ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക – എച്ച് എസ് എസ് ടി എ മധ്യമേഖലാ സമ്മേളനം
തൃശൂർ : ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മധ്യമേഖലാ സമ്മേളനം മുൻ എം എൽ എ ശ്രീ എം പി വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻ്ററി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡൻ്റ് വെങ്കിട മൂർത്തി അധ്യക്ഷനായി. എച്ച് എസ് എസ് ടി എ ജനറൽ സെക്രട്ടറി ശ്രീ അനിൽ എം ജോർജ് ആമുഖ പ്രഭാഷണം നടത്തി.
ഹയർ സെക്കൻററി ജൂനിയർ അധ്യാപകരെ തരംതാഴ്ത്തി സെക്കൻ്ററി അധ്യാപകരാക്കുന്ന, പ്രിൻസിപ്പലിനു മുകളിൽ പഞ്ചായത്ത് തല ഓഫീസർമാരായി പ്രൈമറി അധ്യാപകരെ നിയമിക്കുന്ന, ഹയർ സെക്കൻ്ററി അധ്യാപകരുടെ ശമ്പള സ്കെയിൽ ഇടിച്ചുതാഴ്ത്തുന്ന, ഹയർ സെക്കന്റ്ററിയെ സെക്കൻ്ററിയാക്കി മാറ്റി തരംതാഴ്ത്തുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് മധ്യമേഖലാ സമ്മേളനം ആവശ്യപ്പെട്ടു..
ഡി സി സി ജനറൽ സെക്രട്ടറി ശ്രീ ബിജോയ് ബാബു, സംസ്ഥാന ട്രഷറർ ശ്രീ എം റിയാസ്, കെ.പി. അനിൽ കുമാർ, കെ ആർ മണികണ്ഠൻ, പ്രീതി ഇ, അഭിലാഷ് എം വി, നിഷ കെ യു, ഡാനിഷ് ടി എസ്, ഡോ. എസ് എൻ മഹേഷ് ബാബു, സി എം അനന്തകൃഷ്ണൻ, റെജോ ജോസ്, ബൈജു ആൻ്റണി, വിമൽ ജോസഫ്, രാജരാജൻ പി കെ എന്നിവർ പ്രസംഗിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രതിനിധികൾ പങ്കെടുത്തു.



















DOWNLOADS