FESTIVAL ALLOWANCE, BONUS AND ONAM ADVANCE 2026

ജീവനക്കാർക്ക് ₹4,500 രൂപ വരെ ബോണസും ₹3,000 രൂപ വരെ പ്രത്യേക ഉത്സവബത്തയും

2025–26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉൾപ്പെടെയുള്ള അർഹരായ വിവിധ വിഭാഗങ്ങൾക്കും അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സ.ഉ.(അച്ചടി) നം.92/2026/ധന
തീയതി: 14-08-2026

ബോണസ്

പതിനൊന്നാം ശമ്പള പരിഷ്കരണ സ്കെയിലിൽ ₹49,275/- വരെയും പത്താം ശമ്പള പരിഷ്കരണ സ്കെയിലിൽ ₹44,462/- വരെയും ആകെ ശമ്പളം ലഭിക്കുന്ന അർഹരായ ജീവനക്കാർക്ക് പരമാവധി ₹4,500/- ബോണസ് അനുവദിച്ചിട്ടുണ്ട്. അർഹതയുള്ള ജീവനക്കാരുടെ ഒരു മാസത്തെ വേതനമോ ₹4,500/- രൂപയോ — ഇതിൽ ഏതാണോ കുറവ് — അതായിരിക്കും ബോണസ്.

2025–26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറ് മാസം തുടർച്ചയായ സേവനം പൂർത്തിയാക്കിയവരും 31-03-2026-ന് സർവീസിലുണ്ടായിരുന്നവരുമാണ് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ബോണസിന് അർഹർ.

പ്രത്യേക ഉത്സവബത്ത

ബോണസിന് അർഹതയില്ലാത്ത വിവിധ വിഭാഗം ജീവനക്കാർക്ക് സർക്കാർ ഉത്തരവിൽ നിർദേശിച്ച വ്യത്യസ്ത നിരക്കുകളിൽ പ്രത്യേക ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്.

പ്രധാന വിഭാഗങ്ങളിൽ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ₹3,000/- പ്രത്യേക ഉത്സവബത്ത ലഭിക്കുന്ന ജീവനക്കാരും ഉൾപ്പെടുന്നു. മറ്റ് വിഭാഗങ്ങൾക്ക് ഉത്തരവിൽ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ₹1,550, ₹1,460, ₹1,450, ₹1,390, ₹1,350, ₹1,250 തുടങ്ങിയ നിരക്കുകളാണ് ബാധകം.

ഒരു ജീവനക്കാരന് ബോണസ് അല്ലെങ്കിൽ പ്രത്യേക ഉത്സവബത്ത — ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രമാണ് അർഹത.

ഓണം അഡ്വാൻസ് 2026

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിനും പരമാവധി ₹20,000/- ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്.

ആവശ്യപ്പെടുന്നവർക്ക് ₹1,000-ന്റെ ഗുണിതങ്ങളായി, പരമാവധി ₹20,000 വരെ അഡ്വാൻസ് അനുവദിക്കാം.

അഡ്വാൻസ് തുക 2026 ഒക്ടോബർ മുതലുള്ള ശമ്പളത്തിൽ നിന്ന് അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കും.

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, NMR/CLR/സീസണൽ തൊഴിലാളികൾ, കൃഷിഫാമുകളിലെ സ്ഥിരം തൊഴിലാളികൾ, സ്ഥിരം തൊഴിലാളികൾ, കുടുംബാസൂത്രണ വോളണ്ടിയർ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് ₹6,000/- ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്.

ഓണം അഡ്വാൻസ് വിതരണം 20-08-2026 മുതൽ ആരംഭിക്കണം. 2026 ഓണത്തിന് ശേഷം ഓണം അഡ്വാൻസ് അനുവദിക്കാൻ പാടില്ല.

ബിൽ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കുക

Onam Advance Bill:
2026-ലെ ഓണം അഡ്വാൻസ് അനുവദിച്ചുകൊണ്ടുള്ള G.O.(P) No.91/2026/Fin, dated 14-08-2026 പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി ബിൽ തയ്യാറാക്കണം.

Onam Allowance Bill:
2025–26 സാമ്പത്തിക വർഷത്തെ ബോണസ്/പ്രത്യേക ഉത്സവബത്ത അനുവദിച്ചുകൊണ്ടുള്ള G.O.(P) No.92/2026/Fin, dated 14-08-2026 പ്രകാരം ബിൽ തയ്യാറാക്കണം.

Ad-Hoc Bonus Bill:
ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം അർഹതയുള്ള ജീവനക്കാർക്ക് മാത്രമാണ് ബോണസ് അനുവദിക്കേണ്ടത്. ബോണസിന് അർഹത നിർണയിക്കുന്നതിന് 31-03-2026-ലെ ആകെ ശമ്പള പരിധിയും 2025–26 സാമ്പത്തിക വർഷത്തിലെ കുറഞ്ഞത് ആറുമാസത്തെ തുടർച്ചയായ സേവനവും പരിഗണിക്കണം.

പ്രധാന തീയതികൾ

17-08-2026 – ബോണസ് / പ്രത്യേക ഉത്സവബത്ത വിതരണം ആരംഭിക്കേണ്ട തീയതി

20-08-2026 – ഓണം അഡ്വാൻസ് വിതരണം ആരംഭിക്കേണ്ട തീയതി

ഒക്ടോബർ 2026 മുതൽ – ₹20,000 ഓണം അഡ്വാൻസിന്റെ അഞ്ച് തുല്യ ഗഡുക്കളുടെ തിരിച്ചടവ് ആരംഭിക്കും.

Leave a Reply