പുതിയ അധ്യയനവർഷത്തിലേക്ക്, പുഞ്ചിരിയോടെ പുതുയുഗ വിദ്യാലയങ്ങളിലേക്ക്…!

പ്രിയപ്പെട്ട കുട്ടികളേ, രക്ഷിതാക്കളേ, അധ്യാപകരേ..

​മഴത്തുള്ളികളുടെ സംഗീതത്തിനൊപ്പം നമ്മുടെ വിദ്യാലയ മുറ്റങ്ങൾ വീണ്ടും സജീവമാകാൻ പോവുകയാണ്. അറിവിന്റെയും അക്ഷരങ്ങളുടെയും പുതിയൊരു ലോകത്തേക്ക് കാലെടുത്തുവെക്കുന്ന എല്ലാ കുരുന്നുകൾക്കുമായി സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കൾ നടക്കും.

​കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ ഇത്തവണത്തെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ: മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30-ന് നടക്കുകയാണ്.

​”പാഠം 1: പുതുയുഗ വിദ്യാലയം” എന്ന ആശയത്തിലൂന്നി നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവുറ്റതാക്കാനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ അധ്യയനവർഷം.

​ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ ഈ മഹാമേള ഉദ്ഘാടന കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കുചേരും.

വിദ്യാലയങ്ങളെല്ലാം കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സ്കൂളിലേക്ക് എത്തുന്ന എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും ഹൃദയം നിറഞ്ഞ പ്രവേശനോത്സവ ആശംസകൾ..

പ്രവേശനോത്സവഗാനം 2026

ഇത്തവണത്തെ പ്രവേശനോത്‌സവ ഗാനം സംസ്ഥാനത്തെ ആദ്യത്തെ Al അധിഷ്ഠിത പ്രവേശനോത്സവഗാനമാണ് എന്നതാണ്.

വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കാൻ പോകുന്ന ഗുണപരമായ മാറ്റങ്ങളുടെ തുടക്കം.
ജൻ സി, ജൻ ആൽഫ തലമുറകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് പുതിയ ചുവടു വയ്ക്കുന്നു.

റഫീക്ക് അഹമ്മദ് എന്ന മികച്ച കവിയുടെ, ഗാനരചയിതാവിൻ്റെ വരികൾക്ക് ഹൃദയം എന്ന സിനിമയിലൂടെ പുതിയ തലമുറയുടെ ഹരമായി മാറിയ ഹിഷാം അബ്‌ദുൽ വഹാബിൻ്റെ സംഗീതവും ആലാപനവും. ഷംനാസ് ടി യുടെ ദൃശ്യാവിഷ്‌കാരം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവേശനോത്സവ ഗാനം അഭിമാനത്തോടെ സമർപ്പിക്കുന്നു.

Written by Rafeeque Ahammed.
Music and vocals by Hesham Abdul Wahab.
Conceptualized & Realized by
Shamnaz T, CRESTA, Calicut.

Leave a Reply