| 1. DDO/നോഡൽ ഓഫീസർ മാറിയാൽ പുതിയ ലോഗിൻ ലഭിക്കാൻ എന്തുചെയ്യണം? | DDO കോഡ്, പെൻ, പേര്, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ info.medisep@kerala.gov.in എന്ന മെയിൽ ഐഡിയിലേക്ക് അറിയിക്കുക. |
| 2. DDO ലോഗിൻ ലഭിച്ചിട്ടും ലോഗിൻ ചെയ്യാൻ സാധിക്കാത്തത് എന്തുകൊണ്ട്? | DDO കോഡിന്റെ മുന്നിലായി പൂജ്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കി ലോഗിൻ ചെയ്യുക. |
| 3. ചില കാറ്റഗറികൾ (Expired (Without FP), LWA (out of scheme), Delete) രേഖപ്പെടുത്തി അക്കൗണ്ടിംഗിൽ ഡിലീറ്റ് ആയാൽ എന്ത് സംഭവിക്കും? | പ്രസ്തുത ജീവനക്കാരന്റെ/പെൻഷൻക്കാരന്റെ മെഡ്കാർഡ് റദ്ദു ചെയ്യപ്പെടുന്നതും മെഡിസെപ്പ് ചികിത്സ നിഷേധിക്കപ്പെടുന്നതുമാണ്. ശ്രദ്ധയോടെ കാറ്റഗറി അപ്ഡേറ്റ് ചെയ്യുക. |
| 4. അനന്തരാവകാശികൾ ഇല്ലാതെ മരണപ്പെട്ട ജീവനക്കാരുടെ വിവരം റദ്ദു ചെയ്യുന്നത് എങ്ങനെ? | DDO ലോഗിനിൽ അക്കൗണ്ടിംഗ് പേജിൽ ‘Month wise payment’ എടുത്ത് ‘Payment platform’ പേജിൽ കാറ്റഗറി അപ്ഡേറ്റ് Expired (Without FP) സെലക്ട് ചെയ്യുക. With effect date ആയി ‘Date of death’ നൽകണം. |
| 5. 2022 ജൂലൈക്ക് ശേഷം മുൻ മാസങ്ങളിലെ ഗുണഭോക്താക്കളുടെ എണ്ണത്തിലെ വ്യത്യാസം മാത്രം Payment platform-ൽ അപ്ഡേറ്റ് ചെയ്താൽ മതിയോ? | മതിയാകും. തുടർന്നുള്ള മാസങ്ങളിൽ വ്യത്യാസമുള്ള ഗുണഭോക്താക്കളുടെ കാറ്റഗറി മാത്രം അപ്ഡേറ്റ് ചെയ്താൽ മതി. |
| 6. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പഴയ ഓഫീസിൽ അക്കൗണ്ടിംഗ് ചെയ്യാൻ ലഭ്യമല്ലാത്തത് എന്തുകൊണ്ട്? | അതാത് മാസങ്ങളിലെ അക്കൗണ്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഉദ്യോഗസ്ഥരെ പുതിയ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പാടുള്ളൂ. മുൻ മാസങ്ങളിലെ Monthly payment ഫൈനലൈസ് ചെയ്യാത്തതാണ് കാരണം. |
| 7. ഡെപ്യൂട്ടേഷനിൽ പോകുന്ന ജീവനക്കാരുടെ മെഡിസെപ്പ് അക്കൗണ്ടിംഗ് ഏത് വകുപ്പിലാണ് കൈകാര്യം ചെയ്യേണ്ടത്? | ജീവനക്കാരുടെ മാതൃവകുപ്പിലാണ് മെഡിസെപ്പ് അക്കൗണ്ടിംഗ് കൈകാര്യം ചെയ്യേണ്ടത്. |
| 8. പുതുതായി സർവീസിൽ കയറിയ ജീവനക്കാർ മുൻ മാസങ്ങളിലെ പ്രീമിയം തുക അടയ്ക്കുന്നതിന്റെ വിശദാംശങ്ങൾ എവിടെ ലഭ്യമാകും? | DDO/Nodal Officer ലോഗിനിലെ ‘അരിയർ ഡീറ്റെയിൽസ്’ എന്ന ലിങ്കിൽ ലഭ്യമാകും. |
| 9. മറ്റ് സ്ഥാപനങ്ങളിൽ (മുനിസിപ്പാലിറ്റി, യൂണിവേഴ്സിറ്റി, ഹൈക്കോർട്ട്) നിന്ന് ഡിപ്പാർട്ട്മെന്റിൽ വരുന്ന ജീവനക്കാരുടെ പ്രീമിയം ഡിഡക്ഷൻ വിവരങ്ങൾ എങ്ങനെ ലഭ്യമാകും? | ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭ്യമായ പെൻ (PEN) അപ്ഡേറ്റ് ചെയ്താൽ വിവരങ്ങൾ ലഭ്യമാകും. ഇതിനായി info.medisep@kerala.gov.in ൽ വിവരങ്ങൾ അറിയിക്കുക. |
