സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 15/11/2024 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും..
കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. വിദ്യാർഥികൾക്ക് ശാസ്ത്രരംഗങ്ങളിൽ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്ന ശാസ്‌ത്രോത്സവം 18 വരെ ആലപ്പുഴ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലാണ് നടക്കുന്നത്.
പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കരിയർ സെമിനാർ, എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിലെ വേദികളിൽ നടക്കും.
ശാസ്ത്രോത്സവ വിജയികൾക്കിനി എജ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും
ചരിത്രത്തിലാദ്യമായി സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാമതെത്തുന്ന ജില്ലയ്ക്കിനി അതിമനോഹരമായ എജ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും നൽകും. സംസ്ഥാന കലോത്സവത്തിൻ്റെ മാതൃകയിലാണ് ഓവറോൾ ജേതാക്കളാവുന്ന ജില്ലക്ക് പ്രത്യേക ട്രോഫി നൽകുന്നത്. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ട്രോഫി കമ്മറ്റിക്ക് നേതൃത്വം നൽകുന്ന ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് മികവു തെളിയിക്കുന്ന ജില്ലക്ക് എജ്യൂക്കേഷൻ മിനിസ്റ്ററുടെ പേരിലുള്ള ട്രോഫി ഏർപ്പെടുത്തുന്നതിനായി നേതൃത്വം വഹിച്ചത്.
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ വച്ച് ഇദംപ്രഥമമായി ഏർപ്പെടുത്തുന്ന ട്രോഫി ആയതു കൊണ്ടുതന്നെ ആലപ്പുഴയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തിയ ട്രോഫിയാണ് തയ്യാറായിരിക്കുന്നത്. ഇത്തവണ സംസ്ഥാന ശാസ്ത്രോത്സവത്തിലെ മത്സരാർത്ഥി കൂടിയായ കറ്റാനം വെട്ടിക്കോട്ട് നന്ദനത്തിൽ അഭിനന്ദു എസ് ആചാര്യയാണ് മനോഹരമായ മിനിസ്സ്റ്റേഴ്സ് ട്രോഫി തയ്യാറാക്കിയത്. ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി പരിചയ മേളയിൽ അഭിനന്ദു മത്സരിക്കുന്നുണ്ട്.
തേക്കിൻ തടിയും പിച്ചളയും ചേർത്ത് നിർമ്മിച്ചിരിക്കുന്ന രണ്ടടി ഉയരമുള്ള ട്രോഫിക്ക് അഞ്ചു കിലോഗ്രാം ഭാരവുമുണ്ട്. ആലപ്പുഴയുടെ പൈതൃകമായ ചുണ്ടൻ വള്ളവും വീടുവഞ്ചിയും വിളക്കുമാടവും തെങ്ങുമെല്ലാം ഇണക്കിച്ചേർത്ത് നിർമ്മിച്ച ട്രോഫിയിൽ രണ്ടു കുട്ടികൾ ചേർന്ന് താങ്ങിനിർത്തിയ വളയത്തിനുള്ളിൽ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പതിച്ചിരിക്കുന്നു . ഇത് ഓരോ വർഷവും മാറ്റാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ട്രോഫി കമ്മറ്റി കൺവീനറായ മഹേഷ് എം ആണ് ശില്പനിർമ്മാണത്തിൽ പ്രശസ്തനായ അഭിനന്ദുവിനെ സംഘാടക സമിതിക്കു വേണ്ടി എഡ്യൂക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി നിർമ്മിക്കാനുള്ള ദൗത്യം ഏൽപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് മികവോടെ തയ്യാറാക്കിയ ട്രോഫിക്ക് ആലപ്പുഴ മുളക്കുഴ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ഗംഭീര വരവേല്പ് നൽകി. വിളംബര ഘോഷയാത്രക്കു ശേഷം നടന്ന ചടങ്ങിൽ വച്ച് ട്രോഫി കമ്മറ്റിക്ക് നേതൃത്വം നൽകുന്ന ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനിൽ എം ജോർജിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ് ഐ ഇ ടി ഡയറക്ടർ ശ്രീ ബി അഭിരാജ് ട്രോഫി ഏറ്റുവാങ്ങി. എച്ച് എസ് എസ് ടി എ ജില്ലാ പ്രസിഡൻ്റ് സുനിൽ കുമാർ ഡി , ജില്ലാ സെക്രട്ടറി ഷിബു എസ് ബഷീർ , ജില്ലാ ട്രഷററും ട്രോഫി കമ്മറ്റി കൺവീനറുമായ മഹേഷ് എം എന്നിവർ നേതൃത്വം നൽകി
✨✨✨✨✨✨✨✨✨


Downloads
| Sl No | Download |
|---|---|
| 1 | Item List |
| 2 | Download Sasthrolsavam Manual |
| 3 | Download Program Notice |
| 4 | Download Identity Card |
ശാസ്ത്രമേള – വേദികൾ
- പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകൾ
- ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേള
- ലജ്‌നത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേള
- SDV ബോയ്സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമേള കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും.
