പ്രിയ അധ്യാപക സുഹൃത്തുക്കളെ,
ഹയർ സെക്കൻഡറി മേഖല തകർക്കുവാനുള്ള നീക്കത്തിനെതിരെ FHSTA യുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നാളെ (03/04/2025) മൂലനിർണയ ക്യാമ്പുകളിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ HSSTA യുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
നാളെ രാവിലത്തെ പേപ്പർ ഡിസ്കഷന് ശേഷം 11.45 ന് ജില്ലാ കേന്ദ്രങ്ങളിൽ CV Camp സെൻ്ററുകൾക്ക് മുമ്പിൽ വച്ച് നടത്തുന്ന പ്രതിഷേധ സംഗമത്തിൽ ഹയർ സെക്കണ്ടറി അധാപകരായ നമ്മളോരോരുത്തരും പങ്കെടുക്കണം.
നമ്മുടെ പ്രതിഷേധമാണ് ലയനമെന്ന കോടാലി നമ്മുടെ മേൽ ഇത് വരെ പതിക്കാത്തത്. ഗവൺമെൻ്റ് മേഖലയിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികകൾക്ക് യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ആർക്കും എപ്പോ വേണേലും സ്ഥാനചലനം ഉണ്ടാകാം. അത് നമ്മൾ കണ്ടതാണ്, അനുഭവിച്ചതാണ്. അതിൻ്റെ കൂടെ ലയനവും നടന്നാൽ നമ്മുടെ മേഖലയുടെ അവസ്ഥ അതീവഗുരുതരമാകും. ഹയർ സെക്കണ്ടറി അധ്യാപക -വിദ്യാർത്ഥി അനുപാതം 1:50 ആണ്. പക്ഷെ സീറ്റ് കുറവ് പറഞ്ഞ് ഓരോ ബാച്ചിലും 65 ലധികം കുട്ടികൾ പഠിക്കുന്നു. അപ്പോഴാണ് ഗ്രാമപ്രദേശങ്ങളിലെ ചില സ്കൂളുകളിലെ ഒരു ബാച്ചിൽ 25 കുട്ടികൾ താഴെ എന്ന അശാസ്ത്രീയ സാങ്കേതികത്വം പറഞ്ഞ് ‘അധിക പോസ്റ്റ്’ എന്ന പേരിൽ ട്രാൻസ്ഫർ ചെയ്യിക്കുന്നത്.
ഓരോ പ്രിൻസിപ്പൽ പ്രമോഷനിലും എത്ര പോസ്റ്റുകൾ HM quota യിലൂടെ കോടതി വിധിയുണ്ടായിട്ട് പോലും നമ്മുടെ മേഖലയിൽ നിന്നും നഷ്ടം വരുന്നു. ഏകീകരണകാരണം പറഞ്ഞ് ഹയർ സെക്കണ്ടറിയിൽ വീണ്ടും ശനിയാഴ്ച പ്രവർത്തി ദിനം കുത്തി പൊക്കി കൊണ്ടുവരുന്നു. രണ്ടാം ശനിയാഴ്ച അവധിദിവസം പോലും ആ ആഴ്ചയിലെ പ്രവർത്തിദിനങ്ങളിൽ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന നമ്മളെ വീണ്ടും ഉപദ്രവിക്കാനുള്ള ഭരണാനുകൂല സംഘടനയുടെ പരിശ്രമവും കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടു.ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ കണ്ടിട്ടും ഭരണാനുകൂല സംഘടനയിൽ പെട്ടവർ പ്രതികരിക്കാൻ കഴിയാതെ കണ്ണും വായയും മൂടി അടിമകളെ പോലെ മിണ്ടാതിരിക്കുന്നു.
നമ്മൾ പ്രതികരിക്കണം.
ഏതു വിധേനയും എതിർക്കണം.
എല്ലാം നശിപ്പിക്കപ്പെട്ടതിനു ശേഷം മാറി നിന്ന് സംഘടനകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
എല്ലാ വർഷവും പരീക്ഷാമാനുവൽ പ്രകാരം ഡി.ജി.ഇ. നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. നമ്മുടെ പ്രതിഷേധം ക്യാമ്പ് പ്രവർത്തനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കാറില്ല. വളരെ മാന്യമായി ക്യാമ്പുകൾക്ക് മുന്നിൽ FHSTA സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണം.
💪💪💪

📌 ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയ്ക്കും സർവ്വീസ് കാര്യങ്ങൾക്കും പ്രതികൂലമായി ബാധിക്കുന്ന സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക
📌 ഹയർ സെക്കൻ്ററി പരീക്ഷകളുടേയും മൂല്യനിർണ്ണയത്തിൻ്റെയും വേതനം വർദ്ധിപ്പിക്കുക
📌 തസ്തികകൾ വെട്ടിച്ചുരുത്തി അദ്ധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക
📌 പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മാർജ്ജിനൽ വർദ്ധനവ് അവസാനിപ്പിക്കുക
📌 ഹയർ സെക്കൻ്ററി ക്ലാസ്സുകളിൽ അദ്ധ്യാപക : വിദ്യാർത്ഥി അനുപാതം 1:40 ആക്കുക
📌 പ്രവേശന പരീക്ഷകളിലെ അശാസ്ത്രീയമായ സമീകരണ നടപടികൾ തിരുത്തുക
📌 അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക
📌 ജൂനിയർ – സീനിയർ പ്രശ്നം പരിഹരിക്കുക
📌 കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം പിൻവലിക്കുക
📌 അദ്ധ്യാപകരുടെ ഡി. എ കുടിശ്ശിക അടക്കമുള്ള ന്യായമായ സർവ്വീസ് ആനുകൂല്യങ്ങൾ ഉടൻ നൽകുക
📌 . പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക
📌 ആർ. ഡി. ഡി ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക
HSSTA സംസ്ഥാന കമ്മറ്റി
✨✨✨✨✨✨✨✨✨