ഇലക്ഷൻ പേപ്പറുകൾ മുദ്ര വയ്ക്കുന്ന രീതി

വോട്ടെടുപ്പിന് ശേഷം മുദ്രവക്കേണ്ട തിരഞ്ഞെടുപ്പ് സാമഗ്രികളും രേഖകളും.

Download this article in PDF format.

വോട്ടെടുപ്പ് അവസാനിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 42എ, 42ബി ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരം വോട്ടിംഗ് യന്ത്രങ്ങളും താഴെ പറയുന്ന തിരഞ്ഞെടുപ്പ് രേഖകളും പ്രത്യേകം മുദ്ര വയ്ക്കേണ്ടതാണ്. അതായത് –

i) വോട്ടിംഗ് യന്ത്രങ്ങൾ
ii) താഴെ പറയുന്ന സ്റ്റാറ്റ്യൂട്ടറി കവറുകൾ
  • വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകർപ്പ് ഉൾക്കൊള്ളുന്ന കവർ
  • 21- എ നമ്പർ ഫാറത്തിലുള്ള വോട്ട് രജിസ്റ്റർ ഉൾക്കൊള്ളുന്ന കവർ
  • ടെൻഡേർഡ് ബാലറ്റ് പേപ്പറുകളും 21 ബി നമ്പർ ഫാറത്തിലുള്ള ടെൻഡേർഡ് വോട്ടുകളുടെ ലിസ്റ്റം ഉൾക്കൊള്ളുന്ന കവർ
  • 21-ാം നമ്പർ ഫാറത്തിലുള്ള തർക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉൾക്കൊള്ളുന്ന കവർ
  • ഉപയോഗിക്കാത്ത ടെൻഡേർഡ് ബാലറ്റ് പേപ്പറുകൾ ഉൾക്കൊള്ളുന്ന കവർ
III) 24 എ ഫാറത്തിലുള്ള രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും ക്യാൻസൽ ചെയ്ത ബാലറ്റ് ലേബലുകളും പേപ്പർ സീൽ അക്കൗണ്ടും അടങ്ങിയ നാലാമത്തെ കവർ. ഈ കവർ മുദ്ര വച്ച ശേഷം കൺട്രോൾ യൂണിറ്റിൻ്റെ പെട്ടിയുടെ കൈപിടിയിൽ ടാഗ് ചെയ്ത് വയ്ക്കേണ്ടതാണ്.
iv) മുദ്ര വെച്ച ഒരു പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് വരണാധികാരി നിർദ്ദേശം നൽകിയിട്ടുള്ള മറ്റ് പേപ്പറുകൾ

മുദ്ര വച്ച വോട്ടിംഗ് യന്ത്രങ്ങളുടെയും മേൽപ്പറഞ്ഞ കവറുകളുടെയും മേൽ തങ്ങളുടെ മുദ്ര പതിപ്പിക്കുവാൻ സ്ഥാനാർത്ഥിയെയോ പോളിംഗ് ഏജൻ്റമാരെയോ തിരഞ്ഞെടുപ്പ് ഏജന്റിനെയോ അനുവദിക്കേണ്ടതാണ്.

സ്റ്റാറ്റ്യൂട്ടറി കവറുകളും മറ്റു കവറുകളും തിരഞ്ഞെടുപ്പ് സാധനങ്ങളും താഴെ വിവരിക്കുന്ന പ്രകാരം അഞ്ചു പ്രത്യേക പായ്ക്കറ്റുകളിലായി പായ്ക്ക് ചെയ്യുകയും അവ സ്വീകരണ കേന്ദ്രത്തിൽ എത്തിച്ച് വരണാധികാരിക്ക് കൈമാറുകയും ചെയ്യേണ്ടതാണ്.

ഒന്നാമത്തെ പാക്കറ്റ്

ഒന്നാമത്തെ പാക്കറ്റിൽ ഉൾക്കൊള്ളിക്കുന്ന താഴെപ്പറയുന്ന, ഏതെങ്കിലും കവറിൽ ഇടുന്നതിനുള്ള പ്രസ്താവനയോ രേഖയോ. ഒന്നുമില്ലെങ്കിൽ ഒന്നുമില്ല എന്ന് കാണിക്കുന്ന ഒരു സ്ലിപ് തയ്യാറാക്കി മുദ്ര വയ്ക്കുന്നതിനു മുമ്പ് പ്രസ്തുത കവറിൽ ഇടേണ്ടതാണ്. ഒന്നാമത്തെ പായ്ക്കറ്റ് (സ്റ്റാറ്റ്യൂട്ടറി കവറുകൾ എന്ന് ആലേഖനം ചെയ്ത ഒന്നാമത്തെ പായ്ക്കറ്റിൽ താഴെപ്പറയുന്ന അഞ്ച് മുദ്രവച്ച കവറുകൾ ഉൾക്കൊള്ളിക്കേണ്ടതാണ്)

  • വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട, പകർപ്പ് ഉൾക്കൊള്ളുന്ന മുദ്രവച്ച കവർ, (Marked Copy of the Electoral Roll)
  • 21എ നമ്പർ ഫാറത്തിലുള്ള വോട്ട് രജിസ്റ്റർ ഉൾക്കൊള്ളുന്ന മുദ്രവച്ച കവർ (Register of votes – Form 21A)
  • ടെന്റേർഡ് ബാലറ്റ് പേപ്പറുകളും 21 ബി നമ്പർ ഫാറത്തിലുള്ള ടെന്റേർഡ് വോട്ടുകളുടെ ലിസ്റ്റും ഉൾക്കൊള്ളുന്ന മുദ്രവച്ച കവർ (Tendered Ballot Papers and List of tendered votes – (Form 21B)
  • 21-ാം നമ്പർ ഫാറത്തിലുള്ള തർക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉൾക്കൊള്ളുന്ന മുദ്രവച്ച കവർ (List of Challenged votes – Form 21)
  • ഉപയോഗിക്കാത്ത ടെന്റേർഡ് ബാലറ്റ് പേപ്പർ ഉൾക്കൊള്ളുന്ന മുദ്രവച്ച കവർ (Unused tendered ballot papers)

രണ്ടാമത്തെ പായ്ക്കറ്റ്

രണ്ടാമത്തെ പായ്ക്കറ്റിൽ താഴെപ്പറയുന്ന ആറ് തിരഞ്ഞെടുപ്പ് രേഖകൾ ക്രമത്തിൽ ഉൾക്കൊള്ളിക്കേണ്ടതാണ്.

  • തർക്കമുന്നയിക്കപ്പെട്ട, വോട്ടുകളുമായി ബന്ധപ്പെട്ട രസീത് ബുക്ക് (Receipt for challenge fee – Form N20)
  • അടയാളപ്പെടുത്തപ്പെട്ട പകർപ്പ് ഒഴികെയുള്ള വോട്ടർ പട്ടികയുടെ പകർപ്പോ (Copy of electoral rolls other than marked copy)
  • 10 -ാം നമ്പർ ഫാറത്തിൽ പോളിംഗ് എജന്റുമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് (Appointment of Polling Agents – Form 10)
  • 22-ാം നമ്പർ ഫാറത്തിലുള്ള അന്ധരോ, അവശതയുള്ളവരോ ആയ സമ്മതിദായകരുടെ ലിസ്റ്റും, സഹായികളുടെ പ്രഖ്യാപനങ്ങളും (ഫോറം എൻ 15), (List of blind and Infirm voters (Form 22) and Declaration of companion of blind and infirm voters – Form N15)
  • വയസ്സ് സംബന്ധിച്ച പ്രഖാപനം (ഫാറം എൻ 16), (Declaration of Electors about their age – Form N16)
  • ഉപയോഗിച്ച വോട്ടർ സ്ലിപ്പുകൾ (Used voter slips)

മൂന്നാമത്തെ പായ്ക്കറ്റ്

മൂന്നാമത്തെ പായ്ക്കറ്റിൽ താഴെപറയുന്ന പതിനൊന്ന് ഇനങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ്.

  • ഉപയോഗിക്കാത്തതും കേടുപാട് സംഭവിച്ചതുമായ പേപ്പർ സീലുകൾ (Unused and Damaged Paper Seals)
  • ഉപയോഗിക്കാത്തതും കേടുപാട് വന്നതുമായ സ്ട്രിപ് സീലുകൾ (Unused and Damaged Strip Seals)
  • ഉപയോഗിക്കാത്തതും കേടുപാട് വന്നതുമായ സ്പെഷ്യൽ ടാഗുകൾ (Unused and Damaged Special Tags)
  • പ്രിസൈഡിംഗ് ഓഫീസറുടെ കൈപ്പുസ്തകം (Handbook of Presiding Officer)
  • മായ്ക്കാനാവാത്ത മഷിയുടെ സെറ്റ് (ചോർച്ചയോ, ബാഷ്പീകരണമോ ഒഴിവാക്കുന്നതിനായി ഓരോ കുപ്പിയുടേയും അടപ്പ് മെഴുക് ഉരുക്കി ഒഴിച്ചോ, മെഴുക് വച്ചടച്ചോ ഭദ്രമായി ഉറപ്പിക്കേണ്ടതാണ്) (Indelible Ink – closed bottle)
  • സെൽഫ് ഇങ്കിംഗ് പാഡുകൾ (Self inking pads)
  • പ്രിസൈഡിംഗ് ഓഫീസറുടെ മെറ്റൽ സീൽ (Metal Seal of Presiding Officer)
  • ടെൻഡേർഡ് ബാലറ്റ് പേപ്പറിൽ അടയാളമിടുന്നതിനുള്ള ആരോ ക്രോസ് റബ്ബർ (Arrow cross mark seal)
  • പോളിംഗ് സ്റ്റേഷന്റെ തിരിച്ചറിയൽ അടയാളമുള്ള റബ്ബർ മുദ്ര (Distinguishing Mark Seal)
  • ഉപയോഗിക്കാത്ത വോട്ടർ സ്ലിപ്പുകൾ (Unused voter slips)
  • മറ്റെന്തെങ്കിലും ഇനങ്ങൾ ഉണ്ടെങ്കിൽ അവ (Other items if any)