| 10. NPS സ്കീം വഴി റിട്ടയർ ചെയ്തവർക്ക് മെഡിസെപ്പിൽ എങ്ങനെ തുടരാം? | ധനകാര്യ വകുപ്പിലെ ഹെൽത്ത് ഇൻഷുറൻസ് സെക്ഷനുമായി ബന്ധപ്പെട്ട് പ്രീമിയം മുൻകൂറായി അടച്ച് മെഡിസെപ്പിൽ തുടരാം. |
| 11. LWA-ക്ക് ശേഷം സർവീസിൽ ജോയിൻ ചെയ്യുന്നവർ എന്താണ് ചെയ്യേണ്ടത്? | അതാത് DDO/നോഡൽ ഓഫീസറുമായി ബന്ധപ്പെട്ട് വ്യക്തി വിവരങ്ങളും ഡിപെൻഡൻസ് വിവരങ്ങളും പോർട്ടലിൽ അപ്ഡേറ്റ് ചെയ്ത് വെരിഫൈ ചെയ്യണം. പുതിയ പോളിസി വർഷം മുതൽ മെഡ്കാർഡ് ലഭിക്കും. |
| 12. മെഡിസെപ്പ് ഐഡി തുടർച്ച സംബന്ധിച്ചുള്ള നിയമം എന്താണ്? | ഒരു ജീവനക്കാരന് ഒരു മെഡിസെപ്പ് ഐഡിയെ പാടുള്ളൂ. ഈ ഐഡി റിട്ടയർ ചെയ്താലും, മരണശേഷം ഫാമിലി പെൻഷനർക്കും തുടരും. |
| 13. ഒരു പെൻഷനറുടെ/ജീവനക്കാരന്റെ ഇതുവരെയുള്ള പ്രീമിയം, ട്രീറ്റ്മെന്റ്, ക്ലെയിം, ഗ്രിവൻസ് വിവരങ്ങൾ എങ്ങനെ അറിയാൻ കഴിയും? | മെഡിസെപ്പ് പോർട്ടലിൽ “സ്റ്റാറ്റസ് റിപ്പോർട്ടിൽ” എല്ലാ വിവരങ്ങളും മെഡ് കാർഡും ലഭ്യമാകും. |
| 14. Payment platform എല്ലാ മാസവും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ? | ഉണ്ട്. ഓരോ മാസത്തെയും ഗുണഭോക്താക്കളുടെ എണ്ണം കൃത്യമാക്കി, കാറ്റഗറി മാറ്റം ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്ത്, പ്രീമിയം തുക അടച്ച്, ചെല്ലാൻ വിവരങ്ങൾ അടുത്ത മാസം പത്താം തീയതിക്കുള്ളിൽ അപ്ഡേറ്റ് ചെയ്യണം. |
| 15. പോർട്ടലിൽ എപ്പോഴാണ് DDO/നോഡൽ ഓഫീസർ ജീവനക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്? | പുതിയ ജീവനക്കാർ ജോലിയിൽ പ്രവേശിച്ച് PEN അലോട്ട് ചെയ്താലുടൻ, കൂടാതെ ജനനം, മരണം, മറ്റ് കറക്ഷനുകൾ എന്നിവ ജീവനക്കാർ അറിയിച്ചാലുടൻ. |
| 16. ഡേറ്റയുടെ കൃത്യത ഉറപ്പാക്കുന്നതിൽ ആർക്കാണ് ഉത്തരവാദിത്വം? | ഓരോ ജീവനക്കാരനും/പെൻഷൻകാരനും സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ച് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഗുണഭോക്താക്കളുടെ എണ്ണം, പ്രീമിയം കളക്ഷൻ എന്നിവ സംബന്ധിച്ച് DDO/നോഡൽ ഓഫീസർക്കാണ് പൂർണ്ണ ഉത്തരവാദിത്വം. |
| 17. മരണപ്പെട്ട ഗുണഭോക്താവിന് ആശ്രിതർ ഇല്ലെങ്കിൽ ക്ലെയിം സംബന്ധിച്ച പരാതികൾ ബന്ധുക്കൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ? | സാധിക്കും. മരിച്ച് 30 ദിവസത്തിനുള്ളിൽ മെഡിസെപ്പ് വെബ്പോർട്ടൽ ലെവൽ-1 ഗ്രിവൻസ് ഫയലിങ് ലിങ്ക് മുഖേന പരാതി സമർപ്പിക്കാം. |