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം: വിദ്യാർഥികൾക്ക് വിപുലമായ താമസ സൗകര്യങ്ങൾ
ആലപ്പുഴയില്‍ നവംബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് വിപുലമായ താമസ സൗകര്യങ്ങളാണ് അക്കോമഡേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.ഒരു ദിവസം 1000 ആൺകുട്ടികൾക്കും 1000 പെൺകുട്ടികൾക്കും വീതമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കുടിവെള്ളം എല്ലാ താമസസ്ഥങ്ങളിലും വിദ്യാർഥികൾക്കായി കരുതിയിട്ടുണ്ട്. കൂടാതെ ആംബുലൻസ്, ഹെൽത്ത് സ്‌ക്വാഡ്, മെഡിക്കൽ സംഘം എന്നിവയുടെ സേവനവും വിദ്യാർഥികൾക്കായി ഉറപ്പാക്കിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ പ്രത്യേകം വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്
താമസ കേന്ദ്രങ്ങൾ ( ആണ്‍കുട്ടികള്‍ )
- തിരുവനന്തപുരം : എച്ച്.എസ് & എച്ച്.എസ്.എസ് അറവുകാട്
- കൊല്ലം : ഗവ: എച്ച്.എസ് പറവൂര്‍
- ആലപ്പുഴ : ഗവ: മോഡല്‍ ഗേള്‍സ് എച്ച്.എസ്.എല്‍.പി.എസ്
- പത്തനംതിട്ട : കളര്‍കോട്. യു.പി. എസ്.
- കോട്ടയം, ഇടുക്കി : ഗവ: വി.എച്ച്.എസ്.എസ്. ആര്യാട്
- എറണാകുളം : എസ്.ഡി.വി. ജെ.ബി.എസ്. ആലപ്പുഴ
- തൃശ്ശൂര്‍ : തിരുവമ്പാടി എച്ച്.എസ്.എസ്
- പാലക്കാട്: ടി ഡി എച്ച് എസ് എസ് ആലപ്പുഴ
- മലപ്പുറം: ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ
- കോഴിക്കോട്: സെൻ്റ് മൈക്കിൾസ് എച്ച് എസ് തത്തംപള്ളി
- വയനാട് : സെന്റ് ജോസഫ്‌സ് എല്‍.പി. എസ്. ആലപ്പുഴ
- കണ്ണൂര്‍ : തിരുവമ്പാടി എച്ച്.എസ്.കാസര്‍കോട് : ജി.യു.പി.എസ്. പൂന്തോപ്പില്‍ ഭാഗം
താമസ കേന്ദ്രങ്ങൾ ( പെണ്‍കുട്ടികള്‍ )
- തിരുവനന്തപുരം : സെന്റ് ആന്റണീസ് എച്ച്.എസ്. ആലപ്പുഴ
- കൊല്ലം : ഗവ: മുഹമ്മദന്‍സ് ജി.എച്ച്.എസ്.എസ് ആലപ്പുഴ
- ആലപ്പുഴ : ലജ്‌നത്തുല്‍ മുഹമ്മദീയ എല്‍.പി.എസ് ആലപ്പുഴ
- എറണാകുളം : സെന്റ് ആന്റണീസ് എല്‍.പി.എസ് ആലപ്പുഴ
കണിച്ചുകുളങ്ങര ദേവീക്ഷേത്ര അനുബന്ധ കെട്ടിടങ്ങള്‍
- പത്തനംതിട്ട : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 1,2
- കോട്ടയം , വയനാട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 3
- ഇടുക്കി : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 5,7
- തൃശ്ശൂര്‍ : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 9
- പാലക്കാട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 8
- മലപ്പുറം , കോഴിക്കോട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 4
- കണ്ണൂര്‍ , കാസര്‍കോട് : കണിച്ചുകുളങ്ങര ബ്ലോക്ക് നമ്പർ 6
