ANNUAL PROPERTY RETURN

അവസാന തീയതി: 2026 ജനുവരി 15..!

2025 കലണ്ടർ വർഷത്തെ സ്വത്തുവിവരങ്ങൾ സ്പാർക്ക് (SPARK) പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ എല്ലാ ജീവനക്കാരും (പാർട്ട് ടൈം കണ്ടിജൻ്റ് ജീവനക്കാർ ഒഴികെ) നിശ്ചിത സമയത്തിനകം പത്രിക സമർപ്പിക്കേണ്ടതാണ്.

ഓർക്കുക, 2025 വർഷത്തെ സ്വത്തുവിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 15 ആണ്. അവസാന നിമിഷം വരെ കാത്തുനിൽക്കാതെ നേരത്തെ തന്നെ സമർപ്പിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ വെബ്സൈറ്റിലെ തിരക്ക് കാരണം സാങ്കേതിക തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

സ്പാർക്ക് (SPARK) വഴി വാർഷിക സ്വത്തുവിവര പത്രിക സമർപ്പിക്കുന്ന വിധം.

സ്പാർക്ക് (SPARK) പോർട്ടൽ വഴി വളരെ ലളിതമായ 4 ഘട്ടങ്ങളിലൂടെ ഇത് എങ്ങനെ പൂർത്തിയാക്കാം എന്ന് താഴെ വിവരിക്കുന്നു.

ഭാഗം 1: പ്രാഥമിക തയ്യാറെടുപ്പുകൾ (Pre-requisites)

ബ്രൗസർ : ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് എന്നിവ ഉപയോഗിക്കാം.

PDF റീഡർ: പത്രിക സമർപ്പിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന അക്നോളജ്‌മെന്റ് കാണുന്നതിനായി Adobe Reader 9.0 അല്ലെങ്കിൽ അതിനു മുകളിലുള്ള വേർഷൻ സിസ്റ്റത്തിൽ ഉണ്ടായിരിക്കണം.

ഭാഗം 2: സ്പാർക്ക് ലോഗിൻ (Login Process)

വെബ്സൈറ്റ്: www.spark.gov.in/webspark സന്ദർശിക്കുക. ​

രജിസ്ട്രേഷൻ: നിങ്ങൾക്ക് നിലവിൽ ലോഗിൻ വിവരങ്ങൾ ഇല്ലെങ്കിൽ, ലോഗിൻ പേജിലെ ‘Not registered a user yet, register now’ എന്ന ലിങ്ക് വഴി വ്യക്തിഗത ലോഗിൻ ഐഡി സൃഷ്ടിക്കാവുന്നതാണ്. ​

ലോഗിൻ: നിങ്ങളുടെ PEN (Permanent Employee Number) യൂസർ കോഡായും നിലവിലുള്ള പാസ്‌വേഡ് ഉപയോഗിച്ചും സൈൻ ഇൻ ചെയ്യുക.

പാസ്‌വേഡ് മാറ്റുക: ആദ്യമായി പ്രവേശിക്കുമ്പോൾ പാസ്‌വേഡ് മാറ്റാനുള്ള വിൻഡോ വരും. പുതിയ പാസ്‌വേഡ് കുറഞ്ഞത് 8 അക്ഷരങ്ങളുള്ള അൽഫാന്യൂമെറിക് (Alphanumeric) ആയിരിക്കണം.

ഭാഗം 3: പത്രിക സമർപ്പിക്കേണ്ട രീതി (4 ലളിതമായ ഘട്ടങ്ങൾ)

ലോഗിൻ ചെയ്ത ശേഷം ‘Profile/Admin’ മെനുവിൽ നിന്നും ‘Property Returns’ എന്നത് തിരഞ്ഞെടുക്കുക.

ഘട്ടം 1 (Part I Details) : നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും മുൻ വർഷങ്ങളിൽ സ്വത്ത് വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുക. വിവരങ്ങൾ കൃത്യമെങ്കിൽ ഡിക്ലറേഷൻ ബോക്സ് ക്ലിക്ക് ചെയ്ത് ‘Confirm’ ചെയ്യുക.

ഘട്ടം 2 (Part II – Immovable) : സ്ഥാവര സ്വത്തുക്കളുടെ (ഭൂമി, വീട് തുടങ്ങിയവ) വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തണം.

ഘട്ടം 3 (Part III – Movable) : ജംഗമ സ്വത്തുക്കളുടെ (വാഹനം, മറ്റ് നിക്ഷേപങ്ങൾ) വിവരങ്ങൾ ഉണ്ടെങ്കിൽ അവ ഇവിടെ നൽകുക.

ഘട്ടം 4 (Generate Acknowledgement): നൽകിയ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച ശേഷം അക്നോളജ്‌മെന്റ് ജനറേറ്റ് ചെയ്യുക. ശ്രദ്ധിക്കുക: അക്നോളജ്‌മെന്റ് ജനറേറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല.

പ്രത്യേകം ശ്രദ്ധിക്കാൻ:

​നിങ്ങളുടെ വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ ബന്ധപ്പെട്ട അഡ്മിൻ സെക്ഷനുമായി (Admin Section) ബന്ധപ്പെടുക. നടപടികൾ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും ‘Sign Out’ ചെയ്യുക.

Leave a Reply