| 18. കഴിഞ്ഞ പോളിസി വർഷത്തിൽ കാർഡ് ഡൗൺലോഡ് ചെയ്തവർ രണ്ടാം പോളിസി വർഷത്തിൽ വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടതുണ്ടോ? | ആശ്രിതരുടെ പട്ടികയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, പുതിയ മെഡിസെപ്പ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതാണ് ഉചിതം. |
| 19. നിലവിൽ മെഡിസെപ്പ് കാർഡിൽ പുതിയ ആശ്രിതരെ ഉൾപ്പെടുത്താൻ സാധിക്കുമോ? | നിലവിൽ നവജാത ശിശുക്കളെയും (180 ദിവസത്തിനുള്ളിൽ), പുതുതായി വിവാഹം കഴിക്കുന്നവരെയും (വിവാഹ തീയതിയ്ക്ക് ശേഷം 60 ദിവസത്തിനുള്ളിൽ) മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ. |
| 20. മെഡിസെപ്പ് ആനുകൂല്യം ലഭിക്കാൻ ആശുപത്രിയിൽ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെ? | ഗുണഭോക്താവിന്റെ മെഡിസെപ്പ് കാർഡ്, രോഗിയുടെ ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് (ആധാർ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/ ഇലക്ഷൻ ഐ.ഡി കാർഡ്/ ബാങ്ക് പാസ്ബുക്ക്/ പാസ്സ്പോർട്ട്). |
| 21. ആശുപത്രിയിൽ അഡ്മിറ്റ് ആയതിന് ശേഷമുള്ള നടപടിക്രമങ്ങൾ എന്തെല്ലാം? | ആശുപത്രി അധികൃതർ 24 മണിക്കൂറിനുള്ളിൽ ക്ലെയിം രജിസ്റ്റർ ചെയ്യണം. ചികിത്സ തുടങ്ങിയാലുടൻ പ്രീ-ഓതറൈസേഷൻ അപേക്ഷ സമർപ്പിക്കണം. ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ 24 മണിക്കൂറിനുള്ളിൽ ഫൈനൽ ക്ലെയിം സമർപ്പിക്കണം. |
| 22. ആശുപത്രിയിൽ അഡ്മിറ്റായി എത്ര സമയത്തിനുള്ളിൽ പ്രീ-ഓതറൈസേഷൻ അപേക്ഷ സമർപ്പിക്കണം? | സർക്കാർ ആശുപത്രി – 48 മണിക്കൂറിനുള്ളിൽ; സ്വകാര്യ ആശുപത്രി – 24 മണിക്കൂറിനുള്ളിൽ. |
| 23. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് നേടി എത്ര സമയത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കണം? | സർക്കാർ ആശുപത്രി – 48 മണിക്കൂറിനുള്ളിൽ; സ്വകാര്യ ആശുപത്രി – 24 മണിക്കൂറിനുള്ളിൽ. |
| 24. കോർപ്പസ് ഫണ്ട് തീർന്ന സാഹചര്യത്തിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള ആനുകൂല്യം ഇപ്പോഴും അനുവദിക്കുന്നുണ്ടോ? | മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 01/04/2023 മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തി. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മുൻപത്തെ ആനുകൂല്യം തുടരും. |
| 25. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് മെഡിസെപ്പ് ആനുകൂല്യം ലഭിക്കാനുള്ള നടപടികൾ എന്തെല്ലാം? | ആശുപത്രിയോട് ഉടൻ തന്നെ പോർട്ടൽ വഴി ക്ലെയിം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുക. സർക്കാർ അംഗീകാരം ലഭിച്ച ശേഷം ഇൻഷുറൻസ് കമ്പനി പ്രീ-ഓതറൈസേഷൻ നൽകും. |
| 26. മെഡിസെപ്പ് പദ്ധതിയിൽ ആരാണ് ആശുപത്രിയ്ക്ക് ക്ലെയിം തുക നൽകുന്നത്? | ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. |
