ഹയർ സെക്കൻഡറി : പ്രിൻസിപ്പൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ, മൂന്നു വർഷമാകുമ്പോൾ പ്രിൻസിപ്പലിനും സ്ഥലംമാറ്റം
- നിർബന്ധിത സ്ഥലംമാറ്റം: അധ്യാപകരെപ്പോലെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കും ഇനി മൂന്നു വർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം നടപ്പാക്കും. ഇതിനായുള്ള പൊതുസ്ഥലംമാറ്റ കരടുമാനദണ്ഡം പുറത്തിറക്കി.
- ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള കരട് മാനദണ്ഡം : സ്ഥലംമാറ്റത്തിൽ ഹോംസ്റ്റേഷൻ വെയിറ്റേജ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ വ്യക്തത വരുത്തി അധ്യാപകർക്കുള്ള കരടുമാനദണ്ഡവും തയ്യാറാക്കി.
- ഓപ്പൺ വേക്കൻസി: ഒരു ജില്ലയിൽ അതത് വർഷം മേയ് 31-ന് മൂന്നു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്ന പ്രിൻസിപ്പൽ തസ്തിക, സ്ഥലംമാറ്റത്തിനുള്ള ഓപ്പൺ വേക്കൻസിയായി പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം.
- അപേക്ഷിക്കാനുള്ള യോഗ്യത: ഒരു വർഷം റെഗുലർ സർവീസ് പൂർത്തിയാക്കിയവർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. എന്നാൽ, അനുകമ്പാർഹ വിഭാഗത്തിലുള്ള അപേക്ഷകർക്ക് ഒരു വർഷത്തെ സർവീസ് നിർബന്ധമല്ല.
- സർവീസ് കാലയളവ്: പ്രിൻസിപ്പലായി ചാർജെടുത്ത ദിവസം മുതലാണ് സർവീസ് കാലദൈർഘ്യവും ഔട്ട്സ്റ്റേഷൻ സർവീസ് ദൈർഘ്യവും കണക്കാക്കുക.
- തുടരാനുള്ള സാധ്യത: പ്രിൻസിപ്പൽ മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും ആ സ്കൂളിലേക്ക് വേറേ അപേക്ഷകരൊന്നുമില്ലെങ്കിൽ തസ്തികയിൽ തുടരാൻ തടസ്സമില്ല.
- സർക്കാരിന്റെ അധികാരം: ഭരണപരമായ സൗകര്യാർഥം പ്രിൻസിപ്പലിനെ സർക്കാരിനു സ്ഥലംമാറ്റാമെന്നും മാനദണ്ഡം വ്യക്തമാക്കുന്നു.
- ഹോംസ്റ്റേഷന് നാലു സ്ലാബ്
- തർക്കം പരിഹരിച്ചു: ഔട്ട്സ്റ്റേഷൻ വെയിറ്റേജിലെ തർക്കത്തിൽ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം മുൻകാലങ്ങളിൽ കോടതി കയറിയ സ്ഥിതിക്ക്, ഈ വ്യവസ്ഥകളിൽ വ്യക്തത വരുത്തിയാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്.
- ഔട്ട്സ്റ്റേഷൻ വെയിറ്റേജ്: ഔട്ട്സ്റ്റേഷൻ ദൂരപരിധിക്കുള്ള വെയിറ്റേജ് നാലു സ്ലാബുകളാക്കി മാറ്റി.
- നേരത്തേ 200, 400 കിലോമീറ്ററുകളായിരുന്നു ദൂരപരിധി.
- ഇപ്പോൾ ഇത് 100, 200, 300, 400 എന്നിങ്ങനെ കിലോമീറ്ററുകളുള്ള നാലു സ്ലാബാക്കി.
- അകലം കണക്കാക്കൽ: വെയിറ്റേജിന് സ്കൂളുകൾ അവസാനിപ്പിച്ചു. പകരം, അപേക്ഷകൻ താമസിക്കുന്ന തദ്ദേശസ്ഥാപനവും നിലവിൽ ജോലിയെടുക്കുന്ന സ്കൂളിന്റെ തദ്ദേശസ്ഥാപനവും തമ്മിലുള്ള അകലമാണ് കണക്കാക്കുക.
- ഹോം സ്റ്റേഷൻ വെയിറ്റേജ്: ഹോംസ്റ്റേഷൻ വെയിറ്റേജ് അഞ്ചു വർഷത്തേക്കു മാത്രമേ ലഭിക്കൂ.
- മാനദണ്ഡം: ഹോംസ്റ്റേഷൻ സ്ഥലംമാറ്റത്തിനു മാത്രമേ ഔട്ട്സ്റ്റേഷൻ വെയിറ്റേജുള്ളൂ. ജില്ലാതല മാറ്റത്തിന് സർവീസ് സീനിയോറിറ്റിയാണ് മാനദണ്ഡം.
- സർവീസ് യോഗ്യത: സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ ജൂനിയർ, സീനിയർ തസ്തികയിൽ ഏതിലെങ്കിലും മൂന്നു വർഷത്തെ സർവീസ് മതിയെന്നായിരുന്നു മുൻ വ്യവസ്ഥ. ഇതു മാറ്റി, ജൂനിയറായോ സീനിയറായോ മൂന്നുവർഷം പൂർത്തിയാക്കണമെന്നാക്കി.
Download :