നിയമസഭ ഇലക്ഷൻ 2026 : പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിന് ഇന്ന് മുതൽ അപേക്ഷിക്കാം..
പോസ്റ്റൽ ബാലറ്റ് (Postal Ballot) – പ്രധാന തീയതികൾ
- അപേക്ഷ സമർപ്പിക്കേണ്ടത്: മാർച്ച് 24 മുതൽ മാർച്ച് 29 വരെ.
- ആർക്കൊക്കെ: പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം. മറ്റു പോളിങ് ഓഫീസർമാർക്ക് സൗകര്യപ്രദമായ പരിശീലന കേന്ദ്രങ്ങളിൽ നൽകാവുന്നതാണ്.
- ആവശ്യമായ രേഖകൾ: പൂരിപ്പിച്ച അപേക്ഷാ ഫോറം, പോസ്റ്റിങ് ഓർഡറിന്റെ പകർപ്പ്.
- വോട്ട് രേഖപ്പെടുത്തൽ: രണ്ടാം ഘട്ട പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ (VFC) വെച്ച് വോട്ട് ചെയ്യാം.
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പോസ്റ്റിങ് ഓർഡർ സഹിതം മാർച്ച് 24 മുതൽ 29 വരെ Presiding Officer, First Polling Officer എന്നിവർക്ക് നടക്കുന്ന ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം. രണ്ടും മൂന്നും പോളിങ് ഓഫീസർമാർക്ക് ഏതെങ്കിലും സൗകര്യപ്പെടുന്ന പരിശീലന കേന്ദ്രങ്ങളിൽ മേൽ കാലയളവിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എല്ലാ പോളിങ് ഓഫീസർമാർക്കും രണ്ടാം ഘട്ട പരിശീലനം നടക്കുന്നതാണ്. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള ‘വോട്ടർ ഫെസിലിറ്റേഷൻ സെന്റർ’ (VFC) ക്രമീകരിക്കുന്നതാണ്.
പോസ്റ്റൽ ബാലറ്റ് അപേക്ഷ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇👇
ഗുരുതമായ ആരോഗ്യ കാരണങ്ങളാൽ ഡ്യൂട്ടി ചെയ്യാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ സഹിതം ഡ്യൂട്ടി ഒഴിവാക്കാൻ അപേക്ഷ കൊടുക്കാം. പങ്കാളികൾക്ക് 2 പേർക്കും ഡ്യൂട്ടി ഉണ്ടെങ്കിൽ ആവശ്യമെങ്കിൽ ഒരാൾക്ക് ഡ്യൂട്ടി ഒഴിവാക്കാൻ (നിയമന ഉത്തരവ് സഹിതം പരിശീലന തീയതിക്ക് മുമ്പ്) അപേക്ഷിക്കാം..
ഡ്യൂട്ടി ഒഴിവാക്കാനുള്ള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കാൻ
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കുന്ന ഉദ്യോഗസ്ഥർ വോട്ടർ പട്ടികയിലെ തങ്ങളുടെ Part Number, Serial Number എന്നിവ കൃത്യമായി അറിഞ്ഞിരിക്കണം. വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയോ EPIC നമ്പർ, മൊബൈൽ നമ്പർ, വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് ഇത് കണ്ടെത്താം. Polling Station, Serial Number എന്നീ ഡീറ്റെയിൽസ് ലഭിക്കാനായി CEO Kerala യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. 👇🏻👇🏻👇🏻
Click here to visit the Official Website of CEO Kerala.. 👇🏻👇🏻👇🏻

…..
ഇലക്ഷൻ ഡ്യൂട്ടിയിൽ ഉള്ളവരുടെ ശ്രദ്ധയ്ക്ക്
- പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഏപ്രിൽ രണ്ടാം തിയ്യതി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ
- ഇപ്രാവശ്യം ആർക്കും തപാലിൽ പോസ്റ്റൽ വോട്ട് വരുകയില്ല മറിച്ച് ഫെസിലിറ്റേഷൻ സെൻററിൽ ( VFC) ആയിരിക്കും അതിനുള്ള സൗകര്യം ഒരുക്കുക.
- അന്യജില്ലകളിൽ വോട്ടവകാശം ഉള്ള, പോളിംഗ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്കും പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച് ഡ്യൂട്ടി ലഭിച്ച മണ്ഡലത്തിലെ വോട്ടർ ഫെസിലിറ്റേഷൻ സെൻററിൽ (VFC) വോട്ട് ചെയ്യാം.
- പരിശീലന കേന്ദ്രങ്ങളിലോ, വോട്ടവകാശമുള്ള അസംബ്ലി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർക്കോ അതുമല്ലെങ്കിൽ സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ച ഇലക്ഷൻ കേന്ദ്രത്തിലോ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ നൽകാം.
- വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷൻ സെൻറർ (VFC) ഒരുക്കുന്നത് ഇലക്ഷൻ ഡ്യൂട്ടിയുള്ള നിയമസഭാ മണ്ഡലത്തിൽ ആയിരിക്കും. (അവിടെ തന്നെ ആയിരിക്കും രണ്ടാം ഘട്ട പരിശീലന കേന്ദ്രവും)
- സാധാരണ തെരഞ്ഞെടുപ്പുകൾ പോലെ പോസ്റ്റൽ വോട്ട് തപാലിൽ വരാത്തതിനാൽ വോട്ട് എണ്ണുന്നത് വരെ കൊടുക്കാൻ ഇപ്രാവശ്യം പറ്റില്ല. ഇപ്രാവശ്യം ഫെസിലിറ്റേഷൻ സെൻററുകളിൽ ( VFC) മാത്രമേ ചെയ്യാനാകൂ. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് തിയതിയായ ഏപ്രിൽ ഒൻപതാം തിയതിയുടെ ഉള്ളിൽ ( പരമാവധി നാലാം തിയ്യതി വരെ മാത്രമേ ഫെസിലിറ്റേഷൻ സെൻറർ ( VFC) വഴി വോട്ട് ചെയ്യാനാകൂ ) പോസ്റ്റൽ വോട്ട് ചെയ്യുന്ന നടപടി എല്ലാവരും പൂർത്തീകരിക്കുക.. അതിനായി പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ നൽകാത്തവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.
- ഫെസിലിറ്റേഷൻ സെന്ററിൽ ( VFC) വോട്ട് ചെയ്യുന്നതിന് വേണ്ടി വോട്ടർ ഐഡി കാർഡ്, ഇലക്ഷൻ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്ത ഉത്തരവ് എന്നിവ കൈവശം വയ്ക്കേണ്ടതാണ്..
Disclaimer : The details and information shared on this website are provided strictly for informational purposes only. This content is not exhaustive and cannot replace the official legal provisions governing elections. For the most accurate, complete, and legally reliable information, including the latest updates and guidelines, always refer to the official Election Commission’s (EC) website. Whenever clarity is needed or you are in doubt, reference must be made to the corresponding Acts and Rules of the election law, as they are the binding authority. We expressly disclaim responsibility for the accuracy, completeness, or reliability of any information presented here. Users are fully advised to verify all details directly with official sources before taking any action.