| 27. ഗുണഭോക്താക്കളിൽ നിന്നും ഈടാക്കുന്ന പ്രീമിയം തുക സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് എങ്ങനെയാണ് നൽകുന്നത്? | ഗുണഭോക്താക്കളുടെ പ്രതിവർഷ പ്രീമിയം നാല് തവണകളായി സർക്കാർ മുൻകൂറായി ഇൻഷുറൻസ് കമ്പനിക്ക് നൽകുകയാണ് ചെയ്യുന്നത്. |
| 28. തെറ്റായി/അധികമായി ഈടാക്കുന്ന പ്രീമിയം തുക റീഫണ്ടായി ലഭിക്കാൻ വ്യവസ്ഥയുണ്ടോ? | ഉണ്ട്. 18/05/2023 തീയതിയിലെ സ.ഉ.(കൈ)നം.80/2023/ധന പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കണം. |
| 29. എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽ ചെയ്യുന്ന അടിയന്തര ചികിത്സയ്ക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുമോ? | വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ വ്യവസ്ഥകൾക്ക് വിധേയമായി റീ-ഇംപേഴ്സ്മെന്റ് അനുവദിക്കും. |
| 30. റീ-ഇംപേഴ്സ്മെന്റിനായി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ? | അപേക്ഷകന്റെ മെഡിസെപ്പ് ഐ.ഡി., ചികിത്സാ വിവരങ്ങൾ, ആശുപത്രിയുടെ പേര് എന്നിവ ഉൾപ്പെടുത്തി medisep@orientalinsurance.co.in എന്ന വിലാസത്തിൽ ഇൻഷുറൻസ് കമ്പനിക്ക് ഇമെയിൽ അയക്കണം. |
| 31. മെഡിസെപ്പ് മുഖേനയുള്ള റീഇംപേഴ്സ്മെന്റിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കുമോ? | ഇല്ല. |
| 32. മെഡിസെപ്പ് സംബന്ധിച്ച പരാതികൾ എപ്രകാരമാണ് സമർപ്പിക്കേണ്ടത്? | Level-I Grievance filing വഴി ഇൻഷുറൻസ് കമ്പനിക്ക് ആദ്യം പരാതി നൽകുക. തൃപ്തികരമല്ലെങ്കിൽ Level -2 Grievance filing വഴി ജില്ലാതല കമ്മിറ്റി, സംസ്ഥാനതല കമ്മിറ്റി, അപ്പലേറ്റ് അതോറിറ്റി എന്നിവർക്ക് അപ്പീൽ നൽകാം. |
| 33. മെഡിസെപ്പ് പദ്ധതിയിൽ എംപാനൽഡ് ആശുപത്രികളെ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ടോ? | ഉണ്ട്. സസ്പെൻഷൻ കാലയളവിൽ മുൻ നിശ്ചയിച്ച ചികിത്സകൾക്കും (ഡയാലിസിസ്, കീമോതെറാപ്പി, പ്രസവം, അവയവമാറ്റ ശസ്ത്രക്രിയകൾ) മാത്രമേ ആനുകൂല്യം അനുവദിക്കൂ; പുതിയ ക്ലെയിമുകൾ സ്വീകരിക്കില്ല. |
| 34. മെഡിസെപ്പ് സംബന്ധിച്ച സർക്കുലറുകൾ/ഉത്തരവുകൾ എന്നിവയുടെ പകർപ്പുകൾ എവിടെ ലഭ്യമാകും? | മെഡിസെപ്പ് വെബ്സൈറ്റിലെ ‘Resources’ മെനുവിലെ ‘Downloads’ ലിങ്കിൽ ലഭ്യമാണ്. |
| 35. എംപാനൽഡ് ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം അതേ അസുഖത്തിനായി വീണ്ടും ചികിത്സ തേടാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ? | ഇല്ല. വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാവും ക്ലെയിം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത്. |