ഡൗൺലോഡ് ചെയ്ത് നൽകേണ്ടതാണ്. ഓരോ ജീവനക്കാരുടെയും വ്യക്തിഗത E-drop ഐഡി മുഖേന അവരവരുടെ ഫോട്ടോ, (ഐഡി കാർഡ് ജനറേറ്റ് ചെയ്യുന്നതിന്) ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എന്നിവ 07.12.2025 വൈകിട്ട് 04.00 മണിക്കകം സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്. വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് എന്തെങ്കിലും തടസം നേരിടുന്നുവെങ്കിൽ ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പൽ റിട്ടേണിങ്ങ് ആഫീസർ ചുമതലപ്പെടുത്തിയ ജീവനക്കാരെ അറിയിച്ച് ആയത് പരിഹരിക്കക്കേണ്ടതാണ്.

മേൽ വിവരം ജില്ലാ ഓഫീസർമാർ അവരവരുടെ ബന്ധപ്പെട്ട എല്ലാ സബ്ഓഫീസർമാരെയും അറിയിക്കേണ്ടതാണ്. അതുപോലെ തന്നെ തദ്ദേശ സ്വയംഭരണ മേധാവികൾ അവരുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളെ മേൽപ്പറഞ്ഞ വിവരങ്ങൾ അറിയിക്കേണ്ടതും പോസ്റ്റിങ്ങ് ഓർഡർ ബന്ധപ്പെട്ട എല്ലാ ജീവനക്കാർക്കും സെർവ്വ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ആയത് സംബന്ധിച്ച വിവരങ്ങൾ E-drop സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്.

……………………………………………………………………………………………………….

അടിയന്തര പ്രാധാന്യമുള്ള (Medical only) പോസ്റ്റിംഗ് ക്യാൻസലേഷൻ അപേക്ഷകൾ അതാത്  RO (Block/Urban) മാർക്ക് ആണ് നൽകേണ്ടത്. പോസ്റ്റിംഗ് ക്യാൻസലേഷന് ഉള്ള അപേക്ഷകൾ ജില്ലാതലത്തിലേക്ക് ഇനി  നൽകേണ്ടതില്ല, eDROP ൽ ഇനി പോസ്റ്റിങ്ങ് ക്യാൻസലേഷൻ സാധ്യമാവുകയില്ല.

Employee Corner – Know Your Posting Order from EDROP Portal

…………………………………………………………………………………………………………………………………………………………………..

Employee data entry ഫൈനൽ സബ്‌മിഷന് ശേഷം, EDROP പോർട്ടലിൽ നിന്ന് ജീവനക്കാരുടെ ഡീറ്റെയിൽസ് ഡൗൺലോഡ് ചെയ്ത്, സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നവംബർ ആറാം തീയതി (06-11-2025) രാവിലെ 11 മണിക്ക് മുമ്പ് സമർപ്പിക്കണം. ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിനായി രേഖപ്പെടുത്തിയിരിക്കുന്ന Remarks ന് അടിസ്ഥാനമായ വ്യക്തമായ രേഖകൾ ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ്.

Employee Registration
Step : 1

Institution Registration ചെയ്തതിന് ശേഷം EDROP പോർട്ടലിൽ ലോഗിൻ ചെയ്ത് Manage Institution Strength ൽ ക്ലിക്ക് ചെയ്ത് Save ചെയ്യുക

Step : 2
അടുത്തതായി Institution Updation ചെയ്യുക. തുടർന്ന് Employees Registration ആക്ടീവ് ആകും.

Step : 3

Employees Registration – Mannual ആയോ Spark ൽ നിന്ന് Import ചെയ്തോ നടത്താവുന്നതാണ്.

………………………………………………………………………………………….

CLICK ON THE BELOW LINKS TO WATCH EDROP PORTAL HELP VIDEOS

EDROP EMPLOYEE ACTIVITY – LSGD ELECTION 2025

EDROP INSTITUTION ACTIVITY – LSGD ELECTION 2025

EDROP LOCAL BODY ADMIN ACTIVITY – LSGD ELECTION 2025

Disclaimer :
These tips should not be considered exhaustive in every respect, nor should they be treated as a substitute for the various provisions of election laws governing the conduct of elections. In case of any doubt or lack of clarity regarding the instructions contained herein, reference must be made to the relevant Acts and Rules.

Leave a Reply