REMUNERATION TO THE PERSONNEL DEPUTED FOR ELECTION DUTY

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ പ്രതിഫല വിവരങ്ങൾ

2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള പ്രതിഫലം (Remuneration), അലവൻസുകൾ എന്നിവയുടെ പുതുക്കിയ പട്ടിക താഴെ നൽകുന്നു. (ഉത്തരവ് നമ്പർ: G.O.(Rt) No.264/2026/ELEC)

1. പോളിംഗ് ഡ്യൂട്ടി വിഭാഗം

തസ്തിക പരിശീലനം ഡ്യൂട്ടി (P-1 & P) ആകെ
പ്രിസൈഡിംഗ് ഓഫീസർ ₹ 1,350 ₹ 2,850 ₹ 4,200
ഫസ്റ്റ് പോളിംഗ് ഓഫീസർ ₹ 1,150 ₹ 2,550 ₹ 3,700
പോളിംഗ് ഓഫീസർ (2 & 3) ₹ 700 ₹ 2,550 ₹ 3,250

2. വോട്ടെണ്ണൽ ഡ്യൂട്ടി (Counting Duty)

കൗണ്ടിംഗ് സൂപ്പർവൈസർ: ആകെ ₹ 1,850 (പരിശീലനം: ₹ 800 + ഡ്യൂട്ടി: ₹ 1,050)

കൗണ്ടിംഗ് അസിസ്റ്റന്റ്: ആകെ ₹ 1,675 (പരിശീലനം: ₹ 725 + ഡ്യൂട്ടി: ₹ 950)

ARO (Counting): ആകെ ₹ 1,050 അലവൻസ്

പ്രധാന ശ്രദ്ധയ്ക്ക്:

  • ഭക്ഷണപ്പൊതികൾ കൈപ്പറ്റുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേകം ഭക്ഷണ അലവൻസിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട യാത്രാബത്ത (TA), ദിനബത്ത (DA) എന്നിവ മാതൃവകുപ്പിൽ നിന്നും കൈപ്പറ്റാൻ പാടുള്ളതല്ല.
  • പ്രതിഫലം വിതരണം ചെയ്യുന്നതിനായി പേര്, PEN/എംപ്ലോയി കോഡ്, തസ്തിക, ഓഫീസ് വിലാസം, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിയ അക്വിറ്റൻസ് (Acquittance) നിർബന്ധമായും തയ്യാറാക്കേണ്ടതാണ്.
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് പോളിംഗ്, വോട്ടെണ്ണൽ ദിവസങ്ങളിൽ ഭക്ഷണം അല്ലെങ്കിൽ നിശ്ചിത ഭക്ഷണ അലവൻസ് ലഭിക്കുന്നതാണ്.

ഉത്തരവ് തീയതി: 23-03-2026 | ചീഫ് ഇലക്ടറൽ ഓഫീസർ, കേരളം

Leave a Reply