നാലാമത്തെ പായ്ക്കറ്റ്

നാലാമത്തെ പായ്ക്കറ്റിൽ താഴെപ്പറയുന്ന മൂന്ന് തിരഞ്ഞെടുപ്പ് രേഖകൾ ഉൾക്കൊള്ളിക്കേണ്ടതാണ്. നാലാമത്തെ പായ്ക്കറ്റ് മുദ്രവച്ച ശേഷം കൺട്രോൾ യൂണിറ്റിനോടൊപ്പം ടാഗ് ചെയ്ത് ബാലറ്റ് യൂണിറ്റിനൊപ്പം സ്വീകരണ കേന്ദ്രത്തിൽ കൈമാറേണ്ടതാണ്.

  • 24 എ നമ്പർ ഫാറത്തിലുള്ള രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക്. (Account of votes recorded (Form 24A))
  • ക്യാൻസൽ ചെയ്ത ബാലറ്റ് ലേബൽ (Cancelled Ballot label) (ഓരോ തലത്തിലുമുള്ളത്)
  • N14A (Record of Paper Seals Used N-14A)

അഞ്ചാമത്തെ പായ്ക്കറ്റ്

അഞ്ചാമത്തെ പായ്ക്കറ്റിൽ താഴെപ്പറയുന്ന മൂന്നു തിരഞ്ഞെടുപ്പ് രേഖകൾ ഉൾക്കൊള്ളിക്കേണ്ടതാണ്.

  • Presiding Officer’s Diary (Form No.N13)
  • പ്രിസൈഡിങ് ഓഫീസറുടെ പ്രഖ്യാപനങ്ങൾ Declaration by the Presiding Officer (Form No. 10A)
  • തർക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റിന്റെ പകർപ്പ് (കണ്ടുകെട്ടിയ തുക ഉണ്ടെങ്കിൽ ലിസ്റ്റിനോടൊപ്പം നേരിട്ട് ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ കൈമാറേണ്ടതാണ്) (Copy of list of challenged votes, Amount collected if any has to be handed over to the officer concerned.)

സ്റ്റാറ്റ്യൂട്ടറി കവറുകൾ എന്ന് ആലേഖനം ചെയ്ത ഒന്നാമത്തെ പായ്ക്കറ്റിൽ ഉൾക്കൊള്ളിക്കേണ്ട 5 കവറുകളും പ്രത്യേകം പ്രത്യേകം മുദ്ര വച്ചതായിരിക്കണം. ഒന്നാമത്തെ പാക്കറ്റ് സ്വീകരണ കേന്ദ്രത്തിൽ വച്ച് അതിൻ്റെ ഉള്ളടക്കം പരിശോധിക്കപ്പെട്ടതിനുശേഷം പ്രിസൈഡിങ്ങ് ഓഫീസർ മുദ്ര വ‌യ്ക്കേണ്ടതാണ്.
നാലാമത്തെ പായ്കറ്റ് മുദ്രവച്ച ശേഷം കൺട്രോൾ യൂണിറ്റിനോടൊപ്പം ടാഗ് ചെയ്ത് ബാലറ്റ് യൂണിറ്റിനൊപ്പം സ്വീകരണ കേന്ദ്രത്തിൽ കൈമാറേണ്ടതാണ്.
രണ്ട്, മൂന്ന്, അഞ്ച് എന്നീ പായ്ക്കറ്റുകൾ മുദ്ര വയ്യേണ്ടതില്ലാത്തതും എന്നാൽ സ്വീകരണ കേന്ദ്രത്തിൽ വച്ച് അവയുടെ ഉള്ളടക്കം പരിശോധിക്കുന്നതിൻ്റെ സൗകര്യത്തിലേയ്ക്കായി പിന്നുകളോ, ചരടോ ഉപയോഗിച്ച് വേണ്ടവിധം ഭദ്രമാക്കിയിരിക്കേണ്ടതുമാണ്
.

Download this article in PDF format. 👇

⚠️ Disclaimer : The details and information shared on this website are provided strictly for informational purposes only. This content is not exhaustive and cannot replace the official legal provisions governing elections. For the most accurate, complete, and legally reliable information, including the latest updates and guidelines, always refer to the official Election Commission’s (EC) website. Whenever clarity is needed or you are in doubt, reference must be made to the corresponding Acts and Rules of the election law, as they are the binding authority. We expressly disclaim responsibility for the accuracy, completeness, or reliability of any information presented here. Users are fully advised to verify all details directly with official sources before taking any action.

Leave a Reply