പ്രിൻസിപ്പൽ നിയമനം
കോടതി വിലക്കിയിട്ടും ഹൈസ്കൂൾ പ്രഥമാധ്യാപകർക്ക് സ്ഥാനക്കയറ്റം
ഹയർ സെക്കൻഡറി അധ്യാപകർക്ക് അവസരം നഷ്ടമാവുന്നു
സ്കൂൾ ഏകീകരണത്തിന് സംസ്ഥാന സർക്കാർ തയ്യാറെടുക്കവേ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിനുള്ള കോടതി ഉത്തരവ് പാലിക്കാതെ സർക്കാർ. പ്രിൻസിപ്പലാവാൻ യോഗ്യതയുള്ള ഒട്ടേറെ ഹയർ സെക്കൻഡറി അധ്യാപകരുണ്ടായിട്ടും ഹൈസ്‌കൂൾ പ്രഥമാധ്യാപകരെ തസ്തികമാറ്റത്തിലൂടെ നിയമിക്കുന്നതിലാണ് തർക്കം.
ഹയർ സെക്കൻഡറി അധ്യാപകരെ മാത്രം പ്രിൻസിപ്പലായി നിയമിക്കാൻ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാൻ 2017-ൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. അതനുസരിച്ച്, 2018-ൽ ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ നൽകിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് അനങ്ങിയിട്ടില്ല.

92 ഹയർ സെക്കൻഡറി അധ്യാപകർക്കും 45 ഹൈസ്‌കൂൾ പ്രഥമാധ്യാപകർക്കും പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. സ്പെഷ്യൽ റൂളനുസരിച്ച് രണ്ടുവിഭാഗങ്ങളിൽനിന്നും 2:1 എന്ന അനുപാതത്തിലാണ് സ്ഥാനക്കയറ്റം.
ട്രിബ്യൂണൽ വിധി നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യ ഹർജി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഒരുവിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ.
Downloads
- Principal Promotion Order – 2025
- HSST Final Seniority List – 2025
- Principal Promotion Select List – Gazette 2025
- Principal Promotion Select List – 2025
- Principal Promotion – HM Quota Cancellation Proposal
- Judgement of HM Promotion Case OA(EKM) 1405/2017
- Judgement of HM Promotion Case OA 1237/2021
- Govt. Order – Regarding the Amendment of Special Rules
- Higher Secondary Special Rules
- Higher Secondary Special Rules – Gazzette Notification






