SIR 2026 – the Final Voter List has been published. Please ensure that your name is included in the list

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision – SIR) നടപടികൾ പൂർത്തിയായിരിക്കുകയാണ്. കേരളത്തിലെ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21-ന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വോട്ട് രേഖപ്പെടുത്താൻ അത്യാവശ്യമാണ്.

വോട്ടർ പട്ടികയിൽ പേര് പരിശോധിക്കേണ്ട വിധം:

  • ഓൺലൈൻ പോർട്ടൽ വഴി: voters.eci.gov.in എന്ന വെബ്സൈറ്റിൽ കയറി ‘Search in Electoral Roll’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • വിവരങ്ങൾ നൽകുക: നിങ്ങളുടെ EPIC നമ്പർ (വോട്ടർ ഐഡി കാർഡ് നമ്പർ), പേര്, അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് സെർച്ച് ചെയ്യാം.
  • ഡൗൺലോഡ് ചെയ്യാം: (voters.eci.gov.in/download-eroll) നിങ്ങളുടെ ബൂത്തിലെ വോട്ടർ പട്ടികയുടെ PDF പതിപ്പ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്

എസ്‌.ഐ.ആർ വോട്ടർ പട്ടിക ; പരിശോധിക്കേണ്ട വിധം

ഏതെങ്കിലും വെബ്സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിക്കാതെ തന്നെ വെറും ഒരു SMS വഴി നിങ്ങൾക്ക് വോട്ടർ പട്ടികയിലെ വിവരങ്ങൾ അറിയാൻ സാധിക്കും.

ചെയ്യേണ്ട കാര്യങ്ങൾ:

  1. ​നിങ്ങളുടെ മൊബൈലിലെ മെസ്സേജ് ആപ്പ് (Message App) തുറക്കുക.
  2. ​അയക്കേണ്ട നമ്പർ (Recipient): 1950 എന്ന് ടൈപ്പ് ചെയ്യുക.
  3. മെസ്സേജ് ബോക്സിൽ ECI എന്ന് ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്ത ശേഷം ഒരു Space ഇടുക.
  4. ​തുടർന്ന് നിങ്ങളുടെ വോട്ടർ ഐഡി (Voter ID) കാർഡ് നമ്പർ ടൈപ്പ് ചെയ്യുക. (ECI ABC098765542)
  5. ​മെസ്സേജ് അയക്കുക. (അനുമതി ചോദിക്കുകയാണെങ്കിൽ ‘Allow’ നൽകുക).
മറുപടി ലഭിക്കുമ്പോൾ ശ്രദ്ധിക്കാൻ:
  • പേര് ലിസ്റ്റിൽ ഉണ്ടെങ്കിൽ: മറുപടിയായി വരുന്ന SMS-ൽ വോട്ടർ പട്ടികയിലെ നിങ്ങളുടെ പേര്, ക്രമനമ്പർ (Serial Number), പാർട്ട നമ്പർ, നിയമസഭാ മണ്ഡലം, ജില്ല എന്നിവ കാണാൻ സാധിക്കും.
  • ലിസ്റ്റിൽ പേര് ഇല്ലെങ്കിൽ: “Note Found” അല്ലെങ്കിൽ “Error” എന്നാണ് മറുപടി ലഭിക്കുന്നതെങ്കിൽ പുതിയ പട്ടികയിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാം.

​വോട്ടർമാർക്ക് പ്രധാനമായും രണ്ട് രീതികളിൽ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്:

ഓൺലൈനിൽ വോട്ടർ പട്ടികയിൽ പേര് എങ്ങനെ കണ്ടെത്താം?

PDF വോട്ടർ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം : വോട്ടേഴ്‌സ് സർവീസ് പോർട്ടൽ (Voters’ Service Portal) വഴി നിങ്ങളുടെ ജില്ലയും നിയമസഭാ മണ്ഡലവും തിരഞ്ഞെടുത്ത് ‘Draft Roll’ ഡൗൺലോഡ് ചെയ്യാം. ഇതിനായി നിങ്ങളുടെ പാർട്ടും (Part Number) പോളിംഗ് സ്റ്റേഷൻ്റെ പേരും അറിഞ്ഞിരിക്കണം.

ഓൺലൈനായി തിരയാം : https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴി താഴെ പറയുന്ന മൂന്ന് രീതികളിൽ പേര് കണ്ടെത്താം:

  • EPIC നമ്പർ വഴി: നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ (EPIC) നൽകി സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം ക്യാപ്‌ച കോഡ് നൽകി സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കും.
  • വിവരങ്ങൾ നൽകി തിരയാം (Search by Details): നിങ്ങളുടെ പേര്, ബന്ധുവിൻ്റെ പേര്, ജനനത്തീയതി, ജില്ല, മണ്ഡലം എന്നിവ നൽകി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.
  • മൊബൈൽ നമ്പർ വഴി: വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചും വിവരങ്ങൾ കണ്ടെത്താവുന്നതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ പക്കൽ വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും, അന്തിമ വോട്ടർ പട്ടികയിൽ പേര് ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. അതിനാൽ ഇപ്പോൾ തന്നെ ലിസ്റ്റ് പരിശോധിച്ച് ഉറപ്പുവരുത്തുക.

Leave a Reply